ചില സ്ത്രീകൾ 30 കഴിയുന്നതോടെ വയസ്സായവരെ പോലെ ആകുന്നതെന്തു കൊണ്ട്?.
ചില സ്ത്രീകളിൽ ശാരിരികവും മാനസീകവുമായ പ്രശ്നങ്ങൾ മുപ്പതു വയസു കഴിയുന്നതോടെ ഉണ്ടാകുകയാണ്. ചിലർക്ക് ശാരിരിക പ്രശ്നങ്ങളും ഉണ്ടാകുന്നു. പലവിധ രോഗങ്ങൾക്ക് അടിമയാകുന്നു. നടുവേദന കാലുവേദന തുടങ്ങിയ അസുഖങ്ങൾ വിട്ടു മാറുന്നുമില്ല.
കേരളത്തിലെ വീട്ടമ്മമാരുടെ ആരോഗ്യപരമായ കണക്കെടുക്കുമ്പോൾ അവർ പലവിധ അസുഖങ്ങൾക്കു വിധേയരാകുന്നതായി കാണാം. വാർദ്ധക്യകാലത്ത് കണ്ടുവരുന്ന ബ്ലഡ് പ്രഷർ ആർത്രൈറ്റിസ് എന്നിവ യുവതികളായ വീട്ടമ്മമാരെയും പിടികൂടുന്നു. ഇത്തരം അസുഖങ്ങളുമായി ആശുപത്രികളെ സമീപിക്കുന്ന യുവതികളുടെ എണ്ണം കൂടി വരുകയാണ്. എന്തുകൊണ്ടകാം ഇത്തരം അസുഖങ്ങൾ പിടിപെടാൻ ഇടയാകുന്നത്?.
സ്ത്രീകൾ രാവിലെ എഴുന്നേൽക്കുന്നു വീട് വൃത്തിയാക്കുന്നു കുട്ടികളെ സ്കൂളിൽ വിടുന്നു വസ്ത്രം അലക്കുന്നു ഇതിനിടയിൽ ഭക്ഷണം കഴിക്കുവാൻ തന്നെ മറന്നു പോയെന്നു വരാം.
പ്രായമായ മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരുടെ ആവശ്യങ്ങളും നിറവേറ്റണം. ഇതെല്ലാം കഴിഞ്ഞ് സമയത്ത് ഭക്ഷണം കഴിക്കാൻ കഴിഞ്ഞെന്നു വരില്ല. വൈകുന്നേരം മക്കൾ സ്കൂളിൽ നിന്നു വരുന്നു. അവർക്കു ഭക്ഷണം, ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങൾ, താൽപര്യങ്ങൾ, ഇതെല്ലാം കഴിഞ്ഞശേഷം സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. ഉദ്യോഗസ്ഥരായ സ്ത്രീകളാണെങ്കിൽ പ്രശ്നങ്ങൾ ഇരട്ടിക്കുകയാണ്.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പലപ്പോഴും അധികമാകും. എടുത്തു കളയണ്ടാ എന്നു കരുതി വീട്ടമ്മമാർ കഴിച്ചെന്നു വരും. ഫലമോ പൊണ്ണത്തടി വന്നെന്നുവരും.
വിട്ടിലെ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകളെ കുറിച്ചു ഭർത്താവോ മക്കളോ മനസ്സിലാക്കുന്നു മില്ല. തനിക്കു പ്രായമായിയെന്ന തോന്നലാണ് അസുഖങ്ങൾ പിടിപെടാൻ ഇടയാക്കുന്നത്.
ഇത്തരം പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കണമെങ്കിൽ ഭർത്താവും മക്കളും കൂടി അവരെ സഹായിക്കണം. അതിനു വീട്ടിൽ ഒരു ഹോംറൂൾ ഉണ്ടാക്കണം. അതായത് ഓരോ വ്യക്തിയും വീട്ടിലെ ആവശ്യങ്ങൾക്കായി ചില ചുമതലകൾ ഏറ്റെടുത്തു ചെയ്യണം.
കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഓരോരുത്തരും ഏറ്റെടുത്തു ചെയ്യാവുന്ന ജോലി സംബന്ധമായ ഒരു രൂപരേഖ ഉണ്ടാക്കണം ആദ്യമായി ഭക്ഷണത്തിലെ വ്യത്യസ്തങ്ങൾ കുറയ്ക്കണം. ഒരാൾക്ക് ചപ്പാത്തി, ഒരാൾക്ക് ദോശ. ഒരാൾക്ക് പുട്ടു ഇത്തരം ഇഷ്ടങ്ങൾ ഇല്ലാതിരിക്കണം. ഒരു വീട്ടിൽ ഒരു സമയം ഒരു ഭക്ഷണം, അതു എല്ലാവരും ഒരുമിച്ചു കഴിക്കുകയും വേണം.
വീട്ടിലെ നായികയായ അമ്മയ്ക്ക് ആരോഗ്യം ഉണ്ടായാലേ കുടുംബത്തിൽ മൊത്തത്തിൽ ആരോഗ്യമുണ്ടകു. ഭക്ഷണം കഴിക്കുന്നതിനു സമയം നിശ്ചയിക്കണം. സമയം കഴിഞ്ഞാണ് വരുന്നതെങ്കിൽ അവർ ഭക്ഷണം കഴിച്ച ശേഷം പാത്രം കഴുകി വയ്ക്കണം .എത്ര താമസിച്ചാലും അമ്മ ഭക്ഷണം വിളമ്പി തരണമെന്ന ശീലം ഉപേക്ഷിക്കണം. 10 മണിക്ക് തന്നെ അടുക്കള അടച്ചിരിക്കണം എന്ന നിയമം എല്ലാവരും ചേർന്നുണ്ടാക്കണം , ഈ ഹോം റൂൾ കൃത്യമായി നടപ്പിലാക്കണം.
ഇടക്കിടെ എല്ലാവരും ചേർന്ന് ഒരു ട്രിപ്പ് സംഘടിപ്പിക്കാം ചെറിയ വിനോദ യാത്ര, കുടുംബവീട് സന്ദർശനം സന്തോഷവും കുടുംബിനിക്ക് സ്വാതന്ത്ര്യവും കിട്ടും. ഇങ്ങനെയുള്ള കുടുബങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയേയില്ല എന്നു ഓർമ്മപ്പെടുത്തട്ടെ!.
KHAN KARICODE
CON : PSYCHOLOGIST