പച്ചിലയും പഴുക്കും, ഒരുനാള്‍
ഞെട്ടറ്റു വീഴും കടക്കലെന്നറിയുക!
തിരികെ കൊടുക്കാന്‍ നോക്കുകില്‍
കഴിയായ്കയാല്‍ നീറിടുമന്നു നീ!
വയസ്സും പ്രായവും മുമ്പോട്ട് ഗമിക്കുക മാത്രമേ ചെയ്യൂ. അതിനു അർദ്ധവിരാമമില്ല. ജീവൻ നിലച്ചു പോകുന്ന പൂർണ്ണ വിരാമം മാത്രമേയുള്ളൂ.
വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോവേണ്ടവനാണ് മനുഷ്യൻ. ഇന്ന് യുവത്വത്തിന്റെ പ്രസരിപ്പിൽ നീണ്ടു നിവർന്ന് നടക്കുന്നവരും നാളെ മുതുക് വളഞ്ഞ വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾ പേറേണ്ടവരാണ് എന്നത് യാഥാർഥ്യമാണ്. വയസ്സും പ്രായവും മുമ്പോട്ട് ഗമിക്കുക മാത്രമേ ചെയ്യൂ. അതിനു അർദ്ധവിരാമമില്ല. ജീവൻ നിലച്ചു പോകുന്ന പൂർണ്ണ വിരാമം മാത്രമേയുള്ളൂ. സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയില്ലാതിരുന്ന, കുഞ്ഞായിരുന്ന കാലത്ത് മാതാപിതാക്കളുടെയും ഉറ്റവരുടെയും സ്നേഹപരിലാളനകളാൽ സുരക്ഷിതനായി വളർന്നു വലുതായി, ജീവിതത്തിലെ ഇരുട്ടും വെളിച്ചവും കണ്ടും കൊണ്ടുമറിഞ്ഞ്, സുഖങ്ങളും പ്രാരാബ്ധങ്ങളും അനുഭവിച്ച് പ്രായമേറെ കഴിയുമ്പോൾ വീണ്ടും മക്കളുടെയും ഉറ്റവരുടെയും സ്നേഹപരിലാളനകളില്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മനുഷ്യൻ മടങ്ങുന്നു. ബലഹീനതക്ക് ശേഷം ശക്തി; ശക്തിക്ക് ശേഷം ബലഹീനത
ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്. മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാവങ്ങൾ ശ്വാസം മുട്ടുന്ന വാർത്തകളാണ് ദിനേന നാം കേൾക്കുന്നത്. ഒരു മാതാവിനും പിതാവിനും മക്കളോടുള്ള വാത്സല്യം മരണം വരെയും നിലനിൽക്കും. എന്നാൽ മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹവും വാത്സല്യവും അതുപോലെ നിലനിൽക്കണമെന്നില്ല എന്നാണ് മാനവചരിത്രം വിളിച്ചു പറയുന്നത്.
മനുഷ്യന് ഏത് പ്രായം വരെ സ്റ്റൈലിൽ ജീവിക്കാം ? മരിച്ചു കിടക്കുമ്പോൾ വരെ എന്നാണ് എൻ്റെ ഉത്തരം.ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന പഴഞ്ചൊല്ല് ഇക്കാര്യത്തിൽ എനിക്ക് കൂട്ടിനുണ്ട്.
ഇപ്പോൾ ഈ ചോദ്യം ഉയർത്തിക്കൊണ്ടുവരാനുള്ള കാരണം കൂടി പറയാം. കിടപ്പു രോഗികളോട് നമ്മുടെ സമൂഹത്തിനുള്ള പൊതുവായ ഒരു ഉദാസീന മനോഭാവമുണ്ട്. "ഓ അവരെയൊക്കെ ഇനിയെന്തിനു കൊള്ളാം. ആരെ കാണിക്കാനാ ആരു കാണാനാ" എന്നിങ്ങനെ .പ്രിയപ്പെട്ടവരേ, ഓരോ വ്യക്തിക്കൾക്കും കിടപ്പിലാകട്ടെ ഇരിപ്പിലാകട്ടെ അന്തസ്സ് എന്നൊന്നുണ്ട്. അവർക്ക് ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും മറ്റുള്ളവരുടെ മുന്നിലും സ്വയവും അന്തസ്സോടെ പ്രത്യക്ഷപ്പെടുക എന്നത് ഒരു വ്യക്തിയുടെ അവകാശമാണ്. പ്രായമായതു കൊണ്ടോ എഴുന്നേറ് നടക്കാൻ ആവതില്ലാത്തതു കൊണ്ടോ ബോധമോ ഓർമ്മയോ ഇല്ലെന്നു വച്ചോ അവരെ അവഗണിക്കരുത്. അവരുടെ മാന്യതയെ കുറിച്ച് കാണരുത്.
