ഒരു സിംഹത്തെ പോലെയാണ്... അതിനെ നിങ്ങൾ സംരക്ഷിക്കേണ്ട കാര്യമില്ല...അതിനെ വെറുതെ വിടുക... അത് സ്വയം തന്നെ അതിനെ വെളിപ്പെടുത്തുകയും സ്വയം സംരക്ഷകരാവുകയും ചെയ്യും.
സത്യം എന്നത് മറ്റൊരാളേ ബോധിപ്പിക്കാൻ വേണ്ടി നാം ചെയ്യുന്നതോ ചെയ്യേണ്ടതോ ആയ ഒരു പ്രവർത്തനം അല്ല. സത്യം അത് നമുക്ക് ഉള്ളിൽ തന്നെ പ്രകാശമായി വർത്തിക്കേണ്ട സംഗതി തന്നെയാണ്.
ശുദ്ധവും ലളിതവുമെന്ന് നാം വിശ്വസിക്കുന്ന സത്യം അപൂർവ്വമായി ശുദ്ധമാണ്,പക്ഷേ ഒരിക്കലും ലളിതമല്ല. എനിക്ക് ഒരു സത്യം അറിയാമെങ്കിൽ, അത് സത്യമായിരിക്കില്ല, കാരണം സത്യം എല്ലാവർക്കും അറിയാവുന്നതിലും അപ്പുറമാണ്... ഇത് എല്ലായ്പ്പോഴും ഒരു നിഗൂഢതയായിരിക്കും, അതും ഒരു നല്ല കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം നിഗൂഢതയില്ലാതെ ജീവിക്കാനോ മുന്നോട്ട് പോകാനോ ഒരു കാരണവുമില്ല.സത്യവും കള്ളവും ഒരിക്കൽ കണ്ടുമുട്ടി. സംസാരിച്ചു നടക്കുന്നതിനിടെ അവരൊരു കിണറിന്റെ അടുത്തെത്തി. കള്ളം സത്യത്തോടു ചോദിച്ചു: നമുക്ക് ഇതിലിറങ്ങി കുളിച്ചാലോ? സംശയം തോന്നിയ സത്യം വെള്ളം പരിശോധിച്ചു നോക്കിയെങ്കിലും കുഴപ്പമൊന്നും ഇല്ലാത്തതിനാൽ സമ്മതം മൂളി. രണ്ടുപേരും വസ്ത്രം അഴിച്ചു വച്ച് കുളിക്കാനിറങ്ങി. കുളി തുടങ്ങിയ ഉടനെ കള്ളം കരക്കു കയറി സത്യത്തിന്റെ വസ്ത്രം ധരിച്ച് ഓടിക്കളഞ്ഞു. അന്നു മുതൽ സത്യത്തിന്റെ വേഷമണിഞ്ഞ് ആളുകൾ കാണുന്നതു കള്ളത്തെയാണ്. സത്യം നാണക്കേടു ഭയന്ന് കിണറിനുള്ളിൽത്തന്നെ ഒളിച്ചിരുന്നു. നഗ്നസത്യത്തെ കാണാനും ആർക്കും താൽപര്യമുണ്ടായിരുന്നില്ല!
കള്ളം പറയുന്ന കഥകൾക്ക് സത്യം പറയുന്ന യാഥാർഥ്യത്തെക്കാൾ വിശ്വസനീയതയും വിപണനസാധ്യതയും ഉണ്ടാകും. കള്ളത്തെയും സത്യത്തെയും ഒരുമിച്ചു കാണാത്തതു കൊണ്ട് രണ്ടുപേരുടെയും രൂപമോ ഭാവമോ ആരും തിരിച്ചറിയില്ല. മാത്രമല്ല, കള്ളം എപ്പോഴും സഞ്ചരിക്കുന്നത് സത്യത്തിന്റെ വേഷത്തിലായതു കൊണ്ട് അതിനു ജനപ്രീതിയും അംഗീകാരവും ലഭിക്കും.കള്ളം ആരുടെ അടുത്തെത്തിയാലും പതിന്മടങ്ങായി വളരുകയും വ്യാപിക്കുകയും ചെയ്യും. കള്ളത്തിനു വളരെ വേഗം യാത്ര ചെയ്യാനാകും. സത്യത്തിനു വേഷമിടാനുള്ള സമയം കിട്ടുംമുൻപേ കള്ളം കാതങ്ങൾ സഞ്ചരിച്ചിട്ടുണ്ടാകും. കള്ളം കള്ളമാണെന്നു തെളിയിക്കാൻ സത്യത്തിനു പോലും കഴിയാറില്ല. സത്യത്തെ കല്ലെറിയാൻ നോക്കിയിരിക്കുന്നവരും സത്യമറിയാൻ താൽപര്യമില്ലാത്തവരും കള്ളത്തെ പ്രകീർത്തിക്കും.
ശരി ഏതെന്നു കണ്ടെത്തി മനസ്സിലാക്കുന്നതിനെക്കാളും പലർക്കുമിഷ്ടം തെറ്റിദ്ധരിക്കാനാണ്. കള്ളത്തിനു പല വേഷങ്ങളുണ്ടാകും. സാഹചര്യങ്ങൾക്കും സംഭവങ്ങൾക്കുമനുസരിച്ച് അവയുടെ നിറവും ശൈലിയും മാറിക്കൊണ്ടിരിക്കും. സത്യം ഏതവസരത്തിലും അതിന്റെ തനിമ നിലനിർത്തും. അഴകും ആഡംബരവും ഇല്ലെങ്കിലും അതിന് ആത്മാഭിമാനമുണ്ട്. സത്യത്തിന്റെ കൂടെ യാത്ര ചെയ്യുന്നവർക്ക് അംഗീകാരങ്ങളോ കരഘോഷങ്ങളോ ലഭിച്ചില്ലെങ്കിലും ആത്മസംതൃപ്തി ലഭിക്കും.
