കയ്യൊടിഞ്ഞ കുട്ടിക്ക് ചോറുരുട്ടി നല്‍കിയ കൈകള്‍; എല്ലാവരും എന്റെ മക്കളാണെന്ന് സുമതി
മലപ്പുറം: കയ്യൊടിഞ്ഞ വിദ്യാര്‍ഥി ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം വാരിക്കൊടുക്കുന്ന ജീവനക്കാരിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.
മലപ്പുറം മക്കരപ്പറമ്ബ് ബ്ലോക്കുമ്ബടിയിലുള്ള കുടുംബശ്രീ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു അത്.
വീഡിയോയിലുള്ളത് ഹോട്ടലിലെ ജീവനക്കാരിയായ സുമതിയും വിദ്യാര്‍ഥിയായ മുഹമ്മദ് മാസിലുമായിരുന്നു. വീണ് കയ്യൊടിഞ്ഞ മാസില്‍ ഹോട്ടലിലെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനായി സ്പൂണ്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ തന്റെ കൈകൊണ്ട് വാരിത്തരാമെന്ന് സുമതി തന്നെ പറയുകയായിരുന്നു.
കുട്ടികളെല്ലാം സ്ഥിരമായി ഹോട്ടലില്‍ വരുന്നതാണെന്നും എല്ലാവരും മക്കളെ പോലെയാണെന്നുമാണ് സുമതി പറയുന്നത്. ആദ്യമൊക്കെ വാരിക്കൊടുത്തപ്പോള്‍ മാസിലിന് നാണമായിരുന്നെന്നും ഇപ്പോള്‍ ശീലമായെന്നുമാണ് സുമതി പറഞ്ഞു.
മാസിലിന് വാരിക്കൊടുക്കുമ്ബോള്‍ ഹോട്ടലിലെ തിരക്കിനൊത്ത് ഓടാന്‍ സുമതിക്കാവാറില്ല. എന്നാല്‍ മാസിലിന്റെ സുഹൃത്തുക്കള്‍ വിളമ്ബുന്ന ഡ്യൂട്ടി ഏറ്റടുത്ത് സുമതിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കും.