ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ്:പറഞ്ഞുതീരാത്ത ചില നാരാങ്ങാ വിശേഷങ്ങള്‍ അറിയാം




ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറയാണ്...

ജീവകം സി വലിയൊരളവില്‍ ലഭ്യമായ നാരങ്ങ ഇക്കാരണത്താല്‍ തന്നെയാണ് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആണെന്ന് പറയുന്നതും. ആന്റി ബാക്റ്റീരിയല്‍ കൂടിയായ നാരങ്ങ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.ഇതിലെ മറ്റൊരു ഘടകമായ ജീവകം ബി ഉന്മേഷം ഉണ്ടാകാനും റിബോഫ്‌ലാവിന്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും റിപ്പയറിങിനും സഹായിക്കുകയും ചെയ്യും. കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ പല്ലിനും എല്ലിനും കരുത്തേകുന്നതും കൂടിയാകുന്നതോടെ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ഘടകങ്ങളുടേയും വലിയൊരു സ്രോതസ്സാവുകയാണ് നാരങ്ങ.




കരള്‍ ശുദ്ധീകരണം

ദഹനക്രമത്തെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ ബയോ കെമിക്കല്‍സ്, പ്രോട്ടീന്‍ എന്നിവയെ ഉത്പാദിപ്പിക്കുന്ന കരള്‍ എന്ന അവയവത്തിന്റെ ധര്‍മ്മത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാരങ്ങ എന്ന കുഞ്ഞ് ഫലത്തിന് സാധിക്കുമത്രേ. കരളിനെ ശുദ്ധീകരിക്കുന്ന എന്‍സൈമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നാരങ്ങാ വെള്ളത്തിന് സാധിക്കും.


പ്രായം മറയ്ക്കാം

പ്രായത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശരീര ചുളിവുകളെ ഇല്ലാതാക്കാന്‍ നാരങ്ങയ്ക്ക് കഴിയും. നാരങ്ങാനീരിന്റെ ദൈനംദിന ഉപയോഗം ശരീരത്തിന് പ്രായത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത് കുറയ്ക്കും. ടോക്‌സിനുകള്‍ ഉള്ള ശരീരം ആരോഗ്യത്തോടെ പ്രകടമാകില്ല. ടോക്‌സിനുകളെ പ്രതിരോധിക്കാന്‍ നാരങ്ങാനീരിനാകും മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും പ്രദാനം ചെയ്യും


ഭാരം കുറയ്ക്കാം

കരളിലെ ടോക്‌സിനുകളെ ഇല്ലായ്മ ചെയ്യുന്നതിനാല്‍ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയറ്റും ശാരീരിക വ്യായാമങ്ങളും ചെയ്യുന്നതിനൊപ്പം ഒരു ഗ്ലാസ് നാരങ്ങാവെള്ളവും കുടിച്ചോളൂ കൊഴുപ്പിന്റെ പ്രശ്‌നങ്ങളെ അതിജീവിക്കാം.


ശ്വസനേന്ദ്രിയ പ്രശ്‌നങ്ങളെ പരിഹരിക്കാം

നെഞ്ചിലെ അണുബാധ, ചെറിയ ചുമ, ആസ്ത്മ, അലര്‍ജി എന്നിവയ്ക്കുള്ള ചികിത്സയായും നാരങ്ങയെ ഉപയോഗപ്പെടുത്താറുണ്ട്. ചീത്ത ശ്വാസോച്ഛാസം, പല്ലുവേദന, മോണപഴുപ്പ് എന്നിവയ്ക്കും പരിഹാരമാണ്.


അതിരാവിലെ എങ്ങനെ കുടിക്കാം

വൈറ്റമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ പലവിധ പോഷണങ്ങൾ അടങ്ങിയ ഒന്നാണ് നാരങ്ങ. ഇതുകൊണ്ടുതന്നെ നാരങ്ങ കഴിച്ചു കൊണ്ട് ദിവസം ആരംഭിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ടാകാം.


ഒരു ഗ്ലാസ് മുഴുവന്‍ വെള്ളമെടുക്കുക, തണുത്തതോ ചൂടുള്ളതോ എന്തുമാവാം. എന്നാല്‍ ദഹനപ്രശ്‌നമുള്ളവര്‍ ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് ഉത്തമം.
ഒരു നാരങ്ങയുടെ പകുതിയുടെ നീര് വെള്ളത്തിലേക്ക് ചേര്‍ക്കുക.
നല്ലവണ്ണം ഇളക്കി പഞ്ചസാരയിടാതെ കുടിക്കുക

പാക്കറ്റ് നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങളല്ല ഇവിടെ പറഞ്ഞത് എന്നോര്‍മ്മിക്കുക.!


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.