ജീവിതത്തിൽ നാം നേരിടുന്ന അനിഷ്ടങ്ങൾ, ആകുലതകൾ, അത്യാഹിതങ്ങൾ, രോഗങ്ങൾ, ദുഃഖങ്ങൾ ഒന്നും നമ്മെ തളർത്താൻ അനുവദിക്കരുത്...പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗം തന്നെ ആണ്.
നമ്മുടെ വിവേകം വികാരത്തിനടിമപ്പെടാതെ ചിന്തകളെയും പ്രവർത്തികളെയും നമുക്ക് എപ്പോഴും തൂത്ത് മിനുക്കി വെക്കാം... ആത്മവിശ്വാസവും, ഊർജ്ജ്വസ്വലതയും, ഉത്‍സാഹവും, അതിലുപരി നല്ല നർമ്മബോധവും കാത്തുസൂക്ഷിക്കുന്നവരാകാൻ ശ്രമിക്കുക.
ഒന്ന് ശാന്തമായാൽ പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ പ്രതിവിധി കണ്ടെത്താവുന്ന വെല്ലുവിളികളുമുണ്ട്. ഓരോന്നിനും അത് അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുന്നതാണ് പക്വത.
ഈ ജീവിതം പടച്ചവൻ നമുക്ക് തന്ന വരദാനമാണ്. അതിനെ ധൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുക. എത്ര കൊടിയ ജീവിത പ്രതിസന്ധിയിലും വിജയം നമ്മോടൊപ്പം ഉണ്ടാക്കുക തന്നെ ചെയ്യും..
വിജയപരാജയങ്ങള്‍ മാറിമാറിവരുന്ന ഒരു പോര്‍ക്കളമാണ് ജീവിതം. ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്.തോല്‍വികളെത്ര അഭിമുഖീകരിക്കേണ്ടിവന്നാലും, ജയിച്ചേ ഞാന്‍ അടങ്ങൂ എന്ന വീറോടെ പരമാവധി ആത്മവിശ്വാസം സംഭരിച്ച് സധീരം മുന്നേറണം. എങ്കില്‍ അതിശയകരമായ വിജയങ്ങളിലേക്ക് കാലം നമ്മെ കൊണ്ടെത്തിക്കും.
പരാജയങ്ങളേറ്റുവാങ്ങാന്‍ മാത്രം ജീവിതം ബാക്കിവച്ച് സ്വന്തത്തെ എഴുതിത്തള്ളുന്ന പ്രകൃതം ആത്മഹത്യാപരമാണ്. കാര്യങ്ങളെ പോസിറ്റീവായി സമീപിക്കാനും വൈതരണികളെ വൈദഗ്ധ്യപൂര്‍വം അതിജീവിക്കാനും മനസ്സിനെ പാകപ്പെടുത്തണം.
അത്യാവശ്യത്തെക്കാൾ പ്രധാനമല്ല ആർഭാടം. അതിമോഹങ്ങളെക്കാൾ പ്രധാനമാണ് നിലനിൽപ്.എത്ര ഉന്നതങ്ങളിലായാലും അനുദിന ജീവിതത്തിന്റെ അനിവാര്യതകളെ ഒഴിവാക്കാനാകില്ല.
തലേദിവസത്തെ വിരുന്നുകൊണ്ടു പിറ്റേദിവസം ജീവിക്കാനാകില്ല. ഇന്നലെകളിലെ സാമർഥ്യം നാളത്തെ വേതനത്തിനുള്ള ഉപാധിയല്ല. ഓരോ ദിവസവും, അന്നന്നുവേണ്ട സാധ്യതകൾ കണ്ടെത്തിയേ മതിയാകൂ.
പഴയകാല വീരകഥകളിൽ അധിവസിക്കുന്നവരോട് ചരിത്രരേഖകൾകൊണ്ടു ഭാവിയുടെ ഭൂപടം വരയ്‌ക്കാനാകില്ല.
അനാവശ്യങ്ങളെ അകറ്റിനിർത്തി അത്യാവശ്യങ്ങളെ മാത്രം ആലിംഗനം ചെയ്യാൻ പഠിച്ചാൽ എല്ലാവരുടെയും ആവശ്യങ്ങൾക്ക് പരിഹാരമാകും.
വലിയ സന്തോഷങ്ങൾക്കായി ചെറിയ സാധ്യതകളെ അവഗണിക്കുമ്പോൾവലുതും ചെറുതും നഷ്‌ടമാകരുത്.