പ്രണയ വിവാഹങ്ങൾ പലതും പരാജയത്തിലേക്ക് നീങ്ങുന്നത് എന്തുകൊണ്ടാകാം.?
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയ ചിന്തകൾ മനസിലേക്ക് കടന്നുവരാത്തവർ ഉണ്ടാകില്ല.ശരീരത്തിനും മനസിനും അനുഭൂതിയും ഉണർവും നൽകുന്ന ഒന്നാണ് പ്രണയം.
പ്രണയ വിവാഹങ്ങൾക്ക് നിയമപരമായ പരിരക്ഷകൾ ഏറെയുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിലേക്ക് കടക്കുന്നത്തോടെ പ്രതീക്ഷിച്ചത്ര പകിട്ടില്ലാ യെന്ന് തിരിച്ചറിയുന്നു. തന്റെ തിരഞ്ഞെടുപ്പിൽ പാളിച്ച വന്നുപോയോ എന്ന സന്ദേഹം കടന്നുവരുകയാണ്.
ഇവിടെ ബാക്കിയാകുന്നത് സങ്കടവും നിരാശയും മാത്രമാണ്.
ഇന്ന് നടക്കുന്ന വിവാഹങ്ങളിൽ 42 ശതമാനത്തോളം വിവാഹ മോചനത്തിലേക്കു നീങ്ങുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു...
വിവാഹ മോചനങ്ങളുടെ പ്രധാന കാരണം പക്വത ഇല്ലാത്ത പ്രായത്തിലെ എടുത്തു ചാട്ടമാണ്.
അതായത് പഠിക്കണ്ട സമയം പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ മുഴുവൻ ശ്രദ്ധയും പ്രണയത്തിലേക്കൊഴുകുന്നു. കൗമാര പ്രായം കഴിയും മുമ്പേ മാതാപിതാക്കളേയും മറ്റു
കൂടെ ഉള്ളവരെയെല്ലാം എതിർത്തു കൊണ്ടു കുറഞ്ഞ നാളുകൾ മാത്രം പരിചയമുള്ള ഒരാളുടെ കൂടെ പോയി കഴിയുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട്, പഠനം പാതി വഴിയിൽ ഉപേക്ഷിച്ചതിന്റെ സങ്കടം , ബന്ധുക്കളിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകൾ, ദാമ്പത്യത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ നടക്കാതെ പോകുന്നതിലുള്ള വിഷമതകൾ .തിരിഞ്ഞു നോക്കുവാൻ ആളില്ലാത്ത അവസ്ഥ തുടങ്ങി പ്രശ്നങ്ങൾ പലതും അലട്ടുമ്പോൾ പലർക്കും പിടിച്ചു നിൽക്കാൻ കഴിയാതെ പോകുകയാണ്. വളരെ പ്രതിക്ഷയോടെ തുടങ്ങിയ ദാമ്പത്യം പാതി വഴിയിൽ നിന്നു പോകുന്നു.
അതുകൊണ്ട് ഇരുവരും പിരിയാൻ കഴിയാത്ത പ്രണത്തിലെങ്കിലും വിവാഹത്തിലേക്ക് പെട്ടെന്നെടുത്തു ചാടരുത്. വളരെയേറെ ആലോചിച്ച ശേഷം സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായ ശേഷം വിവാഹത്തിലേക്കു കടക്കുന്നതാണുത്തമം. വീട്ടുകാരുടെ സമ്മത
തം ലഭിക്കുമെങ്കിൽ അതു കൂടി ലഭ്യമാകുന്നത് ദാമ്പത്യം കൂടുതൽ പ്രശ്നങ്ങളിലെക്ക് പോകാതിരിക്കാൻ സഹായകരമാകും.
KHAN KARICODE
CON PSYCHOLOGIST