ആരോടെങ്കിലും പകയും വിദ്വേഷവും മനസ്സിൽ വളർത്തി കൊണ്ടു നടന്നാൽ അത് നമ്മുടെ ചിന്തകളെയും പ്രവൃത്തിയേയും വല്ലാതെ സ്വാധീനിക്കും .
അസൂയാലുക്കളേയും അപവാദം പറയുന്നവരെയും അവരുടെ വഴിക്ക് വിട്ടേക്കുക . നമുക്ക് ചെയ്യാനുള്ളത് ആത്മാർത്ഥമായി ചെയ്തു കാണിക്കുക . ആരിൽ നിന്നും തിരികെ ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക .അതിരു കവിഞ്ഞ സ്നേഹപ്രകടനങ്ങളെ കണ്ണടച്ചു വിശ്വസിക്കരുത് .
മറ്റുള്ളവരെ അപവാദം പറഞ്ഞു നടക്കുന്നവരെ ഒരിക്കലും അനുകൂലിച്ച് പ്രോത്സാഹിപ്പിക്കരുത്. അവരുടെ അടുത്ത ഇര നിങ്ങളാകാം .ഇന്ന് നിങ്ങളുടെ കൂടെ നടന്നു മറ്റുള്ളവരെ കുറ്റം പറയുന്നവർ ആയിരിക്കും നാളെ നിങ്ങളെക്കുറിച്ചും അപവാദങ്ങൾ പറഞ്ഞു നടക്കാൻ പോകുന്നത്.
ആരെങ്കിലും നിങ്ങളെപ്പറ്റി അപവാദം പ്രചരിപ്പിക്കുകയോ അകാരണമായി നിങ്ങളെ കുറ്റപ്പെടുത്തുകയോ ചെയ്താൽ സന്തോഷിക്കുക. അവർ നിങ്ങളെക്കാൾ വളരെ താഴെയാണ്. നിങ്ങൾക്കൊപ്പമെത്താ നുള്ള അവരുടെ കഷ്ടപ്പാടാണ് നിങ്ങളുടെ നേരെയുള്ള ആരോപണങ്ങൾ..
ആരേയും നമ്മൾ തോല്പിക്കാനിറങ്ങരുത് ..
സ്വയം തോൽക്കാതിരിക്കാൻ മാത്രം നാം ശ്രദ്ധിച്ചാൽ മതി .
നമ്മളെ എളുപ്പം തോല്പിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയാൽ
തകർക്കാൻ ഇറങ്ങിയവർ ഉടനെ തന്നെ പിൻവാങ്ങിക്കോളും .
എല്ലാ അപവാദങ്ങളും അവയുടെ അനന്തസാധ്യതകളിലൂടെ സഞ്ചരിച്ച് കുറച്ചുനാൾ കഴിയുമ്പോൾ തനിയെ സത്യത്തിലേക്ക് നടന്നടുക്കുന്നത് കാണാം..
ഓരോ ആരോപണ വിധേ യനും ഉണ്ടാകേണ്ട അടി സ്ഥാന ഗുണം ആരോപ ണം തെളിയിക്കാനുള്ള കഠിനശ്രമത്തേക്കാൾ കാത്തിരിക്കാനുള്ള മനസ്സാന്നിധ്യമാണ്.
പ്രതികരണമാണ് ആരോപണത്തിന്റെ ആയുസ്സും ബലവും തീരുമാനിക്കുന്നത്. ആരെങ്കിലും കെട്ടിച്ചമയ്ക്കുന്ന ആരോപണത്തിനും അപ്പുറം സ്വന്തം ജീവിതത്തിന് വിലയിടാൻ ശേഷിയുള്ളവരെ
ഒരു അപവാദത്തിനും തകർക്കാനാകില്ല.
✍️: അശോകൻ.സി.ജി.