ഒരാളെ നമ്മൾ കുറ്റപ്പെടുത്തി പ്രതിസ്ഥാനത്ത് നിർത്തുന്നതിന് മുൻപ് അയാൾക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ ശ്രമിയ്ക്കുക....
ചിലപ്പോൾ കാര്യങ്ങൾ നമ്മൾ മനസ്സിലാക്കിയതുപോലെ അല്ലെങ്കിലോ....? നമ്മൾ പറയുന്നതും മറ്റൊരാൾ മനസ്സിലാക്കുന്നതും രണ്ടും രണ്ടായി പോകുന്നതാണ് പലപ്പോഴും പ്രശ്നങ്ങളുടേയൊക്കെ തുടക്കം.
തെറ്റ് ചെയ്യാതേയുള്ള കുറ്റപ്പെടുത്തൽ, അതിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന മാനസ്സിക സംഘർഷം....
അത് കത്തിജ്ജ്വലിയ്ക്കുന്ന തീജ്ജ്വാലയുടേതിനേക്കാൾ കാഠിന്യമുള്ള പൊള്ളലാണ് മനസ്സുകളിൽ ഏൽപ്പിയ്ക്കുന്നത്.
സംഘർഷവും വിദ്വേഷവും നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനങ്ങളേയും കാര്യക്ഷമതയേയും പ്രതികൂലമായി ബാധിയ്ക്കും....
അതിനാൽ ആയത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും അതിന് പ്രതിവിധികളുമുണ്ടെന്ന് മനസ്സിലാക്കുക.
നമ്മളേക്കാൾ ഉന്നതങ്ങളിലുള്ളവരെ കാണുമ്പോൾ നമുക്ക് അപകർഷതാബോധം തോന്നിയേക്കാം....
നമ്മളൊന്ന് താഴേയ്ക്ക് നോക്കൂ, അപ്പോൾ മനസ്സിലാകും നമ്മളേക്കാൾ താഴേയുള്ളവരുടെ ദൈന്യതകളും കഷ്ടപ്പാടുകളും ബുദ്ധിമുട്ട്കളും
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എല്ലാവർക്കും മാപ്പ് കൊടുക്കുക. മറ്റുള്ളവർക്ക് നമ്മുടെ നേരേയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കണം.
വിട്ടു കളയണം ചില പിടിവാശികൾ.,
പറഞ്ഞുതീർക്കണം ചില പരിഭവങ്ങൾ. ശുദ്ധമനസ്സോടെയായിരിയ്ക്കണം രാവിലെ നാം ഉണരേണ്ടതത്.
സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ ചുറ്റുമുള്ള കുറവുകൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല. കൂര ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അവിടം സ്വർഗ്ഗമാണ്..