ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അപകടങ്ങളെയും, ദുരന്തങ്ങളെയും അതിജീവിക്കുന്നതിനുള്ള ഏറ്റവും അവശ്യഘടകം ജീവിക്കുന്നതിനുള്ള ആഗ്രഹമാണ്


നമ്മിൽ പലരും ജീവിതത്തിൽ കഠിനാധ്വാനം ചെയ്തു പണമുണ്ടാക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും നമ്മെ സ്നേഹിക്കുന്നവരോട്, ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരോടൊപ്പം  സമയം ചെലവഴിക്കാൻ നാം മറന്നു പോകുന്നു.


ബിസിനസിന്റെയും ജോലിത്തിരക്കിന്റെയുമിടയിൽ ബന്ധപ്പെട്ടവർക്ക്  സമയം കൊടുക്കാനാവാത്ത എത്ര പേരാണ് നമുക്ക് ചുറ്റും കഴിയുന്നത്. നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കുമൊക്കെ നാം നൽകുന്ന ആഡംബരങ്ങളേക്കാളും ജീവിത സൗകര്യങ്ങളേക്കാളും ആവശ്യമുള്ളത് നമ്മുടെ സാന്നിധ്യവും സ്നേഹമസൃണമായ പെരുമാറ്റവുമാണ്. കുടുംബത്തിന് മുൻതൂക്കം കൊടുത്തു ജോലി ചെയ്യുക. പണത്തിനു വേണ്ടി ജീവിക്കരുത്., ജീവിക്കാൻ വേണ്ടി പണം ഉണ്ടാക്കുക.


നമ്മുടെ എല്ലാവരുടെയും ജീവിതം വളരെ വേഗത്തിലാണ് കടന്നു പോകുന്നത്. ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമൊക്കെ പൊടുന്നനെ കടന്നുപോകുന്നു. ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ ഒന്നിനും സമയം കിട്ടുന്നില്ല എന്ന പരിഭവങ്ങളും പരിവേദനങ്ങളുമാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്നത്. നിരവധി പേരുടെ കുടുംബ ജീവിതവും പ്രൊഫഷനൽ ജീവിതവും അസ്വസ്ഥ ഭരിതമാകുന്നത് ഈ സമയമില്ലായ്മ കാരണമാണ്.
എന്താണ് ഈ പ്രതിസന്ധിക്കൊരു പരിഹാരം എന്നന്വേഷിക്കുമ്പോഴാണ്  സമയത്തെക്കുറിച്ച ചിന്ത നമ്മുടെ മനസ്സിലേക്ക് വരിക.


ജീവിതവും സമയവും ലോകത്തെ ഏറ്റവും മികച്ച അധ്യാപകരാണ്. സമയത്തെ നന്നായി പ്രയോജനപ്പെടുത്തുവാൻ ജീവിതം പഠിപ്പിക്കുന്നു. സമയം ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചും നമ്മെ പഠിപ്പിക്കുന്നു.തൊഴിലിൽ ക്വാളിറ്റി സമയം ചെലവഴിക്കുമ്പോഴാണ് പ്രവർത്തന മികവ് നേടുകയും പ്രൊഫഷനൽ വിജയം സ്വന്തമാക്കുകയും ചെയ്യാനാവുക. ജോലിയിൽ ശ്രദ്ധിക്കാനും വളർന്നു വികസിക്കാനും  സമയം സഹായിക്കും.


