ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്മാർട് വാച്ചുകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി സ്മാര്‍ട് മോതിരം; വാങ്ങാനൊരുങ്ങുന്നവർ ഈ കാര്യം ശ്രദ്ധിക്കണം.

സ്മാർട് വാച്ചുകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി സ്മാര്‍ട് മോതിരം; വാങ്ങാനൊരുങ്ങുന്നവർ ഈ കാര്യം ശ്രദ്ധിക്കണം.


 

പരമ്പരാഗത വാച്ചുകളെ മറികടന്ന് സ്മാർട് വാച്ചുകള്‍ എത്തിയതോടെ ആരോഗ്യ പരിപാലനത്തിലെ ഒരു പുതുയുഗം ആരംഭിക്കുകയായിരുന്നു. സ്മാർട് ബാന്‍ഡുകളും സ്മാര്‍ട്ട് വാച്ചുകളും കളം നിറഞ്ഞാടി. ഇപ്പോഴിതാ ഹെല്‍ത്ത് മോണിട്ടറിങിനായി പുതിയൊരു ഉപകരണവും എത്തിക്കഴിഞ്ഞു-സ്മാര്‍ട്ട് മോതിരം. ഈ ഉപകരണങ്ങള്‍ക്ക് ഉപഭോക്താവിന്റെ ആരോഗ്യം സംബന്ധിച്ച പല വിവരങ്ങളും സൂക്ഷ്മമായി ശേഖരിക്കാന്‍ സാധിക്കും. ചില സ്മാര്‍ട്ട് റിങ് മോഡലുകളിൽ എന്‍എഫ്‌സി പോലുള്ള നൂതന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കോണ്ടാക്ട്‌ലെസ് പേമെന്റ് നടത്താന്‍ ഇത് സഹായിക്കും. 
മികച്ച റിങിന് നല്ല വില നല്‍കണം


സ്മാര്‍ട്ട് ബാന്‍ഡിനെ വേണമെങ്കില്‍ സ്മാര്‍ട്ട് വാച്ചിന്റെ ചെറിയ പതിപ്പെന്നു വിളിക്കാം. അതുപോലെ സ്‌ക്രീനില്ലാത്ത സ്മാര്‍ട്ട് ബാന്‍ഡ് എന്ന വിവരണം സ്മാര്‍ട്ട് മോതിരത്തിനും ചേരും. ഒരു ഫിറ്റ്‌നസ് ട്രാക്കറില്‍ നിന്നു പ്രതീക്ഷിക്കുന്ന ഫീച്ചറുകളെല്ലാം തന്നെ ഈ മോതിരത്തിലും ലഭിക്കും. മികച്ച സ്മാര്‍ട്ട് മോതിരങ്ങള്‍ക്ക് നല്ല വിലയും നല്‍കേണ്ടി വരും. ഇന്ത്യയില്‍ ഇന്നു ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച മോതിരം വില്‍ക്കുന്നത് അള്‍ട്രാഹ്യൂമന്‍  എന്ന കമ്പനിയാണ്. ഈ മോതിരത്തിന് ഏകദേശം 21,000 രൂപ വില വരും. എന്നാല്‍ വില കുറഞ്ഞ മോതിരങ്ങളും വിപണിയിൽ ലഭ്യമാണ്.  


മാവിസ് ലേവ്  ആണ് മറ്റൊരു കമ്പനി. ഏകദേശം 600 രൂപയ്ക്കു വരെ കമ്പനിയുടെ സ്മാര്‍ട്ട് മോതിരങ്ങള്‍ ലഭിക്കും. കലന്‍ഡിസ്  കമ്പനിയുടെ മോതിരങ്ങൾക്ക് ഏകദേശം 700 രൂപ വില നല്‍കണം. ആബോ  ആണ് മറ്റൊരുകമ്പനി. പ്രീമിയം മോതിരം കാറ്റഗറിയിൽ വരുന്ന ഇവയ്ക്ക് 19,000 രൂപ വരെ വില വരുന്ന മോഡലുകളുണ്ട്. ജാര്‍ബ്  കമ്പനിയുടെ മോതിരത്തിന് എംആര്‍പി 10,000 രൂപയ്ക്കു മുകളിലാണ്. ആമസോണില്‍ ഇത് പകുതിയോളം വിലയ്ക്ക് നിലവിൽ ലഭ്യമാണ്. പൈ  എന്ന കമ്പനിയുടെ മോതിരത്തിന് 5,999 രൂപയാണ് വില.


