'ഗതികേട് കൊണ്ടാണ്, കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക'; ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി അജ്ഞാതൻ; മനസ്സിൽ നിറയെ നന്മയുള്ളവൻ എന്ന് ബൈക്ക് ഉടമ
'ഗതികേട് കൊണ്ടാണ്, കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക'; ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി അജ്ഞാതൻ; മനസ്സിൽ നിറയെ നന്മയുള്ളവൻ എന്ന് ബൈക്ക് ഉടമ..
ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റി എടുത്ത ശേഷം മാപ്പ് അപേക്ഷിച്ച് എഴുതിയ അജ്ഞാതന്റെ കുറിപ്പ് വൈറലായി. ചേലേമ്പ്രയിലെ കോളജ് ഓഫ് ഫാർമസിയിലെ അധ്യാപകന്റെ ബൈക്കിൽ നിന്നാണ് അജ്ഞാതനായ ആൾ പെട്രോള്‍ ഊറ്റിയെടുത്തത്.
കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ പാര്‍ക്ക് ചെയ്തപ്പോഴാണ് സംഭവം. മാപ്പ് ചോദിച്ചുള്ള കത്തിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും ചേര്‍ത്താണ് അജ്ഞാതൻ ബൈക്കില്‍ വെച്ചത്.
'കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, 10 രൂപ ഇതില്‍ വച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്', ഇതായിരുന്നു അജ്ഞാതന്റെ കുറിപ്പ്. കോഴിക്കോട് ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിലാണ് കുറിപ്പ് വച്ചത്.
ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും കത്തിനൊപ്പം ബൈക്കിൽ വച്ചതോടെ കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ എന്നാണ് ബൈക്ക് ഉടമ പ്രതികരിച്ചത്.