നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് നാം പലപ്പോഴും വിഷമിച്ചിരിക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നാം ആശങ്കപ്പെടുന്നു. അവൻ എന്താണ് നമ്മെക്കുറിച്ച് വിചാരിക്കുന്നത് ഇവർ എന്താണ് നമ്മെക്കുറിച്ച് വിചാരിക്കുന്നത്അ ങ്ങനെയുള്ള ചിന്തകളിൽ, ജോലിയെക്കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നതിനെക്കുറിച്ച് നാം ആശങ്കപ്പെടുന്നു. നമുക്ക് സോഷ്യൽ മീഡിയയിൽ എത്ര ഫോളോവേഴ്‌സ് ഉണ്ടെന്നോ എത്ര ലൈക്ക് ലഭിക്കുമെന്നോ നാം ആശങ്കപ്പെടുന്നു. എന്നാൽ നമുക്ക് സ്വയം എങ്ങനെ മെച്ചപ്പെടാം എന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് ആർക്കും നേരം ഇല്ല
നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്താൻ തുനിയുന്നത്?
നമുക്ക് ജീവിതത്തിൽ പല കാര്യങ്ങളിലും അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ട്.. എന്നാൽ അത് സ്വയം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം നാം പലപ്പോഴും മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്തുകയാണ് ചെയ്യുന്നത്.
ഒരു പക്ഷേ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. അത് നമ്മിൽ നിന്നുള്ള സമ്മർദ്ദം കുറക്കുന്നുണ്ടാകാം. മറ്റുള്ളവർ പറയുന്നതും ചെയ്യുന്നതും വിശ്വസിക്കുന്നതും നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല.
നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് ലളിതമാണ്, പക്ഷേ എളുപ്പമല്ല. ആദ്യം, നമ്മെ അലട്ടുന്ന കാര്യങ്ങൾ തിരിച്ചറിയണം. അപ്പോൾ അവയെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം നാം കണ്ടെത്താനാകും.
നിങ്ങൾ നിങ്ങളിലെ ഏറ്റവും മികച്ച വ്യക്തിയാണോ എന്ന് സ്വയം ചോദിക്കുക. നിങ്ങളുടെ ജോലിയെക്കുറിച്ച് ആളുകൾ എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, നിങ്ങൾക്ക് കഴിയുന്നത് ചെയ്യുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക.
കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ, അത് ലോകം മുഴുവൻ നമുക്ക് എതിരായതു കൊണ്ടല്ല. നിങ്ങളെ പരാജയപ്പെടുത്താൻ ഇവിടെ വലിയ ഒരു ഗൂഡാലോചനയും നടക്കുന്നില്ല..
നിങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്യുന്നില്ല. അത് കേൾക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയാം , പക്ഷേ അത് സത്യമാണ്.
ലിയൊ ടോൾസ്റ്റോയ് പറയുന്നു : 'ലോകം മാറ്റി മറിക്കുന്നതിനെ പറ്റി എല്ലാവരും പറയുന്നു.. പക്ഷേ സ്വയം മാറുന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല.
റോഡ് മുഴുവൻ റബർ മെത്ത വിരിച്ച് അതിൽ നടക്കണമെന്നാണ് എന്റെ ആഗ്രഹം. അത് വെറുതെ ആഗ്രഹിക്കാനുള്ള ആഗ്രഹം മാത്രം. - നടപ്പില്ലാത്ത കാര്യം. പക്ഷേ മോഹം നേടാൻ വഴിയുണ്ട്.പാദങ്ങളിൽ ഓരോ ഹവായ് ചെരിപ്പ് ഇടുക.അപ്പോൾ നടക്കുന്നിടം മുഴുവൻ റബർ മെത്ത പോലെ അനുഭവപ്പെടും.
കുറവുകളറിഞ്ഞ് ജീവിക്കുന്നവർക്കാണ് വിജയം ചിലത് കാണാതിരുന്നാൽ ചിലത് കേൾക്കാതിരുന്നാൽ ചില സ്ഥലങ്ങളിൽ മൗനം പാലിച്ചാൽ ജീവിതം മനോഹരമാകും.
____________________________________