ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


ശത്രുനിരയെ തകർത്തെറിയുന്നവനല്ല ശക്തൻ; മറിച്ച്, സ്വന്തം അഹന്തക്കെതിരേ പോരാടി വിജയിച്ചവനാണ് യഥാർത്ഥ ശക്തൻ.

മനുഷ്യന്റെ അഹന്തയാണ്‌ ഏറ്റവും വലിയ നർമ്മം... അവൻ , ഒരു നൊടിയിൽ പൊട്ടിപ്പോകാവുന്ന കുമിള മാത്രം ആണ്.

ഞാൻ എന്ന വാക്കിനോളം വലിയ അഹന്ത നിറഞ്ഞ വേറെ വാക്കില്ല.

ഒരാളുടെ അഹന്ത പൂർണമായും ഇല്ലാതാവുമ്പോൾ ആണ് അയാളിലെ ആത്മീയത നിറവുള്ളതാവുന്നത്. അഹന്തയെ പൂർണമായും ഇല്ലായ്മ ചെയ്യുക എന്നതൊന്നും അത്ര എളുപ്പം സാധ്യമാകുന്നതല്ല.' പക്ഷേ, സാധാരണയായി നമ്മിൽ നിന്ന് പുറത്തു ചാടിപ്പോകുന്ന ചില അഹന്തകളുണ്ട്. അവയെ സൂക്ഷ്മ ശ്രദ്ധയോടെ കടിഞ്ഞാണിട്ട് അഹന്തയിൽ നിന്നും രക്ഷപ്പെട്ടു തുടങ്ങിയാൽ പിന്നെ വഴികൾ പ്രകാശപൂർണ്ണമാവും. ' രണ്ടു തരം അഹന്തകളാണ് ഏറ്റവും അപകടകരമായി ഉള്ളത്. എളുപ്പത്തിൽ ഗ്രഹിക്കാനായി ഒരു മനഃശാസ്ത്ര ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ആദ്യത്തെ അഹന്തയെ നമുക്ക് ഡോക്ടർ ഈഗോ അഥവാ ഭിഷഗ്വര അഹന്ത എന്ന് വിളിക്കാം. രണ്ടാമത്തെ അഹന്തയാണ് പ്രീസ്റ്റ് ഈഗോ അഥവാ പുരോഹിത അഹന്ത.'

വൈവിധ്യമാർന്ന നിരവധി അഹന്തകളുടെ മേൽ നിലകൊള്ളുന്നവനാണ് മനുഷ്യൻ. ജന്മത്തിന്റെ പേരിൽ, മതത്തിന്റെയും ജാതിയുടെയും പേരിൽ, സമ്പത്തിന്റെയും സ്ഥാനത്തിന്റെയും പേരിൽ തുടങ്ങി നൂറുകണക്കിന് കാരണങ്ങളാൽ അവൻ അഹന്ത പൊലിപ്പിക്കുന്നു. ഒരു ബലൂൺ പോലെ ഊതിവീർപ്പിച്ച അഹന്തയുടെ തലയുമായാണ് നാമെല്ലാം നടക്കുന്നത്. ജ്ഞാനത്തിന്റെയും അവബോധത്തിന്റെയും കൂർത്ത കുത്തുകൾക്ക് മാത്രമേ ആ വീർത്ത ബലൂണുകളുടെ കാറ്റഴിച്ചു വിടാനാവൂ.