കേവലം ഡയപ്പർ മാത്രം ധരിപ്പിച്ചോ അതിൻ്റെ മുകളിലൂടെ ഒരു പഴന്തുണി കൊണ്ട് മൂടിയോ അവരെ പ്രദർശിപ്പിക്കരുത്.അവർക്ക് അതാണ് സുഖം എന്നൊക്കെ നാം പറയുമെങ്കിലും നമ്മുടെ സൗകര്യത്തിനു വേണ്ടി മാത്രമാണ് അങ്ങനെ ചെയ്യുന്നത്. ഒരു നിമിഷം അവരുടെ സ്ഥാനത്ത് നമ്മെത്തന്നെ ഒന്നു കണ്ടാൽ മതി.
പൊതുക്കാര്യ പ്രസക്തയായിരുന്ന ഒരുവൾ, മാഷായിരുന്ന ഒരാൾ, എന്തിന് നല്ല അന്തസ്സിൽ നടന്നിരുന്ന ഒരു ദിവസക്കൂലിക്കാരിയോ കാരനോ കേവലം ഒരു ഡയപ്പർ മാത്രം കെട്ടി സന്ദർശകരുടെ മുന്നിൽ കിടക്കേണ്ടി വരുമ്പോഴത്തെ അപമാനം എത്ര ഭീകരമാണ്!
അലക്കാനുള്ള ഒരു തുണി ലാഭിക്കാൻ, ഇടുവിക്കാനും അഴിച്ചു മാറ്റാനുമുള്ള പത്ത് മിനിറ്റ് സമയം ലാഭിക്കാൻ, നമുക്ക് പ്രിയപ്പെട്ടവരായിരുന്നവരുടെ അന്തസ്സ് പണയപ്പെടുത്തിക്കൂടാ. പ്രിയപ്പെട്ടവരല്ലാത്തവർക്കും മാനാഭിമാനങ്ങളുണ്ട്. നമ്മെ ദ്രോഹിച്ചിട്ടുള്ളവരാകാം. പോരെടുത്തവരാകാം. പക്ഷെ ഒന്നണീറ്റു നിൽക്കാൻ ശേഷിയില്ലാത്തവരോ ഒരിറക്കു ഭക്ഷണമോ വെള്ളമോ പരാശ്രയം കൂടാതെ കഴിക്കാൻ വയ്യാത്തവരോ ഓർമ്മ മുച്ചൂടും മുടിഞ്ഞു പോയവരോ ആയ അവരോട് പ്രതികാരം നിർവഹിച്ച് അവരെ മാനം കെടുത്തരുത്.പ്രതിയോഗിക്ക് പ്രാപ്തിയുള്ള കാലത്തേ പ്രതികാരത്തിനു പോലും അന്തസ്സുണ്ടാവൂ.
പാശ്ചാത്യ നാടുകളിലെ ഓൾഡ് ഏജ് ഹോമുകൾ സന്ദർശിക്കണം. നിറയെ ഞൊറികളുള്ള തൊലിയും, പല്ലില്ലാത്ത മോണയുമുള്ള അമ്മൂമ്മമാർ തൊങ്ങലുടുപ്പുകളും ലിപ്സ്റ്റിക്കുമൊക്കെ അണിഞ്ഞ് ഹയർ ബോയൊക്കെ വച്ച് മിടുമിടുക്കികളായി വീൽചെയറിൽ പരസഹായത്തോടെയോ സ്വയമോ സഞ്ചരിക്കുന്നതു കാണാം. നല്ല വേഷം ധരിച്ച വൃത്തിയായി ഷേവ് ചെയ്ത അപ്പൂപ്പൻമാരെയും കാണാം.
മനുഷ്യൻ്റെ മഹത്വവും അന്തസ്സും പാലിക്കുന്നതിലും ഉയർത്തിപ്പിടിക്കുന്നതിലും അനുകരണീയമായ മാതൃകയാണ്. പഴന്തുണിയിൽ പാതി പൊതിഞ്ഞതോ മുക്കാലും നഗ്നമായതോ ആയ നമ്മുടെ നാട്ടിലെ കിടപ്പു രോഗികളെക്കാണുമ്പോൾ വല്ലായ്മ തോന്നുന്നത്. ആ സ്ഥാനത്ത് സ്വയം കാണുന്നതു കൊണ്ടാവാം.
കേവലമായ അനാസ്ഥയോ ഇവർക്കിതൊക്കെത്തന്നെ ധാരാളം' എന്ന അവഗണനയോ കുറച്ചു സമയം അവർക്കായി നീക്കി വക്കാനുള്ള നമ്മുടെ മടിയോ ആണ് കാരണം. നമ്മെപ്പോലെ ഒരു മനുഷ്യ ജീവിയാണ് എന്ന പരിഗണന ഉള്ളിൽ തോന്നണ മെങ്കിൽ സ്നേഹം എന്ന രണ്ടക്ഷരം ഉള്ളിലുണരേണ്ടതുണ്ട്.
വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ.
