ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മൊബൈൽ ഫോണിൽ 30 മിനിറ്റിൽ കൂടുതൽ സംസാരിക്കാറുണ്ടോ? ഹൈപ്പർ ടെൻഷൻ സാധ്യതയെന്ന് ചില പഠനങ്ങൾ



മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരെ കണ്ടെത്താനാണ് ഇന്ന് ഏറെ പാട്. കാരണം ലോകമാകമാനമുള്ള ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരും ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് വികസിത - വികസ്വര രാജ്യങ്ങളില്‍ ഉള്ളവര്‍. 10 വയസും അതിൽ കൂടുതലുമുള്ള ആഗോള ജനസംഖ്യയുടെ ഏകദേശം മുക്കാൽ ഭാഗവും ഇപ്പോൾ മൊബൈൽ ഫോൺ സ്വന്തമായി ഉള്ളവരും തുടർച്ചയായി ഉപയോഗിക്കുന്നവരുമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം അത്ര നല്ലതല്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 



സ്ഥിരമായി 30 മിനിറ്റോ അതിൽ കൂടുതലോ അടുപ്പിച്ച് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത കൂടുതലാക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.  ഏറെ നേരം മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോള്‍ കുറഞ്ഞ അളവിലുള്ള റേഡിയോ ഫ്രീക്വൻസി ഊർജ്ജം നിങ്ങളിലൂടെ കടന്ന് പോകുന്നു. ഇത് ഹൈപ്പർ ടെൻഷൻ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 



രക്തസമ്മർദ്ദം ഉയരുന്നതിനെ നിസാരപ്രശ്നമായി കണ്ട് തള്ളിക്കളയാനാകില്ല.  കാരണം ഉയർന്ന രക്തസമർദ്ദം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഉയര്‍ന്ന ഒരു പ്രധാന ഘടകമാണ്, മാത്രമല്ല ആഗോളതലത്തിൽ റിപ്പോട്ട് ചെയ്യപ്പെടുന്ന അകാല മരണങ്ങളുടെ  പ്രധാന കാരണവും ഇതാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.  ചൈനയിലെ ഗ്വാങ്‌ഷൂവിലുള്ള  മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത്.
ആളുകൾ മൊബൈലിൽ തുടർച്ചയായി സംസാരിക്കുന്ന സമയത്തിന്‍റെ ദൈർഘ്യമാണ് അപകടസാധ്യതയെ നിർണയിക്കുന്നത് എന്ന് പഠന രചയിതാവ് ആയ സിയാൻഹുയി ക്വിൻ പറയുന്നു.



ഇതുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾക്ക് കൂടുതൽ പഠനം ആവശ്യമാണന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യൂറോപ്യൻ ഹാർട്ട് ജേണൽ ആയ ഡിജിറ്റൽ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഫോൺ കോളുകളിലൂടെ സംസാരിക്കുന്നതും ഒരാളില്‍ പുതുതായി ആരംഭിക്കുന്ന ഹൈപ്പർടെൻഷനും തമ്മിലുള്ള ബന്ധം പരിശോധിക്കാൻ, ഹൈപ്പർടെൻഷനില്ലാത്ത 37 മുതൽ 73 വയസ്സ് വരെ പ്രായമുള്ള 2,12,046 മുതിർന്നവരെ  ഈ പഠനത്തിന്‍റെ ഭാഗമാക്കി.  12 വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. അപകട സാധ്യത സ്ത്രീകൾക്കും കുട്ടികൾക്കും സമാനമാണന്നും പഠനത്തിൽ പറയുന്നു.



ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തക്കാളി സൂപ്പ് കുടിച്ചാല്‍ ഈ രോഗങ്ങളെ അകറ്റി നിര്‍ത്താൻ സഹായിക്കും

നല്ല ചൂടുള്ള തക്കാളി സൂപ്പ് നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. ആരോഗ്യകരവും പോഷക സമ്ബുഷ്ടവുമായ തക്കാളി സൂപ്പ് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കുടിക്കാവുന്നതാണ്. സൂപ്പില്‍ കോളിൻ, സെലിനിയം, വിറ്റാമിൻ കെ, ലൈക്കോപീൻ, റെറ്റിനോള്‍, വിറ്റാമിൻ എ, ഫോസ്ഫറസ്, ഇരുമ്ബ്, മറ്റ് നിരവധി പോഷകങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. തക്കാളിയുടെ ചുവപ്പ് നിറത്തിന് കാരണമാകുന്ന ഒരു ഘടകമാണ് ലൈക്കോപീൻ. ഉയർന്ന ലൈക്കോപീൻ ഉപഭോഗം മൊത്തത്തിലുള്ള ക്യാൻസർ സാധ്യതയില്‍ 5-11 ശതമാനം കുറവുണ്ടാക്കിയതായി ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കൂടാതെ, ഉയർന്ന തക്കാളി ഉപഭോഗം ക്യാൻസർ സംബന്ധമായ മരണ സാധ്യത 11% കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന അളവില്‍ കരോട്ടിനോയിഡുകള്‍ കഴിക്കുന്നത് സ്തനാർബുദ സാധ്യത 28% കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കരോട്ടിനോയിഡുകളില്‍ ആല്‍ഫ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം തക്കാളി സൂപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക ശൈത്യകാലത്ത് ഉണ്ടാകുന്ന സ്വാഭാവികമായ ചുവപ്പി...

അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍... അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ആഹാരം കഴിക്കുന്നതിന് കൃത്യമായ സമയം പാലിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എന്നാല്‍, ചിലര്‍ക്ക് എത്ര കൃത്യമായി ഭക്ഷണം കഴിച്ചാലും വിശപ്പ് അടങ്ങാതിരിക്കും. ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇത് പെട്ടെന്ന് തന്നെ ശരീഭാരം വര്‍ധിപ്പിക്കാനും വിവിധ അസുഖങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകാം.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യുന്നതിനായി ബന്ധപ്പെടുക👆 അതുകൊണ്ട് തന്നെ അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ഒന്ന്... ബദാം: ബദാം ആന്‍റി ഓക്സിഡന്‍റുകളുടെയും വൈറ്റമിൻ-ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബ...

ശരീരത്തില്‍ എപ്പോഴും സുഗന്ധം നിലനിര്‍ത്തണോ? അതിനുള്ള രഹസ്യം കോര്‍ട്ടിസോള്‍

ശരീര ദുർഗന്ധം പലരും നേരിടുന്നൊരു പ്രശ്നമാണ്. മോശം ശുചിത്വം, വസ്ത്രധാരണം, എന്നിവ ഇതിന് കാരണമാകുമെങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഘടകം ശരീരത്തിലെ കോർട്ടിസോളിന്റെ അളവാണ്. സ്ട്രെസ് ഹോർമോണായ ഉയർന്ന കോർട്ടിസോളിന്റെ അളവ് അമിതമായ വിയർപ്പിന് കാരണമാകുകയും ശരീരത്തില്‍ ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യും. ഇതിനെ ചെറുക്കുന്നതിന്, ശുചിത്വത്തില്‍ മാത്രമല്ല, ജീവിതശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും കോർട്ടിസോളിന്റെ അളവ് നിയന്ത്രക്കുന്നതിനും ശ്രദ്ധിക്കണം. കോർട്ടിസോള്‍ സന്തുലിതമാക്കുന്നതിനും ശരീര ദുർഗന്ധം ഒഴിവാക്കുന്നതിനുമുള്ള 9 ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച്‌ ഡയറ്റീഷ്യൻ മൻപ്രീത് കല്‍റ ഇൻസ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട്. 1. 15 മിനിറ്റ് സൂര്യപ്രകാശമേറ്റ് ദിവസം തുടങ്ങുക രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ശരീരത്തിലെ സർക്കാഡിയൻ താളം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് കോർട്ടിസോളിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. രാവിലെ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്‍ക്കാൻ ശ്രമിക്കുക. 2. ദിവസം മുഴുവൻ ജലാംശം നിലനിർത്തുക വിയർപ്പും ശരീര താപനിലയും നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ ശരീരത്തിന്റെ പ്ര...

പാടുകള്‍ പൂര്‍ണമായും മാറാനും ചർമം വെട്ടിത്തിളങ്ങാനും ഇങ്ങനെ ചെയ്തു നോക്കൂ

ഇപ്പോഴത്തെ ഈ കാലാവസ്ഥയിൽ പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച്‌ അമിതമായി ചൂടും പൊടിയും വെയിലും ഏല്‍ക്കുന്നവർക്ക്. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തില്‍ ചുളിവും ഉണ്ടാവും. സണ്‍സ്‌ക്രീൻ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാം. ഇനി ചർമപ്രശ്‌നങ്ങള്‍ ഉണ്ടായവരാണെങ്കില്‍ അത് മാറാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയില്‍ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാല്‍ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉള്‍പ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം. ആവശ്യമായ സാധനങ്ങള്‍ റാഗി - 3 ടേബിള്‍സ്‌പൂണ്‍ പാല്‍ - 5 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം റാഗിയില്‍ പാലൊഴിച്ച്‌ രണ്ട് മണിക്കൂർ കുതിർക്കാൻ വയ്‌ക്കണം. ശേഷം ഇതിനെ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ടില്‍ അല്‍പ്പം പാല് കൂടി ചേർത്ത് ഒരു പാത്രത്തിലാക്കി കുറുക്കിയെടുക്കുക. ഉപയോഗിക്കേണ്ട വിധം ഫേസ്‌വാഷ് അല്ലെങ്കില്‍ പയറുപൊടി ഉപയോഗിച്ച്‌ മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഈ ഫേസ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

വിയര്‍ക്കുന്നതില്‍ ആത്മവിശ്വാസക്കുറവോ? എങ്കില്‍ നിങ്ങളറിയൂ...