ആ അഹന്തകളിൽ ഏറ്റവും പ്രാഥമികവും പ്രബലവും പ്രത്യക്ഷവുമായ അഹന്തയാണ് ഡോക്ടർ ഈഗോ. ആർജ്ജിച്ചെടുത്ത വിവരത്തിന്റെയും അറിവിന്റെയും പേരിൽ ഉള്ളിൽ നിറഞ്ഞു പൊടുന്നനെ പ്രകടമായിപ്പോകുന്ന അഹന്തയാണത്. ദുർബ്ബലനായ ഒരു രോഗി ചികിത്സ തേടി ഡോക്ടറെ ആശ്രയിക്കുമ്പോൾ പലപ്പോഴും ഈ അഹന്തക്ക് പാത്രമായിട്ടുണ്ടാകും. തന്റെ രോഗത്തിന്റെ വിശദാംശങ്ങൾ കൂടുതൽ ചോദിക്കുമ്പോഴോ, ചികിത്സാരീതിയിലോ മരുന്നുകളിലോ തന്റെ പരിമിതമായ അറിവ് വെച്ച് സംശയം ചോദിക്കുകയോ ചെയ്താൽ അഹന്ത മറച്ചു വെക്കാൻ കഴിയാതെ പ്രകടമായിപ്പോകുന്നവരാണ് വലിയൊരു വിഭാഗം ഡോക്ടർമാർ. ദേഷ്യമായും പരിഹാസമായും അവഹേളനമായും ഡോക്ടർ ഈഗോ പുറത്തു വരുമ്പോൾ, ആ ദുർബ്ബലാവസ്ഥയിൽ നിസ്സഹായമായി നോക്കി നിൽക്കാനെ രോഗികൾക്ക് കഴിയാറുള്ളൂ. ഇതുപോലെ, വിവരത്തിന്റെയും അറിവിന്റെയും പേരിലുള്ള അഹന്ത സാധാരണയായി എല്ലാ മനുഷ്യരിലും അവരുടെ വിതാനത്തിനനുസരിച്ച് നിലകൊള്ളുന്നുണ്ട്. നിങ്ങൾ ആരായിരുന്നാലും ശരി, നിങ്ങൾക്കുള്ളിലെ ഡോക്ടർ ഈഗോ പുറത്തുവരുന്ന നിമിഷങ്ങളെ വളരെ കരുതലോടെ വീക്ഷിക്കുക. പ്രത്യേകിച്ചും നിങ്ങളേക്കാൾ ദുർബ്ബലരും ബലഹീനരും വിദ്യയും സമ്പത്തും കുറഞ്ഞവരുമായ ആളുകളുടെ മുന്നിൽ.

ഏറെ ജാഗ്രത പുലർത്തേണ്ട പ്രീസ്റ്റ് ഈഗോ അഥവാ പുരോഹിത അഹന്ത
'ഒരു വലിയ വിഭാഗം പുരോഹിതന്മാരിൽ എപ്പോഴും പ്രകടമായി, ഭാവത്തിൽ തന്നെ സ്ഥായിയായി നിൽക്കുന്ന അഹന്തയാണിത്. വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും പേരിലുള്ള ഈ അഹന്ത എല്ലാ തലത്തിലുള്ള മനുഷ്യരിലും ചെറിയ രീതിയിലെങ്കിലും ഇല്ലാതിരിക്കില്ല. വിശ്വാസികളും സമർപ്പിതരുമായ ജനത്തിനു മുന്നിൽ പുരോഹിതന്മാർ അധികാരത്തോടെ ഈ അഹന്ത പ്രകടിപ്പിക്കുന്നു എന്ന് മാത്രം. പലപ്പോഴും വേഷഭൂഷാദികളും ഭാവഹാവാദികളും കൃത്രിമമായി സൃഷ്ടിച്ച് ആ അഹന്തയുടെ മൂർത്ത രൂപമായി നിലകൊള്ളൽ പൗരോഹിത്യ പാരമ്പര്യം തന്നെയായി കരുതുന്നവരും ഉണ്ട്. തന്റെ വിശ്വാസവും വിജ്ഞാനവും സവിശേഷമാണെന്ന ചിന്തയിൽ തുടങ്ങുന്നു ആ അഹന്തയുടെ വ്യാപനം. സാധാരണയായി പുരോഹിതന്മാർ പൗരോഹിത്യ പഠനം പൂർത്തിയാക്കി, ആ തൊഴിൽ ചെയ്യുന്നവരല്ലാത്ത എല്ലാ മനുഷ്യരെയും സാധാരണക്കാരായി തന്നെയാണ് അടയാളപ്പെടുത്തുക. അവർ മാത്രമാണ് സവിശേഷതയുള്ള മനുഷ്യർ എന്ന് പുരോഹിതർ കരുതുന്നു. ബഹുമാന്യത സൃഷ്ടിക്കുന്ന ബിരുദ നാമങ്ങളും, മറ്റു സവിശേഷ പേരുകളും ചേർത്തു മാത്രമേ പുരോഹിതന്മാർ സ്വയം പരിചയപ്പെടുത്തുകയുള്ളൂ. ഇത് ഡോക്ടർമാരിലും കാണാവുന്നതാണ്. ഇതിനെല്ലാം പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഈ അഹന്തകളുടെ സൂക്ഷ്മമായ സ്ഥാപനവും, സവിശേഷമായ പ്രകടനവും തന്നെയാണ്.