ഒരു സംഭവകഥ ഇങ്ങനെ ; അച്ഛനും, മകനും സര്‍ക്കസ് കാണാനെത്തിയതാണ്. ‘അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട’ എന്ന് അവിടെ എഴുതി വച്ചിരിക്കുന്നു. ടിക്കറ്റ് കൗണ്ടറില്‍ ചെന്ന് അച്ഛന്‍ രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ടു. കുട്ടിയെ കണ്ട് കൗണ്ടറിലിരുന്നയാള്‍ പറഞ്ഞു. “ഈ കുട്ടിയെ കണ്ടാല്‍ നാലു വയസ്സു പോലും തോന്നുകില്ലല്ലോ. താങ്കള്‍ ഒരു ടിക്കറ്റ് എടുത്താല്‍ മതി.”
*അച്ഛന്‍ പറഞ്ഞു, “താങ്കള്‍ പറഞ്ഞത് ശരിയാണ് പക്ഷേ എനിക്കും, എന്റെ മകനും അറിയാം അവന് അഞ്ചു വയസ്സ് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം.”
ഇവിടെ അച്ഛന്‍ പറഞ്ഞതാണ് ശരി. അച്ഛന്‍ അവിടെ കള്ളത്തരം കാണിച്ചാല്‍, ആ മകനെ ഭാവിയില്‍ അത്തരമൊരു തെറ്റ് ചെയ്യാന്‍ പഠിപ്പിക്കുക കൂടിയായിരിക്കും അപ്പോള്‍ ചെയ്യുക. തെറ്റ് ചെയ്യാനുള്ള ഭയം കുട്ടിയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ വലിയൊരു തെറ്റ് എന്താണ്?
കുട്ടികള്‍ നമ്മില്‍ നിന്ന് പഠിക്കുന്നത് നമ്മുടെ വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ്. നല്ലത് എന്തെന്ന് ചിന്തിക്കുന്നത് നിങ്ങളാണ്. ആ ചിന്തയാണ് നിങ്ങളെ നല്ലവനോ, മോശക്കാരനോ ആക്കിത്തീര്‍ക്കുന്നത്. നാം നല്ല മാതൃക കാണിക്കുമ്പോള്‍ നമ്മുടെ മക്കളെ നല്ലവഴിയിലൂടെ നയിക്കുകയാണ് എന്ന കാര്യം മറക്കരുത്.
ഇന്നത്തെ ഈ കാലഘട്ടത്തിൽ സത്യം എന്നത് വളരെ അവ്യക്തമാണ്, അസത്യം എന്നത് വളരെ സ്ഥാപിതവുമാണ്.
ഒരാൾക്ക് സത്യത്തെ മനസ്സ് അറിഞ്ഞ് സ്നേഹിക്കാൻ ആവുന്നില്ലെങ്കിൽ അവന് സത്യം എന്നത് എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.നിങ്ങൾ കാണുന്നതും അറിയുന്നതും മാത്രമല്ല സത്യം . സത്യത്തിന് പല വീക്ഷണ കോണുകൾ ഉണ്ട്.
തേൻ പോലെ മധുരിക്കണമെങ്കിൽ തേനീച്ചയെ പോലെ ഒത്തൊരുമിക്കണം.
ഒത്തൊരുമയാണ് ഏതൊരു ബന്ധങ്ങളുടേയും വിജയരഹസ്യം.
അത് കുടുംബ ബന്ധങ്ങളിൽ ആയാലും സമൂഹത്തിലും സുഹൃദ്ബന്ധങ്ങളിൽ ആയാലും എവിടെ ഒത്തൊരുമയുണ്ടോ അവിടെ തീർച്ചയായും വിജയം ഉണ്ടാവും.
കാര്യങ്ങൾ എത്ര വൈരുദ്ധ്യമായി തോന്നിയാലും. ഒരു വ്യക്തിക്ക് എന്തെങ്കിലും തോന്നുന്നത് അവർ അത് വീക്ഷിക്കുന്ന കോണും ദൂരവും അവരുടെ മനസ്സ് പ്രോസസ്സ് ചെയ്യുന്ന വേഗതയുമായി എല്ലാം ബന്ധപ്പെട്ടിരിക്കുന്നു. അത് യഥാർത്ഥത്തിൽ എന്താണെന്നതിന്റെ വളച്ചൊടിച്ച പ്രതിനിധാനം മാത്രമാണ് നമുക്ക് അത് അത് പോലെ കാണപ്പെടുന്നത്. യഥാർത്ഥത്തിൽ എങ്ങനെയുണ്ടെന്ന് അറിയണമെങ്കിൽ ,നമ്മുടെ എല്ലാ വീക്ഷണ കോണുകളും ഉപയോഗിച്ച് കാര്യങ്ങൾ സംഗ്രഹിച്ച് കാണണം.
സത്യം ഒരു സിംഹത്തെ പോലെയാണ്. അതിനെ നിങ്ങൾ സംരക്ഷിക്കേണ്ട കാര്യമില്ല,അതിനെ വെറുതെ വിടുക. അത് സ്വയം തന്നെ അതിനെ വെളിപ്പെടുത്തുകയും സ്വയം സംരക്ഷകരാവുകയും ചെയ്യും.