നമ്മുടെ തിരക്കുകൾക്കിടയിൽ ക്രിയാത്മകമായി യാതൊന്നും ചെയ്യുന്നില്ലല്ലോ എന്ന് തോന്നാറുണ്ടോ? വിശദമായി അറിയാം
ഓഫീസിലേക്കും വീട്ടിലേക്കുമുള്ള നെട്ടോട്ടത്തിനിടയിൽ ക്രിയാത്മകമായി യാതൊന്നും ചെയ്യില്ലല്ലോ എന്ന് തോന്നാറുണ്ടോ?
ഇഷ്ടമുള്ള പലതും ചെയ്യാൻ ആഗ്രഹമുണ്ടായിട്ടും അത് പൂർത്തിയാക്കാൻ സാധിക്കാതെ സ്റ്റക്കായി നിന്നുപോകുന്നതുപോലെ തോന്നാറുണ്ടോ? ഇത്തരം തോന്നലുകൾ ഒഴിവാക്കാനും ഒഴിവുനേരത്തെ കുറച്ചുകൂടി ക്രിയാത്മകമാക്കാനുമുള്ള ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ചുനോക്കൂ.
വിചാരിച്ചാൽ ഉടനടി ചെയ്യുക.
എന്തെങ്കിലും ചെയ്യാൻ മനസ്സിൻ്റെ ആഗ്രഹം തോന്നിയാൽ അത് പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച് ഉടനടി തീരുമാനങ്ങളെടുക്കുകയും അത് വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുക. നാളേക്ക് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്. മനസ്സിലെ ആശയം രൂപപ്പെട്ടാൽ ഉടനടി തയ്യാറെടുപ്പുകൾ ആരംഭിക്കുക. മനസ്സിൽ ഒരു ആശയം തോന്നി ആദ്യത്തെ രണ്ട് മിനിറ്റിനുള്ളിൽ അത് ഒരു ചെറിയ സ്‌റ്റെപ്പെങ്കിലും വയ്ക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. അത് നാളത്തേക്ക് മാറ്റിവെച്ചാൽ നാളെ എന്ന് പറഞ്ഞ് അത് പിന്നീട് ചെയ്യാൻ പ്രയാസമായി തീർന്നേക്കാം.
ഏറ്റവും മടിയുള്ള കാര്യങ്ങൾ രാവിലെ തന്നെ ചെയ്യാൻ ശ്രമിക്കുക
രാവിലെ തന്നെ മടുപ്പിക്കുന്ന കാര്യങ്ങൾ എന്നാൽ ഏറ്റവും പ്രയാസം തോന്നുന്ന, ചെയ്യാൻ മടി തോന്നുന്ന കാര്യങ്ങൾ രാവിലെ തന്നെ തീരുമാനിക്കാനാണ് വിദഗ്ധർ ഉപദേശിക്കുക. രാവിലെ തന്നെ ഈ ജോലികൾ ചെയ്യുമ്ബോൾ നിങ്ങൾക്കു കൂടുതൽ എളുപ്പമായതുപോലെ തോന്നും. ഈ കാര്യങ്ങൾ പിന്നീട് ചെയ്യാമെന്ന് വിചാരിച്ച് ഓരോ മണിക്കൂറുകളും മാറ്റി വയ്‌ക്കുമ്പോൾ നിങ്ങളുടെ ഊർജവും അതിനനുസരിച്ച് വറ്റിപ്പോവുക. നേരത്തെ തന്നെ പ്രയാസമുള്ളവ ചെയ്ത് തീർത്താൽ നിങ്ങൾ കൂടുതൽ ഊർജസ്വലരായതുപോലെ തോന്നും.
ഒരു സമയത്ത് ഒരു കാര്യം മാത്രം ചെയ്യുക
ഒരേ സമയം നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് വലിയ ഒരു മെച്ചമായാണ് പലരും അവകാശപ്പെടാറുള്ളത്. ഇത് ഒരു വിധത്തിൽ ഗുണമാണെങ്കിലും ക്രിയേറ്റീവായി ഒരു കാര്യം ചെയ്ത് പൂർണ്ണമാക്കേണ്ടി വരുമ്ബോൾ മല്ലി ടാസ്‌ക്കിംഗ് അത്ര നല്ല കാര്യമായി പരിഗണിക്കാനാകില്ല. മറ്റ് കാര്യങ്ങളെല്ലാം അൽപ സമയത്തേക്ക് മാറ്റി വച്ചിട്ട് വേണം നിങ്ങൾക്ക് വേണ്ടി പരമാവധി പ്രയോജനപ്പെടുത്താൻ. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനിരിക്കുമ്പോൾ നിങ്ങളുടെ ഊർജവും സമയവും ശ്രദ്ധയും മറ്റ് കാര്യങ്ങളും വിഭജിച്ച് പോകുന്നില്ലെന്ന് ഉറപ്പാക്കണം.
കുറച്ചുനേരത്തേക്ക് ഫോൺ മാറ്റി വയ്ക്കാം
ഒരു തരത്തിലാണ്. അതിനാൽ നിങ്ങൾ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാൻ വിചാരിക്കുംബോൾ ഫോൺ അടുത്തുനിന്നും മാറ്റി വയ്ക്കുകയോ സൈലൻ്റ് ആക്കി വയ്‌ക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും പകരം വയ്ക്കാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം വിഭവങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധൻ്റെയോ ന്യൂട്രീഷനിസ്റ്റിൻ്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.