മാന്യത മാറ്റുരക്കുന്നത്‌ മറ്റൊരു മാർഗവും ഇല്ലാത്തവരോടുള്ള പെരുമാറ്റത്തിൽ ആണ്‌. തനിക്കൊപ്പം നിൽക്കുന്നവരോടൊ , തന്നെക്കാൾ ഉയർന്നവരോടൊ എല്ലാവരും മനുഷ്യത്വത്തോടും ആദരവോടും കൂടി മാത്രമേ പെരുമാറു..എന്നാൽ പ്രതികരണ ശേഷിയും പ്രത്യുപകാരശേഷിയും ഇല്ലാത്തവരോടുള്ള സമീപനം ആണ്‌ ഒരാളുടെ പെരുമാറ്റ വൈശിഷ്ട്യം അളക്കാനുള്ള ഉരകല്ല്‌.
നിസ്സഹായതയുടെ പരകോടിയിൽ നിൽക്കുന്നവർക്ക്‌ വേണ്ടത്‌ പണമോ പാരിതോഷികമോ ആവില്ല . ഒരൽപ്പം പരിഗണന മാത്രമാകും.അവരുടെ പ്രതീക്ഷ ; അവഗണനയാണ്‌ അസഹനീയമായ അവഹേളനം .

ഈ അഹന്തയും അതിന്റെ പ്രകടനവും ഏറിയും കുറഞ്ഞും എല്ലാ മനുഷ്യരിലുമുണ്ട്. തന്റെ വിശ്വാസത്തിന്റെ പേരിൽ, മറ്റു വിശ്വാസി സമൂഹത്തെ മുഴുവൻ നിസ്സാരമായി കാണുമ്പോഴും ഇതേ അഹന്ത തന്നെയാണ് മുഴച്ചു നിൽക്കുന്നത്. സ്വയം അസാധാരണത്വം സൃഷ്ടിച്ച് മറ്റുള്ളവരെ മുഴുവൻ സാധാരണത്വം കല്പിച്ചു നിസ്സാരപ്പെടുത്തുന്ന അഹന്ത അപകടകരം തന്നെയാണ്. ശരിയായ സാധാരണത്വത്തിൽ എത്തുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ അസാധാരണത്വം പുൽകുന്നത്. മാഹാത്മ്യത്തിന്റെ ഏത് പർവ്വതമുകളിൽ നിൽക്കുമ്പോഴും, ജ്ഞാനബോധത്തിന്റെ പ്രകാശം ലഭിച്ചില്ലെങ്കിൽ അഹന്തയുടെ കെട്ടുപാടുകളിൽ നിന്ന് മുക്തി നേടാൻ ഒരിക്കലും കഴിയാതെ വരും. ആയതിനാൽ, നമ്മിലെല്ലാം നിറഞ്ഞിരിക്കുന്ന ഡോക്ടർ ഈഗോയെയും പ്രീസ്റ്റ് ഈഗോയെയും അതീവ ജാഗ്രതയോടെ വീക്ഷിക്കുകയും, സ്വയം വിശുദ്ധീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അഹന്തയുടെ ഏറ്റവും ഉപരിതലത്തിലുള്ള പ്രകടമായ ഈ വലിയ വലയങ്ങൾ നിഷ്കാസിതമായാൽ മാത്രമേ അകമേയുള്ള നൂറുകണക്കിന് സൂക്ഷ്മ വലയങ്ങളെ തിരിച്ചറിയാൻ പോലും നമുക്ക് കഴിയുകയുള്ളൂ. '
' ശത്രുനിരയെ തകർത്തെറിയുന്നവനല്ല ശക്തൻ; മറിച്ച്, സ്വന്തം അഹന്തക്കെതിരേ പോരാടി വിജയിച്ചവനാണ് യഥാർത്ഥ ശക്തൻ. '