സ്മാര്‍ട്ട് മോതിരം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ കാര്യം അറിഞ്ഞിരിക്കണം

സ്മാര്‍ട്ട് വാച്ചോ, സ്മാര്‍ട്ട് ബാന്‍ഡോ വാങ്ങുന്നതു പോലെയല്ല,സ്മാര്‍ട്ട് മോതിരം വാങ്ങുമ്പോള്‍ ഒരു കാര്യം വളരെ ശ്രദ്ധിക്കണം. അതിന്റെ വലുപ്പം. വാച്ചും മറ്റും ബാന്‍ഡുകളും നമുക്ക് ക്രീകരിച്ച് ഉപയോഗിക്കാം. മോതിരത്തിന്റെ കാര്യത്തില്‍ ഇതു നടക്കില്ല. വിരലിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള മോതിരം കിട്ടിയെങ്കില്‍ മാത്രമെ അത് ഹെല്‍ത് ട്രാക്കിങിന് ഉപകരിക്കൂ. ഇത് കൃത്യമായി അറിയാന്‍ അള്‍ട്രാഹ്യൂമന്‍ കമ്പനി സൈസിങ് കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് 6 മുതൽ12 സൈസ് വരെയുള്ള മോതിരങ്ങളില്‍ ഏതാണ് നിങ്ങൾക്ക് അനുയോജ്യമായതെന്ന് കണ്ടെത്താം. 24 മണിക്കൂര്‍ എങ്കിലും തുടര്‍ച്ചയായി അണിഞ്ഞെങ്കില്‍ മാത്രമെ മോതിരത്തിന്റെ അളവ് കൃത്യമാണോ എന്ന് അറിയന്‍ സാധിക്കൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 


ഏതു വിരലില്‍ അണിയണം...?


‌ഏതു വിരലിൽ മോതിരം അണിയണം എന്നതും തീര്‍ച്ചപ്പെടുത്തണം. ചൂണ്ടുവിരലിലും, നടു വിരലിലും, മോതിര വിരലിലും അണിയുന്നതാണ് അള്‍ട്രാഹ്യൂമന്‍ കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. അള്‍ട്രാഹ്യൂമന്റെ മോതിര അളവ് കണക്കാക്കി മറ്റു ബ്രാന്‍ഡുകളുടെ മോതിരം വാങ്ങുന്നതിലെ പോരായ്മയും ഇവിടെ ചൂണ്ടിക്കാട്ടുന്നു. റിങ് സൈസറിന് 499 രൂപയാണ് വിപണിയിലെ വില. 


ഔറാ മോതിരം...


ഔറാ  മോതിരം പോലെയുള്ള മോഡലുകള്‍ വിദേശത്തും ലഭിക്കും. ഇവ ഉപയോഗിക്കുമ്പോള്‍ ട്രാക്കിങ് പ്രയോജനപ്പെടുത്താൻ മാസ വരിസംഖ്യ അടയ്ക്കേണ്ടതുണ്ട്. മാസവരിസംഖ്യയായി 5.99 ഡോളറാണ് ഈടാക്കുന്നത്. 


വില കുറഞ്ഞ മോഡലുകള്‍ വിപണിയിലേക്ക്...


ഇന്ത്യന്‍ കമ്പനികളായ ബോട്ട്, നോയിസ് തുടങ്ങിയവയൊക്കെ താമസിയാതെ സ്മാര്‍ട്ട് മോതിര നിര്‍മാണ രംഗത്തേക്ക് എത്തുകയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വിപണിയിൽ മത്സരം മുറുകും. സാംസങും സ്മാര്‍ട്ട് മോതിരവുമായി രംഗത്തെത്തുമെന്നാണ് സൂചന.  


അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങള്‍...


