ഗുരുതരമായ രോഗം തനിക്കുണ്ടെന്ന് വിശ്വസിക്കുകയും അതുമൂലം അനാവശ്യമായ ചിന്തകൾ ഉണ്ടാകുകയും അതോർത്ത് വിഷമിക്കുകയും ചെയ്യുന്നവരുണ്ട്. അവരനുഭവിക്കുന്ന ഈ അവസ്ഥയെ ഹൈപോച്ചോന്ദ്രിയ എന്ന് അറിയപ്പെടുന്നു. ഇതിനെ ഇല്ലനെസ്സ് അംക്സിറ്റി ഡിസൂർഡർ എന്നും അറിയപ്പെടുന്നുണ്ട്.
ശരീരത്തിന്റേയും മനസ്സിന്റേയും അവസ്ഥയെക്കുറിച്ചുള്ള തെറ്റായ ധാരണയിൽ നിന്നാണ് ഇതുണ്ടാകുന്നത്. ചെറിയ ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ പോലും ഗുരുതരമായ രോഗമാണെന്നു ധരിക്കുന്നു. നിരന്തരമായി സ്വയം പരിശോധനകളും രോഗനിർണ്ണയവും നടത്തുന്നു. ലക്ഷണങ്ങൾ ചെറുതെങ്കിലും ഇവർ ആശങ്കാകുലരാകുകയാണ്.
ഡോക്ടർമാർ പരിശോധിച്ചശേഷം ഉത്കണ്ഠയ്ക്ക് അടിസ്ഥാനമില്ല എന്ന് ഉറപ്പു നൽകിയാലും .
ഇവരുടെ രോഗഭയം തീരില്ല.സംശയവും അവിശ്വാസവും രോഗ ഭയം കൂട്ടാം.
പരിശോധനയിൽ ഏർപ്പെടുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം,
മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഇവർക്ക് അനുഭവപ്പെടാം. ഇത്തരക്കാർക്ക് കുടുംബത്തിൽ നിന്നോ കൂട്ടുകാരിൽ നിന്നോ ഡോക്ടർമാരിൽ നിന്നോ നിരന്തരമുള്ള ഉറപ്പു കിട്ടി കൊണ്ടിരിക്കണം.
അനാവശ്യ ചിന്തകളും ശാരീരിക വിഷമതകളും പ്രകടിപ്പിക്കുന്നതു കാണാം. അത് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഡോക്ടർമാർ എന്നിവരുമായി വിഷമതകൾ പങ്കുവയ്ക്കുകയും പരിശോധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ചെറിയ ചുമ ഉള്ള ആൾ രോഗമുണ്ടെന്ന കാരണം മൂലം ഭക്ഷണം കഴിക്കുന്നതിനോടനുബന്ധിച്ചു കുടലിൽ ഉണ്ടാകുന്ന ശബ്ദങ്ങൾ ഗുരുതരമായ രോഗത്തിന്റെ ലക്ഷണമായും കണ്ടെന്നുവരാം.
മറ്റു ചിലർ കുറേക്കൂടി മുന്നോട്ടു ചിന്തിച്ചു കൂട്ടും ഗുരുതരമായ രോഗം തനിക്കു ഉണ്ടെന്നും ഡോക്ടർക്ക് തന്നെ സഹായിക്കാൻ കഴിയില്ലെന്നും തൻറെ മുൻകാല ചെയ്തികളും ഒരു ശിക്ഷയായി രോഗത്തെ തന്നതാണെന്നും കണക്കാക്കിയേക്കാം. പലപ്പോഴും മറ്റു മാനസിക വൈകല്യങ്ങൾക്കൊപ്പം ഉണ്ടായെന്നും വരാം.
മറ്റുള്ളവരിലേക്ക് പകരുമോയെന്നും ഭയപ്പെടാം.
ജനിതകമായ കാരണങ്ങളെക്കാൾ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്നതു മനസ്സിലാക്കിയതും ഇതിനു കാരണമാകാം. ആരോഗ്യ സംബന്ധമായ മാസികകൾ, പരസ്യങ്ങൾ ഇവയിലെല്ലാം രോഗങ്ങളെ കുറിച്ചുള്ള അമിതമായ വിശദീകരണമല്ലെ നൽകിക്കൊണ്ടിരിക്കുന്നത്.
ഇത്തരം ചിന്തയുള്ളവർ തന്നിലെ ലക്ഷണങ്ങൾ ഇതുമായി ബന്ധപ്പെടുത്തി രോഗമുണ്ടെന്ന് വിശ്വസിക്കുന്നു.
ഗുരുതരമായ രോഗം പിടിപെട്ട മാതാപിതാക്കളോ അടുത്ത ബന്ധുക്കളുടേയോ മരണ കാരണം പറഞ്ഞിട്ടുണ്ടെങ്കിൽ ആ രോഗത്തിൻറെ പ്രയാസങ്ങൾ തനിക്കും അനുഭവിക്കേണ്ടി വരുമെന്നും വിശ്വസിക്കുന്നു.
മനഃശാസ്ത്രവും മരുന്നു കൂടിച്ചേർന്നുള്ള ചികിത്സയാണ് ഇതിനു വേണ്ടിയിരിക്കുന്നത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.