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ നന്നായി ഉറങ്ങാൻ സാധിക്കാതെ, ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാൽ ദീർഘകാല ഇൻസോമ്നിയയ്ക്ക് കാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഗുരുതരവുമാണ്. നിങ്ങളുടെ ഇഷ്ടപ്രൊഡുകൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗുരുതരമായ ഉറക്കമില്ലായ്മ ഉള്ളവർക്ക് ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യാം. കുറച്ചു കാലത്തേക്ക് മാത്രം ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ ഈ അവസ്ഥയെ മറികടക്കാൻ കഴിയും. പോഷകങ്ങളായ മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ എന്നിവ ഉറക്കത്തിനു സഹായിക്കും അമിനോആസിഡ് ആയ ട്രിപ്റ്റോഫാൻ, സെറോടോണിൻ ആയി തലച്ചോർ മാറ്റുന്നു. ഇത് മെലാടോണിൻ ആയി മാറുന്നു. മെലാടോണിന്റെയും സെറാടോണിന്റെയും കുറഞ്ഞ അളവ് ഇൻസോമ്നിയയിലേക്കും മ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിൽ യഥാർത്ഥ സന്തോഷം കണ്ടെത്താനുള്ള വഴി സത്യവും സ്നേഹവും സേവനവുമാണ്. സത്യസന്ധമായ ഒരു മനസ്സ് ശാന്തിയും സമാധാനവും നൽകുന്നു. അത് നിങ്ങളെ നിങ്ങളാക്കി മാറ്റുന്നു. നിങ്ങൾ സത്യസന്ധമായിരിക്കുമ്പോൾ, മറ്റുള്ളവരുമായി കൂടുതൽ അടുപ്പം തോന്നുകയും എല്ലാ കാര്യങ്ങളിലും വ്യക്തത കൈവരിക്കുകയും ചെയ്യുന്നു. ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോൾ, ഓരോ നിമിഷവും സന്തോഷം നൽകും. സ്നേഹം നമ്മുടെ ലോകം കൂടുതൽ മനോഹരമാക്കുന്നു. അത് മറ്റുള്ളവർക്ക് നൽകുമ്പോൾ തിരിച്ച് ലഭിക്കുന്ന സന്തോഷം അതിരുകളില്ലാത്തതാണ്. നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ, നിങ്ങൾ സ്വന്തം ജീവിതത്തിന് ഒരു അർത്ഥം നൽകുന്നു. നിങ്ങളുടെ സേവനം മറ്റൊരാളുടെ ജീവിതത്തിൽ ഒരു പുഞ്ചിരി വിടർത്താൻ കാരണമാകുമ്പോൾ, ആ സന്തോഷം നിങ്ങളെ കൂടുതൽ സംതൃപ്തനാക്കുന്നു. ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചേരുമ്പോൾ, നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും. സന്തോഷം എന്നത് പുറത്ത് നിന്ന് ലഭിക്കേണ്ട ഒന്നല്ല, അത് നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. സത്യം കൊണ്ട് മനസ്സും സ്നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാകുമ്പോഴാണ് നമ്മിൽ സന്തോഷമുണ്ടാകുന്നത്. ജീവിതത്തിൽ നാം പലപ്പോഴും ചെയ്യുന്ന ഗുരുത...

