മുട്ടപൊട്ടി താഴെ വീണാൽ വൃത്തിയാക്കാൻ ഉപ്പ് മതി, പാത്രങ്ങളിലെ കത്തിപ്പിടിച്ച കറ കളയാനും!..
എല്ലാവരുടെയും വീട്ടിൽ ഉള് സാധനമാണ് ഉപ്പ്... സാധാരണയായി അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഉപ്പ് തന്നെ ആണ്. എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിന് അപ്പുറത്തേക്ക് ഉപ്പ് കൊണ്ട് വളരെയധികം ഉപയോഗങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതെ ഉപ്പിനെ കൊണ്ടുള്ള ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും! ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്കും പരീക്ഷിച്ച് നോക്കാവുന്നതാണ്.
എണ്ണ പാനിൽ ചൂടാക്കുമ്പോൾ പൊട്ടിത്തെറിക്കാതിരിക്കാൻ ഉപ്പ് ഉണ്ടായാൽ മതിയാവും. എണ്ണ തെറിച്ച് ചർമ്മത്തിൽ തെറിക്കുന്നത് ഭൂരിപക്ഷം അനുഭവിക്കുന്ന പ്രശ്നമാണ്, അത് നിങ്ങളുടെ അടുക്കള കൗണ്ടറിൽ കറ ഉണ്ടാവാനും കാരണം ആകുന്നു. അങ്ങനെ സംഭവിക്കുന്നത് തടയാൻ, നിങ്ങളുടെ ചട്ടിയിൽ, ചൂടാക്കാത്ത എണ്ണയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുക.
പാത്രത്തിൽ കരിഞ്ഞ് പിടിച്ച കറ കളയുന്നത് ചെറിയ കാര്യമല്ല. പക്ഷേ ഉപ്പ് ഉണ്ടെങ്കിൽ ഇത് എളുപ്പമാണ്, ചട്ടിയുടെയോ പാത്രത്തിന്റെയോ കരിഞ്ഞ അടിഭാഗം ഉപ്പിട്ട് മൂടി വെള്ളം ചേർക്കുക. ഏകദേശം 10 മിനിറ്റ് ഇങ്ങനെ വയ്ക്കാം, എന്നിട്ട് വെള്ളം തിളപ്പിക്കുക. അവശിഷ്ടങ്ങൾ ഒരു സ്പോഞ്ച് ഉപയോഗിച്ച് തുടച്ചുമാറ്റുക
ശീതളപാനീയങ്ങൾ വേഗത്തിൽ തണുപ്പിക്കാൻ ഉപ്പിനെ കൊണ്ട് പറ്റും. ഈ ട്രിക്ക് മികച്ച വേനൽക്കാല ഹാക്ക് ആണ്! കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളുടെ പാനീയങ്ങൾ തണുപ്പിക്കാൻ, ഒരു കൂളറിൽ ഐസ് നിറയ്ക്കുക, പാനീയങ്ങൾ ഇതിൽ വയ്ക്കാം, ഐസിന് മുകളിൽ ഉപ്പ് ഇടാം. ഉപ്പ് ഐസ് വേഗത്തിൽ ഉരുകാൻ സഹായിക്കും, ഇത് നിങ്ങളുടെ പാനീയങ്ങൾ വളരെ വേഗത്തിൽ തണുപ്പിക്കും.
എപ്പോഴെങ്കിലും ഒരു മുട്ട താഴെ വീണ് പൊട്ടിയിട്ടുണ്ടെങ്കിൽ അറിയാം അതിന്റെ ബുദ്ധിമുട്ട്. ആർക്കും അത് വൃത്തിയാക്കുന്നത് പേടിസ്വപ്നമാണെന്ന് അറിയാം. എന്നാൽ ഉപ്പ് കൊണ്ടുള്ള ഈ ട്രിക്ക് ഉപയോഗിച്ച് കുറച്ച് സമയവും ഒരു ടൺ പേപ്പർ ടവലുകളും ലാഭിക്കാം. പൊട്ടിയ മുട്ടയുടെ മുകളിൽ ഉപ്പ് ഇടാം , അത് ഉറക്കും വരെ കാത്തിരിക്കുക, തുടർന്ന് ഒരു തുണിക്കഷണം ഉപയോഗിച്ച് ഒറ്റയടിക്ക് തുടയ്ക്കുക.
ഉപ്പ് കൊണ്ടുള്ള ഒരുപാട് ടിപ്പുകൾ നിങ്ങൾക്ക് ലഭിച്ചില്ലേ. ഈ ടിപ്പുകളെല്ലാം അടുക്കളയിൽ പരീക്ഷാക്കുന്നതാണ്. ഉപയോഗിച്ച് റിസൾട്ട് നോക്കൂ. അടുക്കള വൃത്തയായി സൂക്ഷിക്കാൻ ഈ ഉപ്പ് ടിപ്പുകൾ നിങ്ങൾക്ക് സഹായകമാവും