മോതിരങ്ങൾ വാട്ടര്‍ പ്രൂഫ് ആണോ എന്നു നോക്കി തന്നെ വാങ്ങുന്നതാണ് നല്ലത്. ഈടുനില്‍ക്കുന്നവയും ആയിരിക്കണം. മറ്റൊന്ന് കോംപാറ്റിബിലിറ്റിയാണ്. മോതിരങ്ങൾക്ക് ഡിസ്‌പ്ലെ ഇല്ലാത്തതിനാല്‍ അവയ്‌ക്കൊത്തു പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഫോണിലും മറ്റും ഇന്‍സ്‌റ്റാൾ ചെയ്യാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം. ആന്‍ഡ്രോയിഡ് ഫോണാണെങ്കില്‍ അതിനു യോജിച്ച ആപ് ഉണ്ടോ, ഐഒഎസ് ആണെങ്കില്‍ അതിനു വേണ്ട ആപ് ഉണ്ടോ എന്നൊക്കെ പരിശോധിച്ചിട്ടു വേണം സ്മാർട്ട് മോതിരം വാങ്ങാന്‍. ഇനിയൊരു ഫിറ്റ്‌നസ് ട്രാക്കര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് മോതിരവും പരിഗണിക്കാം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തക്കാളി സൂപ്പ് കുടിച്ചാല്‍ ഈ രോഗങ്ങളെ അകറ്റി നിര്‍ത്താൻ സഹായിക്കും

നല്ല ചൂടുള്ള തക്കാളി സൂപ്പ് നിരവധി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നു. ആരോഗ്യകരവും പോഷക സമ്ബുഷ്ടവുമായ തക്കാളി സൂപ്പ് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കുടിക്കാവുന്നതാണ്. സൂപ്പില്‍ കോളിൻ, സെലിനിയം, വിറ്റാമിൻ കെ, ലൈക്കോപീൻ, റെറ്റിനോള്‍, വിറ്റാമിൻ എ, ഫോസ്ഫറസ്, ഇരുമ്ബ്, മറ്റ് നിരവധി പോഷകങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. തക്കാളിയുടെ ചുവപ്പ് നിറത്തിന് കാരണമാകുന്ന ഒരു ഘടകമാണ് ലൈക്കോപീൻ. ഉയർന്ന ലൈക്കോപീൻ ഉപഭോഗം മൊത്തത്തിലുള്ള ക്യാൻസർ സാധ്യതയില്‍ 5-11 ശതമാനം കുറവുണ്ടാക്കിയതായി ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കൂടാതെ, ഉയർന്ന തക്കാളി ഉപഭോഗം ക്യാൻസർ സംബന്ധമായ മരണ സാധ്യത 11% കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന അളവില്‍ കരോട്ടിനോയിഡുകള്‍ കഴിക്കുന്നത് സ്തനാർബുദ സാധ്യത 28% കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കരോട്ടിനോയിഡുകളില്‍ ആല്‍ഫ കരോട്ടിൻ, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം തക്കാളി സൂപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക ശൈത്യകാലത്ത് ഉണ്ടാകുന്ന സ്വാഭാവികമായ ചുവപ്പി...

അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

അമിതമായ വിശപ്പ് അനുഭവപ്പെടാതിരിക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍... അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ആഹാരം കഴിക്കുന്നതിന് കൃത്യമായ സമയം പാലിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. എന്നാല്‍, ചിലര്‍ക്ക് എത്ര കൃത്യമായി ഭക്ഷണം കഴിച്ചാലും വിശപ്പ് അടങ്ങാതിരിക്കും. ഇടവിട്ട് എന്തെങ്കിലും കഴിക്കണമെന്ന് തോന്നിക്കൊണ്ടേയിരിക്കുന്ന അവസ്ഥ. ഇത് പെട്ടെന്ന് തന്നെ ശരീഭാരം വര്‍ധിപ്പിക്കാനും വിവിധ അസുഖങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകാം.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യുന്നതിനായി ബന്ധപ്പെടുക👆 അതുകൊണ്ട് തന്നെ അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ചില ഭക്ഷണങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. അത്തരത്തിലുള്ള അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  ഒന്ന്... ബദാം: ബദാം ആന്‍റി ഓക്സിഡന്‍റുകളുടെയും വൈറ്റമിൻ-ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബ...

