പ്രാര്‍ത്ഥനയോടെ സിനിമാ പ്രവര്‍ത്തകര്‍; സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
സംവിധായകന്‍ സിദ്ദിഖ് മരിച്ചിട്ടില്ല; സോഷ്യല്‍ മീഡിയ മനോരോഗികള്‍ അറിയാന്‍; വ്യാജപ്രചരണത്തിനെതിരെ ഡോക്ടര്‍മാര്‍
സംവിധായകന്‍ സിദ്ദിഖിനെതിരെ വ്യാജവാര്‍ത്തയുമായി സോഷ്യല്‍ മീഡിയ. സിദ്ദിഖ് മരിച്ചുവെന്ന തരത്തിലുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഈ വാര്‍ത്ത നിഷേധിച്ച് അദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. അദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സംവിധായകനുള്ളത്. നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളത്. മേജര്‍ രവി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.
കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മുറിയിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പെട്ടന്നാണ് ഹൃദയാഘാതമുണ്ടായത്. റിവ്യൂ മീറ്റിംഗ് നടത്തി ആരോഗ്യവിവരം ആശുപത്രി അധികൃതര്‍ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.