മരണത്തെ മുന്നിൽ കാണുക എന്നു പറയാവുന്ന തരത്തിൽ അപകടങ്ങളിൽ ചെന്നുപെടുക അപൂർവമെങ്കിലും പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യമാണ്
മരണത്തെ മുന്നിൽ കാണുക എന്നു പറയാവുന്ന തരത്തിൽ അപകടങ്ങളിൽ ചെന്നുപെടുക അപൂർവമെങ്കിലും പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യമാണ്.
മരണം അനിവാര്യമായ സത്യമാണ്! അതെ, മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ആർക്കും കഴിയില്ല. എന്നാൽ ഒരിക്കൽ, രണ്ടുതവണയല്ല, മൂന്ന് തവണയല്ല, ഏഴ് തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു മനുഷ്യൻ ഈ ലോകത്ത് ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ. ഞെട്ടിപ്പിക്കുന്നത്! ശരിയാണോ? അവനെ കുറിച്ച് അറിയാൻ നിങ്ങൾക്ക് ആകാംക്ഷയുണ്ടോ?
ക്രൊയേഷ്യയിലെ സംഗീത അദ്ധ്യാപകനായ ഫ്രെയ്ൻ സെലാക്ക് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ കഥ വളരെ അവിശ്വസനീയമാണ്
ക്രൊയേഷ്യക്കാരനായ ഫ്രേൻ സെലക് തികച്ചും വ്യത്യസ്തനാണ്.87 വയസ്സുവരെ ജീവിച്ച ഫ്രേൻ സെലക് തന്റെ ജീവിത കാലയളവിനിടയിൽ ഏഴ് തവണയാണു മരണത്തിന്റെ പിടിയിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ലോകത്തെ ഏറ്റവും നിർഭാഗ്യവാനും അതേസമയം ഭാഗ്യവാനുമായ മനുഷ്യൻ എന്നാണ് സെലക് പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ളത്.
ക്രൊയേഷ്യയിൽ 1929 ജൂൺ 14നു ജനിച്ച സെലക് ഒരു സംഗീത അധ്യാപകനായിരുന്നു. 1962ൽ 32 വയസ്സുള്ളപ്പോഴാണ് ആദ്യമായി മരണം സെലകിനെ തേടി വന്നത്.
ശരത്കാലത്തെ ഒരു തണുത്ത ജനുവരി മാസത്തിൽ ബോസ്‌നിയയിലെ സാരായെവോ നഗരത്തിൽ നിന്നു ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് നഗരത്തിലേക്കു തീവണ്ടിയിൽ പോകുകയായിരുന്നു സെലക്. എന്നാൽ തീവണ്ടി വഴിമധ്യേ പാളം തെറ്റി. 17 പേർ അപകടത്തിൽ മരിച്ചു. പുഴയിലേക്കു വീണെങ്കിലും ആരോ അദ്ഭുതകരമായി സെലകിനെ രക്ഷിച്ചു. കയ്യൊടിഞ്ഞെങ്കിലും മരണമുണ്ടായില്ല.
രക്ഷപ്പെട്ടെന്നു സെലക് കരുതി. എന്നാൽ മരണത്തിന്റെ വേട്ടയാടൽ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത വർഷം മാതാവിനു സുഖമില്ലെന്നറിഞ്ഞു സെലക് റിജേക എന്ന പട്ടണത്തിലേക്കു വിമാനത്തിൽ പുറപ്പെട്ടു. ആദ്യമായാണ് സെലക് വിമാനത്തിൽ കയറുന്നത്. ഏറ്റവും പിൻസീറ്റിലായിരുന്നു സെലക് ഇരുന്നത്. മാർഗമധ്യേ വിമാനത്തിന്റെ എൻജിൻ തകരാറിലായി.
ക്യാബിനിലെ വായുസമ്മർദ്ദം കുറഞ്ഞു. ഡോർ തകർന്ന് സെലക് പുറത്തേക്കു തെറിച്ചു. അനേകം അടി താഴേക്കു പതിച്ച അദ്ദേഹം ഒരു വൈക്കോൽക്കൂനയിലാണു വന്നുവീണത്. അദ്ഭുതകരമായ രക്ഷപ്പെടൽ.
സെലക് സഞ്ചരിച്ച വിമാനം ഇതിനിടെ താഴേക്കു പതിക്കുകയും അതിനുള്ളിലുണ്ടായിരുന്ന 19 പേരും മരണമടയുകയും ചെയ്തു.
ഇതു കഴിഞ്ഞു 3 വർഷം കഴിഞ്ഞ് 1966ൽ ബസ് യാത്ര നടത്തുകയായിരുന്നു സെലക്. ബസ് റോഡിൽ നിന്നു തെന്നി പുഴയിലേക്കു വീണു. ഒട്ടേറെ പേർ ഈ അപകടത്തിൽ മരിച്ചെങ്കിലും സെലക് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇതിനു ശേഷം പേടിയായി തുടങ്ങിയ സെലക്, ഇനി പൊതുഗതാഗത മാർഗങ്ങൾ കഴിയുന്നത്ര ഒഴിവാക്കാനും സ്വന്തം കാറിൽ യാത്ര ചെയ്യാനും തീരുമാനിച്ചു. എന്നാൽ അവിടെയും രക്ഷയുണ്ടായില്ല. 1970ൽ സെലക് സ്വന്തം കാറിൽ പോകവേ വണ്ടിക്കു തീപിടിച്ചു. പെട്ടെന്ന് അദ്ദേഹത്തിനു വണ്ടിയിൽ നിന്നു ചാടിയിറങ്ങാൻ സാധിച്ചു. അദ്ദേഹത്തിന്റെ കൺമുൻപിൽ വച്ചു തന്നെ കാറിന്റെ ഇന്ധനടാങ്കിലേക്കു തീപടർന്നു വൻ പൊട്ടിത്തെറി നടന്നു.
ഒരു നിമിഷം വൈകിയിരുന്നെങ്കിൽ അദ്ദേഹവും ആ സ്‌ഫോടനത്തിൽ മരിച്ചേനെ. 1973ലും സമാനരീതിയിൽ അദ്ദേഹത്തിന്റെ കാറിനു തീപിടിച്ചു. മുടി കുറേ കരിഞ്ഞുപോയെങ്കിലും അന്നും സെലക് രക്ഷപ്പെട്ടു.
അടുത്ത അപകടത്തിന് 23 വർഷമെടുത്തു.1995ൽ സാഗ്രെബിൽ നടന്നുപോകുകയായിരുന്ന അദ്ദേഹത്തെ ഒരു ബസ് ഇടിച്ചുതെറിപ്പിച്ചു. എന്നാൽ ഇത്തവണയും നിസ്സാര പരുക്കോടെ സെലക് ബാക്കിയായി. 1996ൽ ഒരു മലമ്പാതയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിച്ച അദ്ദേഹത്തിന്റെ കാർ 300 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണു. എന്നാൽ, ഒരു മരത്തിൽ കുടുങ്ങിക്കിടന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടു. ഇതോടെ സെലകിന്റെ ജീവിതത്തിലെ അപകടപരമ്പരകൾക്ക് അവസാനമായി.
2003ൽ പത്തുകോടിയോളം തുക വരുന്ന ഒരു ലോട്ടറി സെലകിന് അടിച്ചു. 2010ൽ ഈ സമ്പാദ്യം മുഴുവൻ തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വീതിച്ചു നൽകിയ ശേഷം സെലക് ലളിതജീവിതം തുടങ്ങി. 2016ൽ അദ്ദേഹം അന്തരിച്ചു.