നമുക്കൊക്കെ പരിചയമുള്ള എത്രയാളുകളാണ് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ പണം ഉണ്ടാക്കാനായി കുടുംബ ജീവിതം പോലും മറന്നു ഓടിനടക്കുന്നത്, ....ജീവിക്കാൻ പോലും മറന്ന് അവർ ആർക്ക് വേണ്ടിയാണ് ഇങ്ങനെ ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നത്.? ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാറായി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക📌 മോഹങ്ങളുടെ മായാലോകത്തിലൂടെയാണ് ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആഡംബരവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സദാസമയവും അവൻ ചിന്തിക്കുന്നത്. സമ്പത്ത്,സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും മാനദണ്ഡങ്ങളായിട്ടാണ് കണക്കാക്കുന്നത്. ധനികനാകാനുള്ള മോഹം, പ്രശസ്തി നേടാനുള്ള ആഗ്രഹം, കൊട്ടാര സമാനമായ വീടുകൾ പണിയാനുള്ള താത്പര്യം, കാല്‍നട യാത്രക്കാരനാണെങ്കിൽ ടുവീലര്‍ കിട്ടാനുള്ള കൊതി, അത് സ്വന്തമാക്കുമ്പോള്‍ ഫോർവീലറിലേക്ക്… പിന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും പുതിയ മോഡലുകളോടെയുള്...