നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും ,
അത് നിങ്ങളെ എവിടേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നു തെന്നും നിങ്ങൾക്ക് മുൻകൂട്ടി അറിയാമെങ്കിൽ
ഈ ജീവിതം എത്രയോ രസകരമാണ് . നിങ്ങൾക്ക് എന്തെങ്കിലും ഇഷ്ടമല്ലെങ്കിൽ ഉടൻ തന്നെ അത് മാറ്റുക .ഇനി അതിന്
കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ മനോഭാവം മാറ്റുക .
ജീവിതം എല്ലായ്പ്പോഴും നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് മുൻപോട്ട് നീങ്ങിയെന്ന് വരില്ല . മനോഭാവം നിങ്ങളുടെ ജീവിത വിജയത്തെ സ്വാധീനിക്കും . നിങ്ങൾക്ക് ഏതുതരം മനോഭാവമാണ് വേണ്ടത് എന്നുള്ളത് നിങ്ങളുടെ മാത്രം തിരഞ്ഞെടുപ്പാണ്.
അങ്ങേയറ്റം ശുഭാപ്തിവിശ്വസത്തോടെ ജീവിതത്തെ സ്നേഹിച്ചു നോക്കൂ...
ഒരു പക്ഷേ അത്ഭുതങ്ങൾ തന്നെ സംഭവിച്ചേക്കാം ..
അവരില്ലെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കും എന്ന് ഭയത്തിൽ നിന്നും ആരില്ലെങ്കിലും നമുക്ക് ജീവിച്ചേ മതിയാവൂ എന്ന മനോഭാവത്തിൽ നിന്നുമാണ് നാം ജീവിതത്തെ തൊട്ടറിയുന്നത്.
വ്യക്തികൾക്കൊ സാഹചര്യങ്ങൾക്കൊ
നമ്മുടെ സ്വസ്ഥതയെ നശിപ്പിക്കാനാകില്ല
മറിച്ച് അവയെക്കുറിച്ചുള്ള
നമ്മുടെ മനോഭാവങ്ങളും
പ്രതികരണങ്ങളുമാണ്
നമ്മെ സ്വസ്ഥമാക്കുന്നതും അസ്വസ്ഥമാക്കുന്നതും ..
സംഭവങ്ങളോ പ്രശ്നങ്ങളൊ അല്ല അതിനോടു നാം വച്ചുപുലർത്തുന്ന മനോഭാവമാണ് നമുക്ക്
അതിജീവനത്തിനുള്ള
കരുത്തേകുന്നത്.
മറ്റാർക്കും വേണ്ടി നമുക്ക് ചിന്തിക്കാനാവില്ല.
കാരണം നമ്മുടെ മനോഭാവത്തിൻ്റെ നിയന്ത്രണം നമുക്ക് തന്നെയാണ്.
സ്വന്തം മനസ്സിൻ്റെ മനോഭാവം അനുസരിച്ചാ യിരിക്കും കാണുന്ന കാഴ്ചകളുടെ ഭംഗി .
നമ്മുടെ ലോകം സ്വയം കണ്ടെത്തുക എന്നുള്ളത് നമ്മുടെ കർമ്മമാണ്.
അതിന് വേണ്ടി നമ്മളെ സമർപ്പിക്കുകയെന്നത് ധർമ്മവും.
നമുക്കൊരിക്കലും ചെയ്യാൻ കഴിയില്ല
എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുമ്പോഴാണ് ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാവുന്നത് . നിങ്ങൾ ശരിയായി ജീവിതത്തെ ഗൗനിക്കുകയാണെങ്കിൽ നിങ്ങൾക്ക് അർഹമായതെല്ലാം ജീവിതം നൽകും .
✍️: അശോകൻ .സി .ജി.