ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



ദുരന്തങ്ങൾ



ദുരന്തങ്ങൾ മനുഷ്യനിലേക്ക് രണ്ട് തരത്തിൽ ആണ് എത്തുക. ഒന്ന് ശാരീരികമായും മറ്റൊന്ന് മാനസികമായും അതിൽ ഏറെയും മാനസികം ആണ് താനും. 




എപ്പോഴാണ് മനുഷ്യൻ ഏറ്റവും മികച്ചവനാവുന്നത്?
നമ്മൾ മനുഷ്യർ നന്മയോടാണോ തിന്മയോടാണോ കൂടുതൽ ചായ്വ്കാ ണിക്കുന്നത്?
മാനവരാശി ഒരു ദുരന്തത്തെ നേരിടുമ്പോൾ എക്കാലവും മനുഷ്യൻ മികച്ചവനായി മാറിയിട്ടേയുള്ളൂ. ദുരന്ത സമയങ്ങളിലൊക്കെ മനുഷ്യർ നന്മയോട് തന്നെയാണ് കൂടുതൽ ചായ് വ് കാണിക്കുന്നത്.



ദുരന്തങ്ങൾ മനുഷ്യരെ കൂടുതൽ നന്മയുള്ളവരാക്കുന്നു.



ദുരന്തം ഒരു ഭൂമികുലുക്കമാവാം, പ്രളയജലമാവാം, കൊടുങ്കാറ്റാവാം, ബോട്ട് അപകടം ആവാം... ദുരന്തങ്ങളാണ് ആളുകളിലെ നല്ല വശങ്ങൾ പുറത്ത് കൊണ്ടു വരുന്നത്. ദുരന്തങ്ങളുടെ സമയത്താണ് ആളുകൾ ഒട്ടും ഞെട്ടിത്തരിക്കാതെ ശാന്തരായിരുന്ന് തങ്ങളാൽ കഴിയുന്ന നന്മകൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നത്.
2005 ആഗസ്റ്റ് 9ന് 1836 പേരുടെ ജീവനെടുത്ത അമേരിക്കയിലെ കത്രീന കൊടുങ്കാറ്റ് സമയത്ത് ജനങ്ങൾ മുഴുവൻ പരസ്പരം സഹായിക്കുകയായിരുന്നു. ആ കൊടുങ്കാറ്റിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് പഠനം നടത്തിയ റെബേക്ക സോൾനിറ്റ എഴുതിയ പുസ്തത്തിൻ്റെ പേര് നരകത്തിൽ പണിത സ്വർഗ്ഗം എന്നായിരുന്നു. കാർമേഘങ്ങളെ ഭേദിച്ച് മഴവില്ലുകൾ മനുഷ്യരെ എത്തി നോക്കിയ ദിനങ്ങളായിരുന്നു അവയെന്ന് റെബാക്ക പറയുന്നത്.



ഒരു പ്രളയകാലത്ത് തന്നെയായിരുന്നുവല്ലോ കേരളവും ഒന്നിച്ച് നിന്നത്. സൗഹൃദത്തിലും വിശ്വസ്തതയിലും പരസ്പരം ആശ്രയിച്ച് നിന്നാണ് കേരളം അന്ന് കരുത്ത് തെളിയിച്ചത്. ആ പ്രളയകാലത്ത് കേരളത്തിൽ നിന്നും നന്മയുടെ കഥകൾ മാത്രമാണ് പുറത്തേക്ക് വന്നത്. പ്രളയ ദുരന്തം കേരളീയരെ മികച്ച മനുഷ്യർ ആക്കുകയായിരുന്നു. 2018 എന്ന ഇപ്പോൾ തീയറ്ററുകൾ നിറഞ്ഞു കവിയുന്ന ചിത്രം പറയുന്നതും ആ നന്മയുടെ കഥകൾ തന്നെ ആണ്.



ഇംഗ്ലീഷ്കാരനായ തോമസ് ഹോബ്സ് പറഞ്ഞ ലെവിയാത്തനെന്ന കുടിലതയുള്ള മനുഷ്യനെക്കാളേറെ ഫ്രഞ്ചുകാരനായ ഴാങ്ങ് ഴാക്ക് റൂസ്സോ പറഞ്ഞ നല്ലവനായ കാട്ടാളനോടാണ് മനുഷ്യപ്രകൃതിക്ക് കൂടുതൽ ഇണക്കം.
മനുഷ്യൻ ആർത്തിയുള്ള വനും പരുക്കനും പ്രാകൃതനുമൊക്കെയായിരിക്കാം. എന്നാൽ ഒരു ദുരന്ത വേളയിൽ അവൻ ആർദ്രനാവും.അനുകമ്പയുള്ളവനാവും. ടൈറ്റാനിക് ദുരന്ത സമയത്ത് ജീവന് വേണ്ടി ആളുകൾ തിക്കിതിരക്കിയില്ല. മറ്റുള്ളവർക്ക് വേണ്ടി മാറി നിൽക്കുകയായിരുന്നു.മനുഷ്യപ്രകൃതി എന്നും നന്മയുടെതാണ്.

.

മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളില്‍ ബാക്കി തൊണ്ണൂറു ശതമാനവും മാനസിക കാരണങ്ങള്‍ കൊണ്ടാണ്. അവര്‍ മനസ്സുകൊണ്ട് സ്വയം ദുരിതങ്ങള്‍ സൃഷ്ടിക്കുകയാണ്. ജനങ്ങള്‍ മനസ്സുകൊണ്ട് സ്വയം ദുരിതങ്ങള്‍ സൃഷ്ടിക്കുകയാണ്. കോപം, അസൂയ, അവജ്ഞ, ഭയം, അരക്ഷിതാവസ്ഥ തുടങ്ങിയ പല വികാരങ്ങള്‍ സ്വയം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.
മനുഷ്യന്‍ ദുരിതമനുഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ ജീവിതം എന്താണ് എന്നുള്ളതിനെക്കുറിച്ച് ശരിയായ ഒരു ധാരണ നഷ്ടപ്പെട്ടിരിക്കുന്നു എന്നതു കൊണ്ടാണ്. ദുരിതങ്ങളുടെ പിന്നിലുള്ള സംവിധാനം എന്താണെന്ന് നമുക്കൊന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം



ഇന്നത്തെ സൂര്യോദയം എത്ര മനോഹരമായിരുന്നു എന്നത് നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിരുന്നോ? നീലാകാശം, കുളിര്‍മ ചൊരിയുന്ന കാറ്റ്, പച്ച വിരിച്ച ഭൂമി, പൂക്കളും, പൂമ്പാറ്റകളും, പക്ഷി മൃഗാദികളും എല്ലാം ചേര്‍ന്ന് ഉത്സാഹഭരിതരായി ഒരു പുതിയ ദിനത്തെ വരവേല്‍ക്കുന്നു. ഈ പ്രപഞ്ചം മുഴുവനും എത്ര ഭംഗിയും ചിട്ടയുമായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്?
എന്നിട്ടും നിങ്ങളുടെ മസ്തിഷ്കത്തില്‍ ആവശ്യമില്ലാതെ ആക്രമണം കടന്നു വരുന്ന ഒരു വിചാരം, "ഇന്നൊരു നന്നല്ലാത്ത ദിവസം" എന്നായിരിക്കാം. എന്തോ ചെറിയ പ്രശ്നം നിങ്ങളെ അലട്ടുന്നു, അതുകൊണ്ട് നിങ്ങളുടെ ഉള്ളില്‍ ആകാംക്ഷയും, പിരിമുറുക്കവും. മനുഷ്യന്‍ ദുരിതമനുഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ ജീവിതം എന്താണ് എന്നുള്ളതിനെക്കുറിച്ച് ശരിയായ ഒരു ധാരണ നഷ്ടപ്പെട്ടിരിക്കുന്നു എന്നതു കൊണ്ടാണ്. അവരുടെ മാനസിക പ്രക്രിയകളെല്ലാം തങ്ങളുടെ അസ്തിത്വവ്യവസ്ഥയേക്കാള്‍ വളരെ വലുതായിട്ടാണവര്‍ കരുതുന്നത്, വ്യക്തമായി പറഞ്ഞാൽ സ്രഷ്ടാവിന്റെ സൃഷ്ടിമഹത്വത്തേക്കാള്‍ വളരെ വലുതായി.
എല്ലാ ദുരിതങ്ങളുടെയും അടിസ്ഥാനസ്രോതസ്സ് മേല്‍പ്പറഞ്ഞ ചിന്താഗതി തന്നെയാണ്. ഈ ഭൂതലത്തില്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ മഹത്വം നമ്മള്‍ മനസ്സിലാക്കുന്നില്ല. ജീവിതത്തിന്റെ പൊരുള്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ മസ്തിഷ്കത്തില്‍ തത്ക്കാലത്തേക്ക് ഉദിക്കുന്ന ചിന്തയോ വികാരമോ ഏതു തരത്തിലാണെന്നുള്ളതിനെ ആശ്രയിച്ചായിരിക്കും ഇപ്പോഴുള്ള നിങ്ങളുടെ ജീവിതാനുഭവത്തിന്റെ സ്വഭാവ നിര്‍ണയം.
ഈ സൃഷ്ടി അഭൂതപൂര്‍വമായ രീതിയില്‍, കുറ്റമറ്റതായി. കൃത്യനിഷ്ഠതയോടെ, നിത്യവും സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും യാതൊരു പ്രാധാന്യവുമര്‍ഹിക്കാത്ത കഴമ്പില്ലാത്ത കുറേ ചിന്തകളും, അതില്‍ നിന്നുദിക്കുന്ന വികാരങ്ങളും നിങ്ങളുടെ ദിവസത്തെ മുഴുവന്‍ നശിപ്പിക്കുന്നു. ജീവിതത്തിന്റെ പരിമിതമായ യാഥാര്‍ത്ഥ്യങ്ങളുമായി അതിനു യാതൊരു ബന്ധവുമില്ല. പ്രശ്നത്തിന്റെ പരിഹാരത്തിനു വേണ്ടി ശ്രമിക്കാം. പക്ഷെ, മനസ്സ് നീറി പുകഞ്ഞിട്ടെന്ത് കിട്ടാന്‍?



എന്റെ മനസ്സ്' എന്ന്‍ നിങ്ങള്‍ വിശ്വസിക്കുന്ന ആ ഒന്ന്, വാസ്തവത്തില്‍ അത് നിങ്ങളുടേതല്ല. നിങ്ങള്‍ക്കു മാത്രം സ്വന്തമായിട്ടൊരു മനസ്സില്ല. 'എന്റെ മനസ്സ്' എന്നു നിങ്ങള്‍ പറയുന്ന വസ്തു, വാസ്തവത്തില്‍ സമൂഹത്തിന്റെ ചവറ്റുകുട്ടയാണ്. നിങ്ങളുമായി ബന്ധമുള്ള, നിങ്ങളെ മറികടന്നു പോകുന്ന ഓരോരുത്തരും നിങ്ങളുടെ തലക്കുള്ളില്‍ എന്തൊക്കെയോ നിക്ഷേപിച്ച് കടന്നു പോകുന്നു. ആരില്‍ നിന്നും കിട്ടുന്ന സന്ദേശമാണ് സ്വീകരിക്കേണ്ടത്, ആരില്‍ നിന്നും കിട്ടുന്നത് തിരസ്കരിക്കണം എന്നതിനെക്കുറിച്ച് ഒരു വിവേചനബുദ്ധി നിങ്ങൾക്ക് ഇല്ലാതെ പോകുന്നു.
കിട്ടുന്നതെന്തും എങ്ങനെ വകതിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തണമെന്ന്‍ നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ ഈ ചവറ്റുകുട്ടപോലും ഉപയോഗപ്രദമാക്കാമായിരുന്നേനെ.



ദുരിതങ്ങള്‍ എവിടെനിന്നും നമ്മുടെ മേല്‍ ചൊരിയപ്പെടുന്നില്ല, മറിച്ച്, അതു നമ്മളാല്‍തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ്. അതിന്റെ ഫാക്ടറി നമ്മുടെ മനസ്സില്‍ത്തന്നെയാണ് ഉള്ളത്. അത് അടച്ചു പൂട്ടാനായാൽ നമ്മളനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞ് വരും.(കടപ്പാട്)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ

യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ.... ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചിലര്‍ യാത്രയ്ക്കിടെയുണ്ടാകുന്ന ശാരീരീകാസ്വാസ്ഥ്യം കാരണം ഇത്തരം യാത്രകളില്‍ നിന്ന് വിട്ട് നില്‍ക്കും.പലപ്പോഴും യാത്രയുടെ രസം കളയാന്‍ ഛര്‍ദ്ദിയും തലവേദനയുമാണ് വില്ലനായി വരാറുള്ളത്. ട്രാവല്‍ സിക്‌നസ്, മോഷന്‍ സിക്‌നസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ അവസ്ഥ യാത്രകളുടെ നിറം കെടുത്തുന്നു. എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകള്‍ കാരണം യാത്ര മുടക്കേണ്ട. ഇവയൊന്ന് ചെയ്ത് നോക്കൂ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  വെറും വയറ്റില്‍ യാത്ര ചെയ്യാതിരിക്കുക. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക ബസ്സിലോ ട്രാവലറിലോ യാത്ര ചെയ്യുകയാണെങ്കില്‍ കഴിവതും പുറകിലേക്കുള്ള സീറ്റിലിരിക്കുന്നത് ഒഴിവാക്കുക. വിന്‍ഡോ സീറ്റിലിരിക്കുകയാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനിടെ പ്രത്യേകിച്ച്‌ ഒരു വസ്തുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് ശര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാക്കും. ബുക്കിലോ മൊബൈലിലോ ശ്രദ്ധ കൊടുക്കാ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

കല്യാണം കഴിഞ്ഞിട്ട് ഒരു മാസം മാത്രം; ഒന്നരമാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍, ഞെട്ടി യുവതി

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചർച്ചാ വിഷയം. 30 ദിവസം മുൻപ് വിവാഹിതയായ ഇവർ ഒന്നരമാസമായി ഗർഭിണിയാണെന്നാണ് ഡോക്ടറുടെ റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ താൻ വിവാഹശേഷമാണ് ആദ്യമായി ലെെംഗികബന്ധത്തില്‍ ഏർപ്പെടുന്നതെന്നും യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. യുവതിയുടെ പരിശോധനയില്‍ ഭ്രൂണത്തിന് 1.5 മാസം പ്രായമുണ്ടെന്നാണ് ഡോക്ടർ അറിയിച്ചത്. ഇത് ഇവരുടെ വിവാഹത്തിന് മുൻപ് തന്നെ ഭ്രൂണം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ഫലം യുവതിയെ പരിഭ്രാന്തിയാക്കിയത് കണ്ട ഡോക്ടർ പിന്നാലെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തു. എങ്ങനെയാണ് ഗർഭക്കാലം കണക്കാക്കുന്നതെന്നാണ് ഡോക്ടർ യുവതിക്ക് പറഞ്ഞു കൊടുത്തത്. ഗർഭധാരണ ദിവസം മുതല്‍ അല്ല ഗർഭക്കാലം കണക്കാക്കുന്നത്. സ്ത്രീയുടെ അവസാന ആർത്തവത്തിന്റെ ആദ്യദിവസം മുതലാണ് ഇത് കണക്കാക്കുന്നതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. അതായത് ഗർഭധാരണം സ്ഥിരീകരിക്കുമ്ബോള്‍ അത് യഥാർത്ഥ ഗർഭധാരണ തീയതിയേക്കാള്‍ രണ്ടാഴ്ച മുൻപായിരിക്കും. അവസാന ആർത്തവത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് അണ്ഡോത്പാദനവും ഗർഭാധാരണവ...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

മോട്ടിവേഷൻ ചിന്തകൾ

മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. നാം ശിശുവായിരുന്നപ്പോള്‍ എല്ലാവരുമായും എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞിരുന്നു . ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. നാം വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി.സമൂഹത്തില്‍ നാം സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്‍റെ ഗൗരവം നിലനിറുത്താന്‍ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണം പോലും നഷ്ടമായത്. ആമസോണിൽ വമ്പിച്ച ഓഫർ പെരുമഴ തുടരുന്നു മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മ...

നിങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

പല വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജില്‍ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പില്‍ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്ബോള്‍ ഇതില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇറച്ചി സൂക്ഷിക്കുമ്ബോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. 1. തണുപ്പില്‍ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്ബോള്‍ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കില്‍ എളുപ്പത്തില്‍ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തില്‍ ഇറച്ചിയിലുണ്ടാകുന്ന അണുക്കള്‍ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 2. തണുപ്പില്‍ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്ബോള്‍ ഉള്‍ഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉള്‍ഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്ബോള്‍ ചില...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

മോട്ടിവേഷൻ ചിന്തകൾ

ഒരു പുതിയ പ്രഭാതം, പുതിയ നീ! ☀️ ഇന്ന്, നിങ്ങളുടെ ജീവിത പുസ്തകത്തിലെ ഒരു പുതിയ പേജ് തുറന്നിരിക്കുന്നു. ഈ പുത്തൻ ദിനത്തിൽ നിങ്ങൾ എന്ത് കുറിക്കാൻ പോകുന്നു? ഓർക്കുക, നിങ്ങളുടെ ഭാവിയുടെ ശില്പി നിങ്ങളാണ്. നിങ്ങളും നിങ്ങളെ ചുറ്റിപ്പറ്റിയുള്ള ലോകവുമാണ് നിങ്ങളുടെ നാളെ എങ്ങനെയായിരിക്കണമെന്ന് നിർണ്ണയിക്കുന്നത്.  എന്നാൽ അതിനെല്ലാം മുമ്പ്, ഒരു കാര്യം നിങ്ങളുടെ ഹൃദയത്തിൽ ഉറപ്പിക്കുക: "ഈ ദിവസം എന്റേതാണ്!" ഇത് ഉണർന്നെണീക്കേണ്ട സമയമാണ്. നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാനും പുതിയ തുടക്കങ്ങൾ കുറിക്കാനുമുള്ള സുവർണ്ണാവസരമാണിത്.  കഴിഞ്ഞകാല പരാജയങ്ങളെക്കുറിച്ചോ, കൈവിട്ടുപോയ അവസരങ്ങളെക്കുറിച്ചോ ചിന്തിച്ച് സമയം പാഴാക്കാനുള്ള ദിവസമല്ല ഇന്ന്. മറിച്ച്, പുതിയ പ്രതീക്ഷകളും ആവേശവും നിറയുന്നൊരു പ്രഭാതമാണിത്! ഈ ദിവസം നിങ്ങൾക്ക് എങ്ങനെ കൂടുതൽ പ്രയോജനപ്പെടുത്താം?   പോസിറ്റീവായി ചിന്തിക്കുക: ശുഭകരമായ ചിന്തകളോടെ ഓരോ നിമിഷത്തെയും സമീപിക്കുക   സ്വയം സമയം കണ്ടെത്തുക: നിങ്ങളുടെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കുമായി അല്പസമയം മാറ്റിവെക്കുക.   ലക്ഷ്യങ്ങളിലേക്ക് ഒരു ചുവട് വെക്കുക: നിങ്ങളുടെ സ്വപ്നങ്ങള...