അവനവന്റെ വാക്കുകളും പ്രവൃത്തികളും തന്നെയായിരിക്കും നമ്മളിലേക്കുള്ള മറ്റൊരുX yവന്റെ പടികയറ്റവും പടിയിറക്കവും. തോറ്റു എന്ന് നമ്മൾ സ്വയം സമ്മതിച്ചു കൊടുക്കുന്നത് വരെ വിജയിക്കാനായി ഇനിയും നമുക്ക് അവസരങ്ങൾ ബാക്കിയാണ്.
ജീവിതത്തിലെ അതിസങ്കീർണ്ണമായ പ്രതിസന്ധിഘട്ടങ്ങളിൽ പോലും നാം പഠിച്ചെടുക്കാത്ത പാഠങ്ങളായിരിക്കും പരിചയപ്പെടുന്ന ചില സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്നത് ...ഓരോ മനുഷ്യമനസ്സുകളും അനുഭവപാഠങ്ങളിൽ ഓരോരോ സർവകലാശാലയാണ്.. പഠിക്കാനേറെ...
വിജയം എന്നാൽ നമുക്ക് നമ്മുടെ പരിമിതികളെ മറികടക്കലാണ്. അതുകൊണ്ടുതന്നെ നമ്മൾ ജയിക്കുമ്പോൾ അവിടെ മറ്റാരും തോൽക്കുന്നില്ല.
പരാജയം ഒരിക്കലും ഒരദ്ധ്യായത്തിൻ്റെ അവസാനമല്ല..
ജീവിതത്തിൽ ഒരിക്കലെങ്കിലും പരാജയത്തിൻ്റെ
കയ്പനുഭവിച്ചവർക്ക് മാത്രമേ വിജയത്തിൻ്റെ സ്വാദനുഭവിക്കാൻ കഴിയൂ
വിജയത്തെ തേടി നടക്കുകയോ പരാജയത്തിൽ തളർന്നു പോവുകയോ അല്ല വേണ്ടത്. ഉള്ളിൽ അടങ്ങാത്ത പ്രതീക്ഷയോടെ പ്രതിസന്ധികളോട് പോരാടുക. അത് നിങ്ങൾക്ക് മഹത്തായ വിജയം സമ്മാനിക്കുക തന്നെ ചെയ്യും.
വിജയം അത് പോരാളികൾക്കുള്ളതാണ്
എത്രയെത്ര പരാജയങ്ങൾ ഏറ്റുവാങ്ങിയാലും ശരി അന്തിമ വിജയം ഞാൻ കരസ്ഥമാക്കും എന്ന് നിശ്ചയിച്ചുറച്ച് കഠിനാദ്ധ്വാനം ചെയ്യുന്നവൻ്റെ മനസ്സിലാണ് വിജയം.
ജീവിതം ഇനി ഇല്ല എല്ലാം കൈവിട്ടുപോയി എന്ന് തോന്നിയ നിമിഷത്തിൽ നിന്നും നമ്മൾ കരകയറി വന്നിട്ടുണ്ടോ.. എങ്കിൽ ഉറപ്പാണ് പിന്നീടുണ്ടാകുന്ന ഓരോ വീഴ്ചയിലും ശക്തിപകരുന്നത് കൈവിട്ടു പോയെന്ന് കരുതിയ ജീവിതം തിരിച്ചുപിടിച്ച അതേ നിമിഷം തന്നെയായിരിക്കും .
✍🏻: അശോകൻ.സി.ജി.