വിയര്‍ക്കുന്നതില്‍ ആത്മവിശ്വാസക്കുറവോ? എങ്കില്‍ നിങ്ങളറിയൂ... വിയര്‍ക്കുന്നതില്‍ ആത്മവിശ്വാസക്കുറവോ? എങ്കില്‍ നിങ്ങളറിയൂ... അമിതമായി വിയര്‍ക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാം. അക്കാര്യം ശരി തന്നെ. എന്നാല്‍ വിയര്‍ത്ത് വസ്ത്രം നനയുമ്പോഴേക്ക് അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല. എന്നുമാത്രമല്ല, വിയര്‍ക്കുന്നതിന്‍റെ ഗുണങ്ങള്‍ അറിയാത്തതിനാലാണ് ഇത്തരത്തില്‍ വിയര്‍ക്കുന്നതില്‍ നിരാശയും ആത്മവിശ്വാസക്കുറവും നേരിടുന്നത്. കുളിച്ച് വൃത്തിയായി പുറത്തുപോയാലും അല്‍പം വിയര്‍ത്താല്‍ -പോയി  എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. വിയര്‍ക്കുന്നത് ഒരു മോശം കാര്യമാണെന്ന സങ്കല്‍പം പൊതുവേയുള്ളതാണ്. അമിതമായി വിയര്‍ക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാം. അക്കാര്യം ശരി തന്നെ. എന്നാല്‍ വിയര്‍ത്ത് വസ്ത്രം നനയുമ്പോഴേക്ക് അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല.  എന്നുമാത്രമല്ല, വിയര്‍ക്കുന്നതിന്‍റെ  ഗുണങ്ങള്‍ അറിയാത്തതിനാലാണ് ഇത്തരത്തില്‍ വിയര്‍ക്കുന്നതില്‍ നിരാശയും ആത്മവിശ്വാസക്കുറവും നേരിടുന്നത്. അതെ, വിയര്‍ക്കുന്നത് കൊണ്ടും നമുക്ക് ചില ഉപകാരങ്ങളുണ്ട്. അവയേതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്ന...

ഉറങ്ങാൻ കഴിയാത്തവരാണോ നിങ്ങള്‍?; ഇതാ നന്നായി ഉറങ്ങാൻ ചില മാര്‍ഗങ്ങള്‍...

മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതില്‍ ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യ സംരക്ഷണത്തിലും ഉറക്കം പ്രധാനമാണ്. എങ്കിലും ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറക്കപ്രശ്നങ്ങള്‍ അനുഭവിക്കാറുണ്ട്. നാം ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ ഫോണുകളില്‍ നിന്നും ലാപ്‌ടോപ്പുകളില്‍ നിന്നും തെളിയുന്ന വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, സമ്മർദവും ഉത്കണ്ഠയും, നൈറ്റ് ഷിഫ്റ്റ് ജോലി ഷെഡ്യൂളുകള്‍ മൂലമുണ്ടാകുന്ന ക്രമരഹിതമായ ഉറക്കം, കഫീൻ, പുകവലി, മദ്യപാനം എന്നിവ ഉറക്കം ലഭിക്കാത്തതിന്‍റെ ചില കാരണങ്ങളാണ്. നന്നായി ഉറങ്ങാൻ ഇവ ശ്രദ്ധിക്കാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉറക്കസമയം എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ജൈവ ഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പതിവ് നല്ല ഉറക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. സമയക്രമം പാലിക്കുന്നത് സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ ശക്തിപ്പെടുത്തുന്നു. കിടപ്പുമുറി കിടപ്പുമുറിക്ക് ഇരുട്ട്, നിശബ്ദത, തണുപ്പ് എന്നിവ ആവശ്യമാണ്. അമിതമായ വെളിച്ചം തടയുന്നതിന് ശബ്ദം കുറക്കുന്നതിനും ബ്ലാക...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

മോട്ടിവേഷൻ ചിന്തകൾ

മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. നാം ശിശുവായിരുന്നപ്പോള്‍ എല്ലാവരുമായും എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞിരുന്നു . ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. നാം വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി.സമൂഹത്തില്‍ നാം സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്‍റെ ഗൗരവം നിലനിറുത്താന്‍ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണം പോലും നഷ്ടമായത്. ആമസോണിൽ വമ്പിച്ച ഓഫർ പെരുമഴ തുടരുന്നു മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മ...