ഇന്ത്യയിൽ പ്രായം ചെന്നവരിൽ 71 ശതമാനത്തിലധികവും സ്വന്തം കുടുംബങ്ങളിൽ നിന്നും അറിഞ്ഞോ അറിയാതെയോ ഉള്ള അവഗണനകൾക്ക് വിധേയമായി പീഡനങ്ങൾ അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൗതികമായ സഹായങ്ങളും പാർപ്പിട സൗകര്യങ്ങളും പ്രായം ചെന്നവരിൽ പലർക്കും ലഭിക്കുന്നുണ്ടെങ്കിലും അവരെ പരിചരിക്കുവാനോ അവരോട് സംസാരിക്കുവാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനോ അടുത്ത ബന്ധുക്കൾ പോലും തയ്യാറാവുന്നില്ല എന്നതാണ് അവർ അനുഭവിക്കുന്ന അവഗണനകൾക്കും അവഹേളനങ്ങൾക്കും കാരണമാകുന്നത് എന്നും സർവേകൾ പറയുന്നു. പണം ചൊരിഞ്ഞു കൊടുത്താൽ മതി എന്ന് ചിന്തിക്കുന്ന പുതുതലമുറ അവർക്കു വേണ്ടി സമയം ചിലവഴിക്കാനോ അവരുടെ ആവശ്യങ്ങൾ അറിയാനോ താല്പര്യം കാണിക്കുന്നില്ല എന്നതാണ് മുതിർന്നവർ അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമെന്നും പഠനങ്ങൾ പറയുന്നു. അത്യാവശ്യം ജീവിത സൗകര്യങ്ങളായി കഴിഞ്ഞാൽ മാതാപിതാക്കളെ ഉപേക്ഷിച്ച് സ്വന്തം ഭാര്യയും മക്കളുമായി കഴിയുന്ന അണുകുടുംബ വ്യവസ്ഥ മുതിർന്നവർ ഒറ്റപ്പെടാൻ കാരണമാകുന്നു. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന ചില ഗ്രാമ പ്രദേശങ്ങളിലെ പ്രായം ചെന്നവർ അനുഭവിക്കുന്ന സന്തോഷം അണുകുടുംബങ്ങളിലേക്ക് മാറിയ നഗരവത്കൃത സമൂഹത്തിലെ മുതിർന്നവർക്ക് അനുഭവവേദ്യമാകുന്നില്ല.വാർദ്ധക്യം പ്രാപിച്ചവർക്ക് മാനസികമായ ധൈര്യം നൽകി അവരെ സന്തോഷിപ്പിക്കേണ്ടതുണ്ട്. അവശതകളെ കുറിച്ചോ അസുഖങ്ങളെ കുറിച്ചോ അല്ല അവരോട് സംസാരിക്കേണ്ടത്. കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നുമല്ല അവരെ അറിയിക്കേണ്ടത്. സമാധാനത്തിന്റെയും ദൈവകാരുണ്യത്തിന്റെയും വർത്തമാനങ്ങളാണ് അവർക്ക് മുമ്പിൽ തുറന്നു വെക്കേണ്ടത്. കൂടെയിരുത്തി കളിതമാശകൾ പറഞ്ഞും മാറോടണച്ചും സന്തോഷനിമിഷങ്ങൾ ചൊരിഞ്ഞു കൊടുക്കുകയാണ് വേണ്ടത്. സ്നേഹവും കരുണയും പരിഗണനയും പരിലാളനയുമാണ് പ്രായം ചെന്നവർക്ക് വേണ്ടത്. അനാരോഗ്യം, അവശത, മാനസികമായ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവരെ മനസ്സറിഞ്ഞു സ്നേഹിക്കുകയും അവരുടെ കൂടെ നിന്ന് പരിചരിക്കുകയും ചെയ്യുക എന്നതാണ് ധർമ്മം. സമയമില്ല എന്നതാണ് പലരുടെയും ന്യായം. ചിലർക്ക് അവരുടെ ജോലിയും സോഷ്യൽ സ്റ്റാറ്റസുമാണ് പ്രശ്നം. സ്വന്തം മാതാപിതാക്കളല്ലല്ലോ, മറ്റാരെങ്കിലും നോക്കട്ടെ എന്ന മാനസികാവസ്ഥയാണ് മറ്റു ചിലരുടെ പ്രശ്നം. ഈ ചെറുപ്പകാലവും വാർദ്ധക്യത്തിലേക്കുള്ള യാത്രയാണെന്ന തിരിച്ചറിവുണ്ടെങ്കിൽ ഈ ന്യായങ്ങളൊന്നും ആർക്കും തടസ്സങ്ങളാവില്ല. പ്രായം ചെന്നവരുടെ വിയർപ്പും അധ്വാനവുമാണ് തന്റെ ചെറുപ്പത്തിന്റെ പ്രസരിപ്പിനു നിദാനമെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിൽ എല്ലാം ഉപേക്ഷിച്ച് അവരോടിയെത്തും.
പച്ചിലയും പഴുക്കും, ഒരുനാള്‍
ഞെട്ടറ്റു വീഴും കടക്കലെന്നറിയുക!
തിരികെ കൊടുക്കാന്‍ നോക്കുകില്‍
കഴിയായ്കയാല്‍ നീറിടുമന്നു നീ!