പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്തത് എന്നു നോക്കാം.
പപ്പായയും നാരങ്ങയും: പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേര്‍ത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാല്‍ ഇത് ഒഴിവാക്കണം.
ഓറഞ്ചും പാലും: പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാന്‍ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.
ഓറഞ്ചും കാരറ്റും : ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാല്‍ നെഞ്ചെരിച്ചിലും സംഭവിക്കാം.
പേരയ്ക്കയും വാഴപ്പഴവും : ഈ പഴങ്ങള്‍ ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാന്‍ സാധ്യത കൂടുതലാണ്.
പൈനാപ്പിളും പാലും : പൈനാപ്പിളില്‍ ബ്രോമെലെയ്ന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാല്‍ പൈനാപ്പിളിനൊപ്പം കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിള്‍, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകള്‍ ഇവയ്ക്കു കാരണമാകും.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.