ചില ആളുകളുണ്ട്, അവർക്ക് എന്തിനും ഏതിനും പരാതിയായിരിക്കും.. സംഭവം ചിലപ്പോൾ നിസാര കാര്യങ്ങൾ ആവും .എങ്കിലും.അവർ ലോകം മുഴുവൻ മറ്റുള്ളവരെ കുറിച്ചുള്ള പരാതിയുമായി നടക്കും
മനസ്സിന്റെ നെഗറ്റീവിറ്റിയെ ആണ് ഇത്തരക്കാർ പ്രകടമാക്കുന്നത്.
ബൈബിൾ പറയുന്ന പോലെ ഇത്തരക്കാർ സ്വന്തം കണ്ണിലെ കോൽ എടുക്കാതെ അന്യന്റെ കണ്ണിലെ കരട് തേടുന്നവരാണ്
അർത്ഥശൂന്യമായ പരാതികളുടെ വാക്ശരങ്ങൾ കൊണ്ടല്ല.., മറിച്ച് സംതൃപ്തിയുടെയും തന്റേടത്തിന്റെയും പുഞ്ചിരിയോടെയാവണം ജീവിതത്തെ നേരിടേണ്ടത്.
ഏത് സാഹചര്യമായാലും അവയോട് പോസിറ്റിവായൊരു മനോഭാവമുണ്ടെങ്കിൽ തീർച്ചയായും അത് തരണം ചെയ്യാൻ സാധിക്കും
മറ്റുള്ളവരുമായി പൊരുത്തപ്പെട്ട് ചെറിയ ചെറിയ തെറ്റുകൾ കണ്ടില്ലെന്ന് നടിച്ച്. ജീവിതത്തെ ശരിയായ അർത്ഥത്തിൽ എടുക്കുമ്പോഴാണ് ജീവിതം ഋജുവാകുന്നത്
കലഹം ജയിച്ചാലും കലഹിച്ചവരെ നഷ്‌ടപ്പെടും:, പിന്നെ ജയിച്ചിട്ടെന്തു കാര്യം?
സ്വയം ശരിയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെക്കാൾ മറ്റുള്ളവർ തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നതാണ് വലിയ തെറ്റ്.
പരസ്‌പരം കലഹിക്കുന്നവർ ഒരു നിമിഷം ശണ്‌ഠ നിർത്തി, അന്യോന്യം സ്ഥാനം മാറിനിന്ന് വഴക്കു തുടർന്നു നോക്കൂ, കലഹം അവിടെ തീരും.
ഓരോ വാദവും ആരാണ് തെറ്റുകാരൻ എന്നു കണ്ടെത്തുന്നതിനെക്കാൾ എന്താണു തെറ്റ് എന്നു വിലയിരുത്താനായിരുന്നെങ്ങിൽ ഒരു തെറ്റും ആവർത്തിക്കപ്പെടില്ലായിരിന്നു.
ഒരു വശത്തുനിന്നു മാത്രം കണ്ടിരുന്ന വസ്തുക്കൾ നാലുവശത്തുനിന്നും നോക്കുക; ഒരു കാര്യത്തിനുവേണ്ടി മാത്രം ഉപയോഗിച്ചിരുന്നവ പലകാര്യങ്ങൾക്കായി ഉപയോഗിക്കുക.
അകലെയുള്ളവയെ ആരാധിക്കുന്ന അതേ കണ്ണുകളിലൂടെ അടുത്തുള്ളവയെ തിരിച്ചറിയാൻ കഴിഞ്ഞാൽ അനാവശ്യപ്രലോഭനങ്ങൾ പോലും ഒഴിവാകും.
കൂടെയുള്ളവയെ ബഹുമാനിക്കണമെങ്കിൽ അവയുടെ കുറവുകളെയും അംഗീകരിക്കണം. എല്ലാം തികഞ്ഞവയെയും ഒരിക്കലും മടുക്കാത്തവയെയും ആർക്കും ഒരിടത്തും കണ്ടെത്താനാകില്ല.