ശരീരത്തില്‍ എപ്പോഴും സുഗന്ധം നിലനിര്‍ത്തണോ? അതിനുള്ള രഹസ്യം കോര്‍ട്ടിസോള്‍

ശരീര ദുർഗന്ധം പലരും നേരിടുന്നൊരു പ്രശ്നമാണ്. മോശം ശുചിത്വം, വസ്ത്രധാരണം, എന്നിവ ഇതിന് കാരണമാകുമെങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഘടകം ശരീരത്തിലെ കോർട്ടിസോളിന്റെ അളവാണ്. സ്ട്രെസ് ഹോർമോണായ ഉയർന്ന കോർട്ടിസോളിന്റെ അളവ് അമിതമായ വിയർപ്പിന് കാരണമാകുകയും ശരീരത്തില്‍ ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യും. ഇതിനെ ചെറുക്കുന്നതിന്, ശുചിത്വത്തില്‍ മാത്രമല്ല, ജീവിതശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും കോർട്ടിസോളിന്റെ അളവ് നിയന്ത്രക്കുന്നതിനും ശ്രദ്ധിക്കണം. കോർട്ടിസോള്‍ സന്തുലിതമാക്കുന്നതിനും ശരീര ദുർഗന്ധം ഒഴിവാക്കുന്നതിനുമുള്ള 9 ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച്‌ ഡയറ്റീഷ്യൻ മൻപ്രീത് കല്‍റ ഇൻസ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട്. 1. 15 മിനിറ്റ് സൂര്യപ്രകാശമേറ്റ് ദിവസം തുടങ്ങുക രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ശരീരത്തിലെ സർക്കാഡിയൻ താളം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് കോർട്ടിസോളിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. രാവിലെ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്‍ക്കാൻ ശ്രമിക്കുക. 2. ദിവസം മുഴുവൻ ജലാംശം നിലനിർത്തുക വിയർപ്പും ശരീര താപനിലയും നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ ശരീരത്തിന്റെ പ്ര...

പാടുകള്‍ പൂര്‍ണമായും മാറാനും ചർമം വെട്ടിത്തിളങ്ങാനും ഇങ്ങനെ ചെയ്തു നോക്കൂ

ഇപ്പോഴത്തെ ഈ കാലാവസ്ഥയിൽ പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച്‌ അമിതമായി ചൂടും പൊടിയും വെയിലും ഏല്‍ക്കുന്നവർക്ക്. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തില്‍ ചുളിവും ഉണ്ടാവും. സണ്‍സ്‌ക്രീൻ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാം. ഇനി ചർമപ്രശ്‌നങ്ങള്‍ ഉണ്ടായവരാണെങ്കില്‍ അത് മാറാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയില്‍ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാല്‍ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉള്‍പ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം. ആവശ്യമായ സാധനങ്ങള്‍ റാഗി - 3 ടേബിള്‍സ്‌പൂണ്‍ പാല്‍ - 5 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം റാഗിയില്‍ പാലൊഴിച്ച്‌ രണ്ട് മണിക്കൂർ കുതിർക്കാൻ വയ്‌ക്കണം. ശേഷം ഇതിനെ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ടില്‍ അല്‍പ്പം പാല് കൂടി ചേർത്ത് ഒരു പാത്രത്തിലാക്കി കുറുക്കിയെടുക്കുക. ഉപയോഗിക്കേണ്ട വിധം ഫേസ്‌വാഷ് അല്ലെങ്കില്‍ പയറുപൊടി ഉപയോഗിച്ച്‌ മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഈ ഫേസ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

വിയര്‍ക്കുന്നതില്‍ ആത്മവിശ്വാസക്കുറവോ? എങ്കില്‍ നിങ്ങളറിയൂ...

വിയര്‍ക്കുന്നതില്‍ ആത്മവിശ്വാസക്കുറവോ? എങ്കില്‍ നിങ്ങളറിയൂ... വിയര്‍ക്കുന്നതില്‍ ആത്മവിശ്വാസക്കുറവോ? എങ്കില്‍ നിങ്ങളറിയൂ... അമിതമായി വിയര്‍ക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാം. അക്കാര്യം ശരി തന്നെ. എന്നാല്‍ വിയര്‍ത്ത് വസ്ത്രം നനയുമ്പോഴേക്ക് അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല. എന്നുമാത്രമല്ല, വിയര്‍ക്കുന്നതിന്‍റെ ഗുണങ്ങള്‍ അറിയാത്തതിനാലാണ് ഇത്തരത്തില്‍ വിയര്‍ക്കുന്നതില്‍ നിരാശയും ആത്മവിശ്വാസക്കുറവും നേരിടുന്നത്. കുളിച്ച് വൃത്തിയായി പുറത്തുപോയാലും അല്‍പം വിയര്‍ത്താല്‍ -പോയി  എന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. വിയര്‍ക്കുന്നത് ഒരു മോശം കാര്യമാണെന്ന സങ്കല്‍പം പൊതുവേയുള്ളതാണ്. അമിതമായി വിയര്‍ക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കാം. അക്കാര്യം ശരി തന്നെ. എന്നാല്‍ വിയര്‍ത്ത് വസ്ത്രം നനയുമ്പോഴേക്ക് അതില്‍ നിരാശപ്പെടേണ്ട കാര്യമില്ല.  എന്നുമാത്രമല്ല, വിയര്‍ക്കുന്നതിന്‍റെ  ഗുണങ്ങള്‍ അറിയാത്തതിനാലാണ് ഇത്തരത്തില്‍ വിയര്‍ക്കുന്നതില്‍ നിരാശയും ആത്മവിശ്വാസക്കുറവും നേരിടുന്നത്. അതെ, വിയര്‍ക്കുന്നത് കൊണ്ടും നമുക്ക് ചില ഉപകാരങ്ങളുണ്ട്. അവയേതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്ന...