മാത്രമല്ല,  സമയം ചെലവഴിച്ച് ഉത്തരവാദിത്തങ്ങളൊക്കെ ഭംഗിയായി നിർവഹിക്കുമ്പോൾ ലഭിക്കുന്ന തൊഴിൽ സംതൃപ്തിയും അവാച്യമായിരിക്കും.നിറഞ്ഞ മനസ്സോടെ ജോലി സ്ഥലത്തു നിന്നും വീട്ടിലേക്ക് പോകാൻ കഴിയുമ്പോൾ ആ സന്തോഷവും സംതൃപ്തിയും വീട്ടിലും പരത്താനും നിലനിർത്താനും കഴിയുമെന്നതാണ് യാഥാർഥ്യം. എന്നാൽ ജോലി സ്ഥലത്ത്  സമയം ചെലവഴിക്കാതെയാണ് ഒരാൾ വീട്ടിലേക്ക് തിരിച്ചുപോകുന്നതെങ്കിൽ അവന്റെ ജീവിതം കുറ്റബോധവും അസ്വസ്ഥതകളും നിറഞ്ഞതായിരിക്കും. മനസ്സ് നിറഞ്ഞൊന്നു ചിരിക്കാൻ പോലും കഴിയാതെ അസ്വസ്ഥ ഭരിതരായ മനസ്സുകളും കുടുംബ ജീവിതവും നഷ്ടപ്പെടുത്തുകയാണ് ചെയ്യുക.


ടൈം ഈസ് മണി അഥവാ പണമാണ് സമയം എന്നാണ് സാധാരണ പറയാറുളളത്. എന്നാൽ പണത്തേക്കാളും അമൂല്യമാണ് സമയമെന്നാണ് നാം മനസ്സിലാക്കേണ്ടത് . പണം നഷ്ടപ്പെട്ടാൽ നമുക്ക് വീണ്ടെടുക്കാനായേക്കും. പോരാതെ വന്നാൽ മറ്റു വല്ലവരിൽ നിന്നും വായ്പ വാങ്ങാനും സാധിക്കും. എന്നാൽ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചു കിട്ടാത്തതും തികയാതെ വന്നാൽ മറ്റാരിൽ നിന്നും വായ്പ വാങ്ങാൻ കഴിയാത്തതുമാണെന്ന കാര്യം സമയത്തെ അമൂല്യമാക്കുന്നു.


അതിനാൽ സമയത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് ക്വാളിറ്റി സമയം ഉപയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.സമയത്തിന്റെ മൂല്യം തിരിച്ചറിയുമ്പോൾ വ്യത്യസ്ത കാര്യങ്ങൾ ചെയ്യാൻ നമുക്ക് വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യം ഉണ്ടാവില്ല.ഓരോ കാര്യങ്ങളും ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടോ എന്നതും നമ്മുടെ മുൻഗണനകളിൽ നിയന്ത്രണം ലോകത്ത് സ്ഥാനം ഉണ്ടോ എന്നതുമാണ് പ്രധാനം.



 അപകടങ്ങളെയും, ദുരന്തങ്ങളെയും അതിജീവിക്കുന്നതിനുള്ള ഏറ്റവും അവശ്യഘടകം ജീവിക്കുന്നതിനുള്ള ആഗ്രഹമാണ്.ജീവിക്കാനുള്ള ആഗ്രഹത്തെ തുടർന്ന് വരുന്നത് വിജയിക്കുന്നതിനുള്ള മോഹമാണ്


 
വിജയിക്കുന്നതിനുള്ള ആഗ്രഹവും പരാജയപ്പെടാനുള്ള മനസ്സില്ലായ്മയും വമ്പിച്ച തടസ്സങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റുവാൻ എത്രപേരെയാണ് സഹായിച്ചിട്ടുള്ളത്.

 

വായനയുടെയും കാഴ്ചയുടെയും ലോകം വളരരെയധികം വികസിച്ച കാലത്താണ് നാം ജീവിക്കുന്നത്. മൊബൈലിലും കംപ്യൂട്ടറിലും തോണ്ടിയിരുന്ന് മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്ന എത്രയോ പേരാണ് നമുക്ക് ചുറ്റും ജീവിക്കുന്നത്. സോഷ്യൽ മീഡിയയുടെ മായിക ലോകത്ത് പലപ്പോഴും സ്വന്തത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ  നല്ല സമയം എന്നത് കേവലം സ്വപ്നമായി മാറാം.


