ഇന്ന് ജീൻസിന്റെ ആരാധകരാണ് ഭൂരിഭാഗം ആളുകളും. പ്രായ-ലിംഗ ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാമെന്നതും പെട്ടെന്ന് കഴുകേണ്ടതില്ലെന്നതും ജീൻസിനെ പ്രിയപ്പെട്ടതാക്കുന്നു. ധരിക്കാൻ വളരെ എളുപ്പമുള്ളതു കൊണ്ട് തന്നെ ജീൻസ് ആരാധകർ വർദ്ധിക്കുന്നു.
നമ്മുടെ സെലിബ്രിറ്റികൾ ധരിക്കുന്ന ജീൻസിന്റെ നിറമോ ഡിസൈനോ പിന്നീട് ഫാഷനായി മാറുന്നു.
ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ജീൻസുകളിൽ കളർ ചെയ്ത ജീൻസുകളുമുണ്ട്. ചായം പൂശിയ ജീൻസ് ഉപയോഗിക്കുന്നത് ശരീരത്തിന് വളരെയധികം ദോഷങ്ങൾ ഉണ്ടാകും. ചായം പൂശിയ ജീൻസ് ശരീരത്തിന് എങ്ങനെ ദോഷകരമാണെന്ന് പരിശോധിക്കാം.
ചായം പൂശിയ ജീൻസ് ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ എന്താലമാണ്?
ജീൻസ് ഡൈ ചെയ്യാൻ ഉപയോഗിക്കുന്ന പലതരം കെമിക്കലുകൾ ആയ രാസവസ്തുവിന് ധാരാളം പാർശ്വഫലങ്ങൾ ഉണ്ട്. ഡൈ ചെയ്യാൻ ഉപയോഗിക്കുന്ന നിറങ്ങളിൽ ധാരാളം സിന്തറ്റിക് ഉണ്ട്. ഇത് ചർമ്മത്തിന് വളരെ അപകടകരമാണ്. ഈ നിറം ചർമ്മത്തിൽ അലർജിക്കും കാരണമാകും. ജീൻസ് വളരെ ഇറുകിയതാണ്, ചായങ്ങൾ ചർമ്മത്തിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു.
വളരെ ഇറുകിയ ജീൻസ് കൂടുതൽ സമയം ധരിക്കരുത്
വളരെ ഇറുകിയ ജീൻസ് ധരിക്കുന്നതും രക്തചംക്രമണത്തെ വളരെയധികം ബാധിക്കുന്നു. വളരെ ഇറുകിയ ജീൻസ് നിങ്ങളെ അസ്വസ്ഥരാക്കും. ശരീരത്തിൽ രക്തയോട്ട കുറവിനും ഇത് കാരണമാകുമത്രെ.
കൂടുതൽ ഇറുകിയതും ചായം പൂശിയതുമായ ജീൻസ് ധരിക്കുന്നത് മൂത്രനാളിയിൽ നീർവീക്കത്തിന് കാരണമാകുമെന്ന് പല ഗവേഷണങ്ങളിലും വെളിപ്പെട്ടിട്ടുണ്ട്. അതേസമയം, പുരുഷന്മാർ ഇറുകിയ ജീൻസ് ധരിക്കുകയാണെങ്കിൽ, അവരുടെ ബീജങ്ങളുടെ എണ്ണം കുറയാൻ തുടങ്ങുന്നു. കൂടാതെ, ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
ഡൈയും ഇറുകിയ ജീൻസും കാരണം പല തരത്തിലുള്ള ചർമ്മ അണുബാധകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇത് രക്തചംക്രമണത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കും.
ഇറുകിയ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
ഇന്ന് പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ജീന്‍സ്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ധരിക്കുന്ന ഒന്നൂകൂടിയാണ്. പെണ്‍കുട്ടികളുടെ ഫാഷന്‍ സങ്കല്‍പ്പത്തിന്‍റെ മുഖം കൂടിയാണ് ജീന്‍സ്. എന്നാല്‍ സ്ഥിരമായി ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇറുകിയ ജീന്‍സ് ധരിക്കുന്നത്മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരത്തിലുളള ഒരു പഠനമാണ് കേംബ്രിഡ്ജിലെ ഗവേഷകര്‍ പറയുന്നത്. ഇറുകിയ ജീന്‍സ് ഇടുന്നവരുടെ കാലുകളിലെ രക്തയോട്ടം കുറയുമെന്നാണ് പഠനം പറയുന്നത്.
അതുപോലെതന്നെ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രനാളിയിലെ അണുബാധ ഉണ്ടാകാനുളള സാധ്യതയും ഏറെയാണ്. മഴക്കാലത്താണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്. ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് കൊണ്ട് വരുന്ന അണുബാധയാണ് ഇത്. ഇറുകിയ ജീന്‍സ് സ്ഥിരമായി ധരിക്കുന്നവര്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. എങ്കിലും ജീന്‍സ് സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല വസ്ത്രമാണ് . കാരണം മറ്റുള്ള വസ്ത്രത്തെപ്പോലെ ഭയപ്പെടാതെ ഉപയോഗിക്കാം. പക്ഷേ ഉപയോഗത്തില്‍ അതീവശ്രദ്ധയുണ്ടാകണം. സ്ഥിരമായി ഉപയോഗിക്കാതെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ജീൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജീൻസ് തിരഞ്ഞെടുക്കുമ്പോൾ അയഞ്ഞ സൈസിലുളളത് വാങ്ങുക. ജീന്‍സ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അത് കൂടെക്കൂടെ കഴുകണം. ഒരു ദിവസം മുഴുവനും ഉപയോഗിച്ച ജീന്‍സ് ആണെങ്കില്‍ അത് തന്നെ പിറ്റേ ദിവസവും ഉപയോഗിക്കാതിരിക്കുക.
എല്ലാ വസ്ത്രങ്ങളും കഴുകുന്നത് പോലെ കഴുകേണ്ട വസ്ത്രമല്ല ജീൻസ് എന്നത് ഭൂരിഭാഗം ആളുകൾക്കും അറിയാത്ത വസ്തുതയാണ്. ജീൻസിന്റെ ആയുസ്സ് കൂട്ടുന്നതിനായി കട്ടികുറഞ്ഞ വെള്ളത്തിൽ കഴുകുന്നതാണ് മെച്ചം. അതുപോലെ തന്നെ കല്ലിലിട്ട് അടിച്ച് കഴുകാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ ജീൻസ് കഴുകി ഉണക്കാനിടുമ്പോൾ അത് പുറം മറിച്ചിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജീൻസ് കൈകൊണ്ട് കഴുകുന്നതാണ് ഉത്തമം.കാരണം ഇത് ജീൻസ് ചുരുങ്ങിപ്പോവാതിരിക്കുന്നതിന് സഹായിക്കും.