ഉറങ്ങാൻ കഴിയാത്തവരാണോ നിങ്ങള്‍?; ഇതാ നന്നായി ഉറങ്ങാൻ ചില മാര്‍ഗങ്ങള്‍...

മനുഷ്യന്റെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതില്‍ ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യ സംരക്ഷണത്തിലും ഉറക്കം പ്രധാനമാണ്. എങ്കിലും ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉറക്കപ്രശ്നങ്ങള്‍ അനുഭവിക്കാറുണ്ട്. നാം ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ ഫോണുകളില്‍ നിന്നും ലാപ്‌ടോപ്പുകളില്‍ നിന്നും തെളിയുന്ന വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, സമ്മർദവും ഉത്കണ്ഠയും, നൈറ്റ് ഷിഫ്റ്റ് ജോലി ഷെഡ്യൂളുകള്‍ മൂലമുണ്ടാകുന്ന ക്രമരഹിതമായ ഉറക്കം, കഫീൻ, പുകവലി, മദ്യപാനം എന്നിവ ഉറക്കം ലഭിക്കാത്തതിന്‍റെ ചില കാരണങ്ങളാണ്. നന്നായി ഉറങ്ങാൻ ഇവ ശ്രദ്ധിക്കാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉറക്കസമയം എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ജൈവ ഘടികാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഈ പതിവ് നല്ല ഉറക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. സമയക്രമം പാലിക്കുന്നത് സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ ശക്തിപ്പെടുത്തുന്നു. കിടപ്പുമുറി കിടപ്പുമുറിക്ക് ഇരുട്ട്, നിശബ്ദത, തണുപ്പ് എന്നിവ ആവശ്യമാണ്. അമിതമായ വെളിച്ചം തടയുന്നതിന് ശബ്ദം കുറക്കുന്നതിനും ബ്ലാക...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

മോട്ടിവേഷൻ ചിന്തകൾ

മറ്റുള്ളവരുടെ ഒരേ ഒരു തെറ്റ് കാരണം അവരുടെ അതുവരെ ഉള്ള ശരികളെയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. പല പ്രിയപ്പെട്ടവരെയും നിസ്സാരമായ എന്തെങ്കിലും ഒരു കാരണം കൊണ്ട് നാം തള്ളിപ്പറഞ്ഞിട്ടുണ്ടാകാം. വന്നുപോയൊരു അബദ്ധത്തിന്റെ പേരിൽ എത്രയോ പ്രിയപ്പെട്ടവരെ മനസ്സിൽനിന്ന് പറിച്ചു കളഞ്ഞിട്ടുണ്ടാവാം. പൂർണമായ ശരിയും പൂർണമായ തെറ്റും ഒരാളിലുമുണ്ടാവില്ല. ശരിയും തെറ്റും മാറി മാറി വരുന്ന ഒരു മനസ്സാണ് എല്ലാവർക്കുമുള്ളത്. അതിൽ ഏതിനാണ് കൂടുതൽ സ്ഥാനം കൊടുക്കുന്നത് എന്നതിനനുസരിച്ച് ജീവിതം മാറുന്നു എന്നേയുള്ളൂ. നാം ശിശുവായിരുന്നപ്പോള്‍ എല്ലാവരുമായും എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞിരുന്നു . ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. നാം വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി.സമൂഹത്തില്‍ നാം സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്‍റെ ഗൗരവം നിലനിറുത്താന്‍ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണം പോലും നഷ്ടമായത്. ആമസോണിൽ വമ്പിച്ച ഓഫർ പെരുമഴ തുടരുന്നു മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മ...