മാലിന്യ നിർമാർജനത്തിനായി പഞ്ചായത്തിന് വീടുകളിൽ നിന്ന് പണം വാങ്ങാമോ?
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 219 B പ്രകാരം മാലിന്യം തരംതിരിച്ച് തരണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുവാനുള്ള പൂർണ്ണമായ അധികാരം പഞ്ചായത്തിനുണ്ട്. അതോടൊപ്പം പഞ്ചായത്തിന്റെ അധികാരപരിധിയിൽ ഉണ്ടാകുന്ന മാലിന്യം ഏതൊക്കെ രീതിയിൽ സംസ്കരിക്കണമെന്നും അതിനുവേണ്ട ഏതൊക്കെ സംവിധാനങ്ങൾ തയ്യാറാക്കണമെന്നുള്ള കാര്യം തീരുമാനിക്കുവാനുമുള്ള അധികാരവും പഞ്ചായത്ത് ഭരണസമിതിക്കുണ്ട്. നിയമത്തിന്റെ 219 D പ്രകാരം വീടുകൾ തോറുമുള്ള മാലിന്യ നിർമ്മാർജനത്തിനായി കരാറുകാരെ നിയമിക്കുവാനും പഞ്ചായത്തിന് അധികാരമുണ്ട്.
Solid Waste Management Rules, 2016 ന്റെ ചട്ടം 15 (f) പ്രകാരം മാലിന്യ നിർമാർജനത്തിനായി പൊതുജനങ്ങളുടെ പക്കൽ നിന്നും ഫീസ് പിരിക്കുവാനുള്ള അവകാശം പഞ്ചായത്ത് ഭരണസമിതിക്കുള്ളതാണ്.
ഈ നിയമങ്ങളൊക്കെ നിലവിലുള്ളപ്പോൾ മാലിന്യ നിർമ്മാർജ്ജനത്തിനായി പഞ്ചായത്തിന് പണം കൊടുക്കില്ലാ യെന്ന് ശഠിക്കുന്നത് കർത്തവ്യ ബോധമുള്ള ഒരു പൗരന് ചേർന്നതല്ല!!!
തയ്യാറാക്കിയത്
Adv. K. B MOHANAN