ശാസ്ത്ര സാങ്കേതിക വിദ്യയും സാമൂഹ്യ മാധ്യമങ്ങളുമൊന്നും നിരാകരിക്കുകയല്ല, ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.ഉപയോഗപ്പെടുത്തുമ്പോൾ ഏറെ സൂക്ഷ്മത ആവശ്യമാണെന്ന് മാത്രം. മുമ്പത്തേക്കാൾ കൂടുതൽ സൂക്ഷ്മത നമുക്കും നമ്മുടെ മക്കൾക്കും ഈ സൈബർ ലോകത്ത് ആവശ്യമായി വന്നിരിക്കുന്നു. കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് എപ്പോഴും ഒരു കണ്ണ് എല്ലാവരുടെ മേലും ഉണ്ടായിരിക്കണം. ഇലക്ട്രോണിക് മാലിന്യങ്ങളുടെ മലീമസമായ പരിസരങ്ങളല്ല, വിജ്ഞാനത്തിന്റെയും ഭാവനയുടെയും പരിമളമാണ് നമ്മുടെ ജീവിതം മനോഹരമാക്കുക.


പലരും ജീവിതത്തിൽ കഠിനാധ്വാനം ചെയ്തു പണമുണ്ടാക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും അവരെ സ്നേഹിക്കുന്നവരോട്, അവരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവരോടൊപ്പം  സമയം ചെലവഴിക്കാൻ അവർ മറന്നു പോകുന്നു.ഇത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ്. ബിസിനസിന്റെയും ജോലിത്തിരക്കിന്റെയുമിടയിൽ ബന്ധപ്പെട്ടവർക്ക്  സമയം കൊടുക്കാനാവാത്ത എത്ര പേരാണ് നമുക്ക് ചുറ്റും കഴിയുന്നത്. നമ്മുടെ കുട്ടികൾക്കും കുടുംബങ്ങൾക്കുമൊക്കെ നാം നൽകുന്ന ആഡംബരങ്ങളേക്കാളും ജീവിത സൗകര്യങ്ങളേക്കാളും ആവശ്യമുള്ളത് നമ്മുടെ സാന്നിധ്യവും സ്നേഹമസൃണമായ പെരുമാറ്റവുമാണെന്ന കാര്യമാണ് ഇത് അടയാളപ്പെടുത്തുന്നത്. അതിനാൽ കുടുംബത്തിന് മുൻതൂക്കം കൊടുത്തു ജോലി ചെയ്യുക. പണത്തിനു വേണ്ടി ജീവിക്കരുത്., ജീവിക്കാൻ വേണ്ടി പണം ഉണ്ടാക്കുക.


കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് വായിച്ചതോർക്കുന്നു. തിരക്കു പിടിച്ച എഴുത്തിന്റെയും വായനയുടെയും ദിനങ്ങളിൽ മകൾ സാമീപ്യം കൊതിച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്തി നോക്കാറുണ്ടായിരുന്നത്രേ. പക്ഷേ അപ്പോഴൊന്നും മോളെ താലോലിക്കുവാനോ അവളോടൊപ്പം സമയം ചെലവഴിക്കുവാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല . വളരെ ചെറുപ്രായത്തിലേ ആ മോൾ മരിച്ചു. മോളുടെ മൃതശരീരത്തിലാണത്രേ ആ അച്ഛൻ ആദ്യമായി ചുംബിച്ചത്.


സ്വന്തത്തിലേക്ക് ഉൾവലിയുന്ന കുട്ടികളാണ് മറ്റൊരു ഗുരുതരമായ പ്രതിസന്ധി. തങ്ങളുടെ ആശകളും ആശങ്കകളുമൊന്നും മാതാപിതാക്കളുമായി പങ്കുവെക്കാതെ വെർച്വൽ സൗഹൃദങ്ങളുടെ മായാലോകത്ത് ആനന്ദം കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നാണ് സമകാലിക സംഭവ വികാസങ്ങൾ നൽകുന്ന സൂചന.


മുമ്പൊക്കെ സ്‌കൂളിൽ നിന്നും വന്നാൽ ഏറെ കൗതുകത്തോടെ അന്ന് നടന്ന ഓരോ കാര്യങ്ങളും പങ്കുവെക്കാറുണ്ടായിരുന്ന കുട്ടികൾ ഇപ്പോൾ ഏറെക്കുറെ നിശ്ശബ്ദമാവുകയും ഇന്റർനെറ്റിന്റെ പിടിയിലമരുകയും ചെയ്യുന്നു. വീടകങ്ങളിലെ പൊട്ടത്തരങ്ങളും പൊട്ടിച്ചിരികളുമൊക്കെ ക്രമേണ നഷ്ടപ്പെട്ട് മുതിർന്നവരും കുട്ടികളുമൊക്കെ മൊബൈലിൽ തോണ്ടി സമയം കഴിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്.


