'അഞ്ചാം വയസിൽ സ്കൂളിൽ ചേരാം'
സംസ്ഥാനത്തെ സ്‌കൂളുകളിൽ 5 വയസിൽ തന്നെ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയു എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.