ചൊറിനൊപ്പം രസം കൂട്ടാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഗ്യാസ്ട്രബിള്‍, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ നല്ലതാണ് രസം എന്നത് നിങ്ങൾക്കറിയാമോ...
ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ കുറച്ച് ചേരുവകള്‍ കൊണ്ടൊരു സ്പെഷ്യല്‍ മാങ്ങാ രസം ആണ്.
ആവശ്യമുള്ള ചേരുവകള്‍...
1=മാങ്ങ രണ്ടെണ്ണം
2=തൂവരപരിപ്പ് കാല് കപ്പ് ( വേവിച്ചത് )
3=മല്ലി
കുരുമുളക്
ജീരകം അര ടീ സ്പൂണ്‍ വീതം
വറ്റല്‍ മുളക് മൂന്നെണ്ണം
4=എണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കടുക് അര സ്പൂണ്‍
മുളക് മൂന്നെണ്ണം
കറിവേപ്പില ഒരു തണ്ട്
5=ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഒരു സ്പൂണ്‍ വീതം
തക്കാളി 1 (ചെറുതായി അരിയുക )
6=ഉപ്പ് ആവശ്യത്തിന്
പഞ്ചസാര 1/2 ടീ സ്പൂണ്‍
വെള്ളം 2 കപ്പ്
തയ്യാറാക്കുന്ന വിധം...
മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കിയ ശേഷം വേവിച്ച് അരച്ചെടുക്കുക. മൂന്നാമത്തെ ചേരുവകള്‍ എണ്ണയില്ലാതെ വറുത്തു പൊടിച്ച് മാങ്ങയില്‍ ചേര്‍ക്കുക.
ഒരു ചീന ചട്ടിയില്‍ കടുകു വറുത്തതിനു ശേഷം അഞ്ചാമത്തെ ചേരുവകള്‍ വഴറ്റുക. അതിലേക്ക് മാങ്ങയും, തൂവരപരിപ്പും ചേര്‍ക്കുക. ഉപ്പും, പഞ്ചസാരയും, വെള്ളവും ചേര്‍ത്ത് തിളക്കുമ്ബോള്‍ കായപ്പൊടി ചേര്‍ത്ത് അടച്ചു വെച്ചു ചെറിയ തീയില്‍ മൂന്നു നാലു മിനിട്ട് കൂടി തിളപ്പിച്ചു മല്ലിയില ചെറുതായി അരിഞ്ഞതും ചേര്‍ത്തു വാങ്ങുക.