മോട്ടിവേഷൻ ചിന്തകൾ

സത്യം പറയുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ ഒരുപാട് പേരെ വേദനിപ്പിക്കേണ്ടി വരും, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടി വരും. അതുകൊണ്ട്, എല്ലാ സത്യങ്ങളും എല്ലാ സമയത്തും വിളിച്ചുപറയണമെന്ന് വാശിപിടിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; അത് മറ്റുള്ളവരെക്കുറിച്ച് നാം കള്ളം പറയാതിരിക്കുക എന്നതാണ്. ഒരാളെക്കുറിച്ച് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ അയാളുടെ ജീവിതത്തിലും സമാധാനത്തിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. അതുകൊണ്ട്, സത്യം തുറന്നുപറയാൻ കഴിയില്ലെങ്കിൽപോലും, മറ്റുള്ളവരെ ദ്രോഹിക്കുന്ന കള്ളങ്ങൾ പറയാതിരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാം. മനഃപൂർവമല്ലാത്തതും, അറിയാതെ സംഭവിച്ചുപോയതുമായ പല കാര്യങ്ങളും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ എത്ര ന്യായീകരണങ്ങൾ നിരത്തിയാലും കാര്യമില്ല. സ്വന്തം മനസ്സിന്റെ മുന്നിൽ, നമ്മുടെ മനസാക്ഷിയുടെ കോടതിയിൽ നമ്മൾ സ്വയം വിചാരണ ചെയ്യപ്പെടും. അവിടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് സത്യസന്ധമായി ബോധിപ്പിക്കാൻ നമുക്ക് ക...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്ത...

രാത്രിയില്‍ 3 മണിക്കും 5 മണിക്കും ഇടയ്ക്ക് തനിയെ ഉറക്കമുണരാറുണ്ടോ ? കാരണങ്ങളറിയാം

അര്‍ദ്ധരാത്രിയില്‍ ഉറക്കം ഉണരുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. ചിലര്‍ ഉണര്‍ന്നാലും പെട്ടെന്ന് തിരികെ ഉറക്കത്തിലേക്ക് പോകും. ചിലര്‍ക്ക് പിന്നീട് ഉറങ്ങാന്‍ സാധിച്ചെന്ന് വരില്ല. നിരന്തരം നിങ്ങള്‍ അത്തരത്തില്‍ ഉറക്കമുണരുന്നവരാണെങ്കില്‍ അതിന് പിന്നില്‍ നിങ്ങളുടെ ശരീരം തരുന്ന ചില സൂചനകളുണ്ടാവാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ദിവസവും പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നതും വീണ്ടും ഉറങ്ങാന്‍ കഴിയാത്തതിനും പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാം. അവയില്‍ ചിലതാണ് ചുവടെ നല്‍കിയിരിക്കുന്നത്. ജീവിതശൈലി പ്രശ്‌നങ്ങള്‍ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഉറക്കത്തെ ബാധിക്കാറുണ്ട്. നല്ല ഉറക്ക ശുചിത്വം പാലിക്കാത്തവരുടെ സ്ലീപ്പിംഗ് സൈക്കിള്‍ അല്ലെങ്കില്‍ ഉറക്ക ചക്രം മോശമായിരിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്ബ് കമ്ബ്യൂട്ടറോ മൊബൈലോ ഉപയോഗിക്കുക, ഭക്ഷണം കഴിച്ചതിന് തൊട്ടു പിന്നാലെ ഉറങ്ങാന്‍ കിടക്കുക, എരിവുള്ള ഭക്ഷണം രാത്രിയില്‍ കഴിക്കുക, പുകവലി, പകല്‍ സമയത്ത് ഉറക്കം എന്നിവ ഉറക്കചക്രത്തെ മോശമായി ബാധിച്ചേക്കാം. മരുന്നുകള്‍ പലരുടെയും രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്നതില്‍ മരുന്നുകള്‍ക്ക് വലിയ പങ്കുണ്...

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.  ഒരാൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. പഞ്ചസാര അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത പഞ്ചസാരയുടെ ഉപയോഗം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ...