ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, നാട്ടുകാര്‍ തിരികെ എത്തിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊന്നു
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, നാട്ടുകാര്‍ തിരികെ എത്തിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ കൊന്നു
ദാവൻഗരെ: കര്‍ണാടകയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയേയും കാമുകനേയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32)യെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി. നിംഗരാജയുടെ ഭാര്യ കാവ്യ, കാമുകൻ ബിരേഷ് എന്നിവരെയാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നിംഗരാജിന്റെ ഭാര്യ കാവ്യയെയും കാമുകൻ ബിരേഷിനെയും പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ടെറസില്‍നിന്നു വീണാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് കാവ്യ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ മകന്‍റെ മരണത്തില്‍ സംശയം തോന്നിയ അമ്മ പൊലീസ് പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിംഗരാജയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കാവ്യ തന്‍റെ കാമുകനായ ബിരേഷ് എന്ന യുവാവുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
വിവാഹിതയായ കാവ്യയും ബിരേഷും തമ്മില്‍ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. യുവതി കഴിഞ്ഞ മാസം ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടി. എന്നാല്‍ ഇവരെ ഗ്രാമവാസികള്‍ ചേര്‍ന്നു പിടികൂടി. പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിര്‍ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നു കാവ്യയെ തിരികെ സ്വീകരിക്കാൻനിംഗരാജ തയ്യാറായി. അഞ്ചു വര്‍ഷം മുമ്ബാണ് കാവ്യ നിംഗരാജയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്.
ഭാര്യ കാമുകനുമായുള്ല ബന്ധം അവസാനിപ്പിച്ചെന്നാണ് നിംഗരാജ് കരുതിയിരുന്നത്. എന്നാല്‍ ബിരേഷുമായുള്ള ബന്ധം കാവ്യ അവസാനിപ്പിച്ചിട്ടില്ലെന്നറിഞ്ഞതോടെ കാവ്യയും നിംഗരാജും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ കാവ്യ കാമുകനെ വീട്ടിലേക്കു വിളിച്ചുവരുത്തി. പിന്നീട് കാവ്യ നിംഗരാജിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ടെറസില്‍ നിന്നും താഴേക്ക് മൃതശരീരം തള്ളിയിട്ടു. ടെറസിന്റെ മുകളില്‍നിന്നും നിംഗരാജ് അബദ്ധത്തില്‍ വീണു മരിച്ചതെന്നാണ് കാവ്യ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ നിംഗരാജിന്‍റെ അമ്മയ്ക്ക് തോന്നിയ സംശയംപൊലീസിലേക്കെത്തുകയായിരുന്നു