ദിവസവും 15 മണിക്കൂർ അടുപ്പിച്ച് പബ്ജി കളി; ഉറക്കത്തിൽ 'തീ, തീ' എന്ന് നിലവിളിച്ചു; കുട്ടി ആശുപത്രിയിൽ
ദിവസവും 15 മണിക്കൂർ അടുപ്പിച്ച് പബ്ജി കളി; ഉറക്കത്തിൽ 'തീ, തീ' എന്ന് നിലവിളിച്ചു; കുട്ടി ആശുപത്രിയിൽ
ഓൺലൈൻ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് 15 വയസ്സുകാരന്‍. ആറ് മാസത്തോളമാണ് കുട്ടി പബ്ജി, ഫ്രീ ഫയര്‍ എന്നീ ഗെയിമുകൾ നിർത്താതെ ദിവസം 15 മണിക്കൂർ അടുപ്പിച്ച് കളിച്ചത്. ഇപ്പോള്‍ അസക്തിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി ആശുപത്രിയില്‍ ചികില്‍സയിലാണ്.
കുട്ടി ഉറക്കത്തിൽ സ്ഥിരമായി 'ഫയര്‍, ഫയര്‍' എന്ന് നിലവിളിച്ചിരുന്നു എന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. ഒപ്പം ഫോണില്‍ കളിക്കുന്നതിന്‍റെ ചിന്തയില്‍ കൈകള്‍ മൊബൈലില്‍ കളിക്കുന്നത് പോലെ ഉറക്കത്തില്‍ ചലിപ്പിച്ചുകൊണ്ടിരിക്കും. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടി മൊബൈലിലെ ഫ്രീ ഫയർ, ബാറ്റിൽ റോയൽ ഗെയിം തുടങ്ങിയ ഓൺലൈൻ ഗെയിമുകളാണ് കളിച്ചിരുന്നത്.
കളിയോടുള്ള ആസ്കതിയാണ് ഇതിന് കാരണമെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ കുട്ടിയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ലഭിച്ച അവസരങ്ങളിലെല്ലാം കുട്ടി വീണ്ടും മൊബൈലിൽ ഗെയിമുകൾ കളിക്കുന്നത് തുടർന്നു. പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാതെയാണ് ഫോണില്‍ സമയം ചിലവഴിച്ചിരുന്നത്. ...
ഗെയിമിങില്‍ നിന്ന് കുട്ടിയെ മാറ്റാന്‍ സാധിക്കുന്നില്ല എന്ന് മനസിലാക്കിയതോടെ മാതാപിതാക്കള്‍ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കി. ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കുട്ടി ചികില്‍സയിലാണ്. കുട്ടിയുടെ മാനസിക പുരോഗതിയും പരിശോധിച്ചു വരികയാണ്...