പങ്കാളിയിൽ നീരസമുണ്ടാക്കുന്ന പെരുമാറ്റം നിങ്ങളിലുണ്ടോ?
ഞങ്ങൾ വിവാഹിതരായിട്ടു അഞ്ചു വർഷം കഴിഞ്ഞു , ഒരു മകനുണ്ട് .ഭർത്താവിൻറെ ആരോഗ്യ കാര്യങ്ങളിലും മറ്റും ഞാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ചേട്ടൻ ഏതു കാര്യത്തിലും കുറ്റം കണ്ടു പിടിക്കും. അതു എന്നെ ഏറെ വിഷമിപ്പിക്കുന്നു. അദ്ദേഹം എന്നോട് ഇങ്ങനെ ഒരു സ്നേഹമില്ലായ്മ കാണിക്കാൻ ഇടയാകുന്നത്?.
നാം ഏവരിലും ഏതെങ്കിലും തരത്തിലുള്ള കഴിവും, നന്മയുണ്ടാകും. അത് തിരിച്ചറിയാനുള്ള മനസ്സോ, കഴിവോ മിക്ക പങ്കാളികളിലും കാണാറില്ല. അതാണ് പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നത്.
രണ്ട് സന്ദർഭങ്ങൾ ഞാൻ ഇവിടെ സൂചിപ്പിക്കാം. അപ്പോൾ ഇപ്പോഴത്തെ പരാതിക്ക് പരിഹാരം ആകുമെന്നു തോന്നുന്നു. .
രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകണമെന്ന് ആഗ്രഹിക്കുന്ന ഭാര്യ ഭക്ഷണമുണ്ടാക്കി ഭർത്താവിന് വിളമ്പി നൽകി.
അതു കഴിച്ചു തുടങ്ങി. ചോറ് മീൻ കറി, പപ്പടം, എല്ലാം നല്ല രുചി ഒന്നിലും കുറ്റം കാണാൻ കഴിഞ്ഞില്ല. അവസാനം വെള്ളം കുടിക്കാനെടുത്തു അതിനത്ര ചൂടില്ല. അയാൾ പൊട്ടിത്തെറിച്ചു.
അല്ലെങ്കിലും നിനക്ക് എന്റെ കാര്യത്തിൽ ശ്രദ്ധയില്ല. എനിക്ക് പണ്ടേ അറിയാം, ഇവിടെ അദ്ദേഹം എന്തിലാണ് ശ്രദ്ധിച്ചത്. കഴിച്ച ഭക്ഷണത്തിലല്ല, ബോധപൂർവമല്ലെങ്കിലും . സ്വയമേ കുറ്റം കണ്ടുപിടിക്കാനാണ് ശ്രദ്ധിച്ചത്. നല്ലതൊന്നുo കണ്ടില്ല. സ്ഥിരമായി ഇങ്ങനെ കുറ്റം പറയുന്ന ആളെ സ്നേഹിക്കാൻ കഴിയുമോ?
എന്തെങ്കിലും നെഗറ്റീവ് ആയ കാര്യം മനസ്സിൽ വന്നാലും വിളിച്ചു പറയാതിരിക്കുന്നതാണ് മാന്യത. ഇത്തരം സമീപനങ്ങൾ പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലുമുണ്ട്.
ഉദാഹരണമായി ഭർത്താവ് സിറ്റിയിൽ പോയപ്പോൾ ചുരിദാറുകൾ തൂക്കിയിട്ടിരിക്കുന്നു. എല്ലാത്തിനും . നല്ല ഭംഗി . അതിൽ ഒന്നിൽ കണ്ണുടക്കി. മധുവിധു നാളിൽ ഭാര്യ വേണമെന്ന ആവശ്യപ്പെട്ട അതേ സാധനം. അന്ന് സമയക്കുറവുമൂലം വാങ്ങാൻ കഴിഞ്ഞില്ല. പിന്നെ ഒരിക്കൽ ആകട്ടെ എന്നു പറഞ്ഞു മാറ്റിവെച്ചു. എന്തായാലും ഇപ്പോഴതു ഇഷ്ടപ്പെടാതിരിക്കില്ല. കയ്യിൽ പൈസ കുറവ് എങ്കിലും വാങ്ങി വീട്ടിൽ എത്തി. ഭാര്യയ്ക്ക് നേരെ പൊതി നീട്ടി. എന്തോന്നാ ഇത് കൗതുകത്തോടെ പൊട്ടിച്ചു. ഓ റിഡക്ഷൻസ് സെയിൽ ഉണ്ടായിരുന്നോ?. അതോ കട കാലിയാക്കൽ കച്ചവടത്തിൽ നിന്ന് വാങ്ങിയതാണോ?. മറിച്ചും തിരിച്ചുo നോക്കി. ഫാഷൻ വളരെ മോശം സ്റ്റഫും മോശം ആന്മഗതം പുറത്തു വന്നു. വാങ്ങിയതോ ഭാര്യയുടെ സന്തോഷവും സ്നേഹവും ലഭിക്കുമെന്നു കരുതി. ഭാര്യക്ക് അല്പവും ഇഷ്ടം തോന്നിയില്ല. ഇനി ഇങ്ങനെ ഉള്ളതെന്തെങ്കിലും വാങ്ങുമോ? ഒരിക്കലുമില്ല.
ചെയ്ത പ്രവൃത്തിയിലുള്ള അംഗീകാരമാണ് വീണ്ടും വീണ്ടും ചെയ്യാൻ പ്രോത്സാഹനം ആകുന്നത്. ഈ രണ്ട് ഉദാഹരണങ്ങളിൽ നിന്ന് ഇത്തരം സമീപനങ്ങൾ ശരിയല്ലെന്ന് തിരിച്ചറിയാൻ കഴിഞ്ഞല്ലോ. പോസിറ്റിവായ സമാപനം നമ്മിൽ നിന്ന് ഉണ്ടാകേണ്ടതെന്നു ഉറപ്പിച്ചു തന്നെ പറയട്ടെ!.
ഖാൻ കരിക്കോട്
കോൺ: സൈക്കോളജിസ്റ്റ്