കുട്ടികൾ വീടിന്റെ അലങ്കാരമാണ്. അവരുടെ കിന്നാരം കേൾക്കാൻ, അവരുടെ കൊച്ചുവർത്തമാനങ്ങൾ ആസ്വദിക്കുവാൻ, വീടകങ്ങളെ സജീവമാക്കാനുമൊക്കെ എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഓൺ ലൈൻ ക്ളാസുകളും ഇന്റർനെറ്റിന്റെ കമനീയതയുമൊക്കെ എല്ലാ സ്വപ്നങ്ങളെയും തകർത്താണ് നമ്മെ പരാജയപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ്  സമയമാണ് വിജയം സമ്മാനിക്കുക എന്ന ആശയത്തിന്റെ പ്രസക്തിയേറുന്നത്.


ജീവിതത്തെ നന്ദിയോടെ സ്മരിക്കുംപോളാണ് യഥാർത്ഥ ഊർജ്ജം ലഭിക്കുന്നത്.കിട്ടിയതിനെക്കുറിച്ച് നന്ദിയോടെയും കിട്ടാത്തതിനെക്കുറിച്ച് വേവലാതിപ്പെടാതെയും കിട്ടിയതിനെ മുറുകെപ്പിടിച്ചും കൂടുതൽ കരുത്തോടെ പരിശ്രമിച്ച് മുന്നേറുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭക്ഷണത്തോടൊപ്പമുള്ള വെള്ളം കുടിക്കുന്ന ശീലം നല്ലതാണോ?

  ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ? നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത്  ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും. ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

മോട്ടിവേഷൻ ചിന്തകൾ

എല്ലാ സത്യങ്ങളും നമുക്ക് വിളിച്ചു പറയാനാവില്ല എന്ന് അറിയാം . കുറഞ്ഞപക്ഷം മറ്റുള്ളവരെ പറ്റി കള്ളം പറയാതിരിക്കാനെങ്കിലും നമുക്ക് കഴിയണം. പറ്റിപ്പോയ തെറ്റിനെ കുറിച്ച് സ്വന്തം മനസാക്ഷിയുടെ മുന്നിലെങ്കിലും നമുക്ക് സമാധാനം ബോധിപ്പിക്കണം.അതല്ലാതെ കള്ളങ്ങൾ നിരന്തരം പറഞ്ഞു പറഞ്ഞു നാം ഒരു മനുഷ്യനേ അല്ലെന്ന തീരുമാനത്തിൽ നമ്മെ തന്നെ എത്തിക്കരുത്. എങ്ങനെയും പണവും സ്ഥാനവും ഉണ്ടാക്കുന്നവനാണ് സമൂഹത്തില്‍ സമര്‍ത്ഥന്‍ എന്ന മിഥ്യാധാരണ ഇന്ന് വളര്‍ന്നു വന്നിട്ടുണ്ട്. മാതാപിതാക്കളോട് അസത്യം പറയുകയും വീടിനു പുറത്ത് തങ്ങള്‍ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പലപ്പോഴും അവരുടെ തന്നെ നാശത്തിന് അത് കാരണമാകും. സത്യത്തിനു മാത്രമേ ജയമുണ്ടാകുകയുള്ളൂ, അസത്യത്തിലൂടെ ജയിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നീങ്ങുന്നത്. മറ്റുള്ളവരോടും സമൂഹത്തോടും രാജ്യത്തോടുമുള്ള നമ്മുടെ കടപ്പാടുകളും ധര്‍മ്മവും നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയും നേര്‍വഴിയും നിലനിര്‍ത്താനായാല്‍ സത്യസന്ധതയും നന്മയും...

