ഉണക്കമുന്തിരി തൈരില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു.
ആരോഗ്യത്തെ സഹായിക്കുന്നതില്‍ ഭക്ഷണങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ആരോഗ്യം നല്‍കുന്നതും അനാരോഗ്യം വളര്‍ത്തുന്നതുമെല്ലാം ഇത്തരം ഭക്ഷണങ്ങള്‍ തന്നെയാണ്. ചില ഭക്ഷണങ്ങള്‍ ചില പ്രത്യേക തരത്തില്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതല്‍ നല്‍കുമെന്നു മാത്രമല്ല, ഇത്തരം ചില കോമ്പിനേഷനുകള്‍ പലപ്പോഴും മരുന്നായി പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്. ഇതില്‍ ഒന്നാണ് ഉണക്കമുന്തിരി തൈരില്‍ ഇട്ടു കഴിയ്ക്കുന്നത്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. നമ്മുടെ സാധാരണ ഉണക്കമുന്തിരി തന്നെയാണ് പറയുന്നത്. ഇത് തൈരില്‍ ഇട്ടു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ് തൈര്. പ്രോബയോട്ടിക്കുകളുടെ ഉറവിടം. പാല്‍ അലര്‍ജിയുള്ളവര്‍ക്കും പാല്‍ ഇഷ്ടമില്ലാത്തവര്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണ വസ്തുവാണിത്.പ്രോട്ടീന്‍, കാല്‍സ്യം തുടങ്ങിയവയുടെ പ്രധാന ഉറവിടങ്ങളാണ് ഇവ. ആരോഗ്യകരമായ ബാക്ടീരിയകള്‍ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തൈര് ആരോഗ്യത്തിനും മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപയോഗപ്രദമാണുതാനും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ നല്ലതാണ്. കാല്‍സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, പ്രോട്ടീന്‍ തുടങ്ങിയവ ഇതിലുണ്ട്.
ഉണക്ക മുന്തിരിയ്ക്കും ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ഉണക്കമുന്തിരി മധുരമുള്ള ഒന്നാണ്. ഇത് സാധാരണ രീതിയിൽ നാം ഉപയോഗിക്കുന്ന കൃത്രിമ പഞ്ചസാരയുടെ ഉറവിടങ്ങൾ പോലുള്ള ഒന്നല്ല എന്നതാണ് . ഇതിന് നിങ്ങളുടെ രക്തത്തിലെ ഷുഗർ ലെവൽ നിയന്ത്രണത്തിലാക്കാനുള്ള കഴിവുണ്ട്. കൂടാതെ ഇത് അവശ്യ വിറ്റാമിനുകളാലും സമ്പുഷ്ടമാണ്. ഇക്കാരണങ്ങൾ എല്ലാം കൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പല ഗവേഷണങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഉണക്കമുന്തിരി തൈരിലിട്ട് കഴിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വയറ്റിലെ നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഇതാണ് വയറിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. മാത്രമല്ല, ഇത്തരം കോമ്പിനേഷന്‍ വയറ്റിലെ, കുടലിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കാനും സഹായിക്കുന്നു. പ്രത്യേകിച്ചും മസാലകളും എരിവുമുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍ വയറിന്റെ വ്യവസ്ഥ തന്നെ തകരാറിലാകുന്നു. ഇതിനുളള നല്ലൊരു പ്രതിവിധിയാണിത്. ഇത്തരം ഭക്ഷണം കഴിച്ച ശേഷം ഈ കോമ്പിനേഷന്‍ കഴിച്ചാല്‍ വയറിന്റെ ആരോഗ്യം നന്നാകും. അസ്വസ്ഥതകള്‍ മാറിക്കിട്ടും. കുടല്‍ പാളി വീക്കം നീ്ക്കാനും ഈ കോമ്പോ ഭ👌ക്ഷണം നല്ലതാണ്
മാത്രമല്ല, ഇത് എല്ലിനും പല്ലിനുമെല്ലാം നല്ലതാണ്. ഈ കോമ്പിനേഷനില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ എല്ലുകളുടെ ശക്തിയ്ക്കും ബലക്കുറവിനും അസ്ഥി സാന്ദ്രതയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. മലബന്ധം പോലുളള പ്രശ്‌നത്തിനും ഇതു നല്ല പരിഹാരമാണ്. മോണയും പല്ലും ശക്തിപ്പെടുത്തുന്നതിന് ഇതേറെ ഗുണം നല്‍കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.