ജീവിതത്തിൻ്റെ വഴിയിലൂടെ കടന്നുപോകുമ്പോൾ ആരോടെങ്കിലും എന്തെങ്കിലും പറയാനും ചോദിക്കാനും ഉണ്ടെങ്കിൽ ആലോചിച്ചു നിന്ന് സമയം കളയരുത് .വൈകിയാൽ കേൾക്കാനും പറയാനും ആ വഴിയേ പിന്നീട് ആരെയും കണ്ടെന്നുവരില്ല.
വിജയിക്കണമെങ്കിൽ നമ്മുടെ പാതയിലെ തടസ്സങ്ങൾ മറികടക്കാനുള്ള പോംവഴികൾ അറിഞ്ഞിരിക്കണം.
സമയമാകട്ടെ അപ്പോൾ പരിഹരിക്കാം എന്ന ചിന്തയാണ് എല്ലാറ്റിനും തടസ്സമായി നില്ക്കുന്നത്.
നമ്മുടെ മുന്നിൽ കാണുന്നതിൽ പലതും യഥാർത്ഥത്തിൽ തടസ്സങ്ങൾ അല്ല . ലക്ഷ്യത്തിൽ നിന്നും നമ്മുടെ ശ്രദ്ധ മാറുമ്പോൾ മുന്നിൽ കാണുന്ന കാഴ്ചകളാണ് തടസ്സങ്ങളായി തോന്നുന്നത്. നമ്മുടെ മനസ്സിനുള്ളിൽ മെനയുന്ന ചിന്തകൾ ആണ് യഥാർത്ഥത്തിൽ തടസ്സങ്ങളായി മാറുന്നത് .
അംഗീകരിക്കാൻ മടിയുള്ളവരുടെ കൂട്ടത്തിലേക്ക് നമ്മുടെ കഴിവുകളെ എറിഞ്ഞു കൊടുക്കുന്നതും വളരാനുള്ള വഴികളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.
നമ്മുടെ വഴിയിൽ തടസ്സം നിൽക്കുന്നവരെ കുതറി തെറിപ്പിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതില്ല. പകരം ഒരു ലക്ഷ്യം മുന്നിൽ കണ്ട് ക്ഷമയോടെ കാത്തിരിക്കുക .തടസ്സം നിൽക്കുന്നവർ ഒടുവിൽ വഴിമാറുക തന്നെ ചെയ്യും.
ജീവിതയാത്രയിൽ നമുക്കെന്നും ഊർജ്ജമായിട്ടുണ്ടാവുക നമ്മളെ സ്നേഹിക്കുന്നവരൊ, സ്വപ്നം കാണാൻ പഠിപ്പിച്ചവരോ ആകണമെന്നില്ല. നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ തടസ്സം സൃഷ്ടിച്ചവരാണ് .. അവരേല്പിച്ച മുറിവുകളാണ്. അവ തരുന്ന ഊർജ്ജത്തോളം വരില്ല വേറെ ഒന്നും.
✍🏻: അശോകൻ.സി.ജി.