മോട്ടിവേഷൻ ചിന്തകൾ :ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ

ജീവിതത്തിൽ എല്ലാവരും ഒന്നിനും നേരമില്ലാതെ ഓടുകയാണ്...അവസാനം ഇത് വരെ കിട്ടിയ നേട്ടങ്ങൾ ഒന്നും അവസാനം വ്യാർഥമാണെന്ന് മനസ്സിലാക്കും വരെ. ഒരു കഥ പറയാം , ഒരു വൃദ്ധനും അയാളുടെ വളർത്തു നായയും എന്നും പ്രഭാത സവാരിക്കിറങ്ങും. സവാരിക്കിടയിൽ ഒരിടത്തു റോഡരികിൽ മരങ്ങൾ വരിവരിയായി നിൽക്കുന്നിടത്തുള്ള സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ വൃദ്ധൻ ഇരിക്കും. ഇങ്ങനെ ഇരിക്കുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ വളർത്തുനായ റോഡിൽക്കൂടി പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുക പതിവായിരുന്നു. വാഹനങ്ങൾ നിർത്താതെ ഓടിപ്പോയാൽ കുറേ ദൂരം അവയുടെ പിറകേ ഓടിയതിനു ശേഷം നായ കിതച്ചുകൊണ്ട് ഓടിവന്നു യജമാനന്റെ കാൽച്ചുവട്ടിൽ കിടക്കും. ഇതിങ്ങനെ കുറേദിവസം ആവർത്തിക്കുന്നത് കൗതുകത്തോടെ കണ്ടിരുന്ന ഒരു വഴിയാത്രക്കാരൻ വൃദ്ധനോട് അൽപ്പമൊരു പരിഹാസത്തോടെ ചോദിച്ചു: "നിങ്ങളുടെ നായ എപ്പോഴെങ്കിലും ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?' അപ്പോൾ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "എന്നെ ചിന്തിപ്പിക്കുന്നത് അതല്ല.... എന്നെങ്കിലും ഒരിക്കൽ ഇവൻ ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തിക്കഴിഞ്ഞാൽ, പിന്നെ ...

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്

  ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട് ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറ...

മൈക്രോവേവിൽ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മൈക്രോവേവിൽ പാസ്റ്റിക് പാത്രം വയ്ക്കരുതേ മൈക്രോവേവിൽ പാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... പ്ലാസ്റ്റിക് ബൗളിൽ ഭക്ഷ്യവസ്‌തുക്കൾ അടച്ച് വച്ച് മൈക്രോവേവ് ഓവനിൽ പാചകം ചെയ്‌ത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? വന്ധ്യത, പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിട വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ പാകം ചെയ്‌തോ ചൂടാക്കിയോ കഴിച്ചാൽ ഉയർന്ന രക്‌തസമ്മർദ്ദമുണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇത് പ്രത്യുല്പാദനശേഷിയേയും ബാധിക്കും. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തന ശൃംഖലയേയും ഇത്തരം ഭക്ഷണശീലം ബാധിക്കും. അതായത് മൈക്രോവേവ് ഓവനിൽ പ്ലാസ്റ്റിക് പാത്രം ചൂടാവുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കളിൽ 95 ശതമാനവും സ്രവിക്കും. ആരോഗ്യത്തിന്‍റെ ശത്രു പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി വിസ്ഫെനോൾ എ എന്ന രാസ വസ്‌തു ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു പൊതുവെ ബിപിഎ എന്ന പേരിലാണ് അറിയപ്പെടുന്നത്. വന്ധ്യത, ഹോർമോൺ അസന്തുലിതാവസ്‌ഥ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ രാസവസ്തു ആക്കം കൂട്ടും. വ്യക്‌തിയുടെ ലൈംഗിക സ്വഭാവത്തിലും മാറ...

നേർവഴി ചിന്തകൾ

സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ. എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോട് ചോദിച്ചു. രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..? എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്. നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സ...

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ...

മോട്ടിവേഷൻ ചിന്തകൾ

പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക.   എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത്‌ എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്‌'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്‌. മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിനു ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീ...