തുളസി വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ നിരവധിയാണ്.
നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി.തുളസി വെള്ളം ആരോഗ്യത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. വെറും വയറ്റിൽ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.
ആരോഗ്യപരമായ ഗുണങ്ങളാലും ചര്‍മ സംബന്ധിയായ ഗുണങ്ങളാലും മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് തുളസി. അയേണ്‍ ഉള്‍പ്പെടെയുള്ള ധാരാളം ഘടകങ്ങള്‍ ഒത്തിണങ്ങിയ ഒന്ന്. കോള്‍ഡിനും പനിയിക്കുമെല്ലാം തന്നെ പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇത് ഉപയോഗിച്ചുള്ള ചായയും ഏറെ നല്ലതാണ്. ചായ വേണമെന്നില്ല, തുളസിയില ഇട്ട വെള്ളം തന്നെ ഏറെ നല്ലതാണ്. രാത്രി ഒരു ജാര് വെള്ളത്തില്‍ ഒരു പിടി തുളസിയില ഇട്ടു വയ്ക്കാം. രാവിലെ ഇത് വെറും വയറ്റില്‍ ഒന്നോ രണ്ടോ ഗ്ലാസ് കുടിയ്ക്കാം. ബാക്കിയുള്ളത് പല നേരത്തായും. ഇതിട്ടു തിളപ്പിച്ചും കുടിയ്ക്കാം. രാവിലെ വെറും വയറ്റില്‍ തുളസിയില ഇട്ടു വച്ച വെള്ളം കുടിയ്ക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ കോശങ്ങളെ ഫ്രീ-റാഡിക്കൽ മൂലമുള്ള നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.
പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു. ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി വെള്ളം സഹായിക്കും. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ കുറയ്ക്കാൻ തുളസി വെള്ളം ശീലമാക്കാവുന്നതാണ്.
തുളസിക്ക് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അതായത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. തുളസി വെള്ളം പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തെ അണുബാധകളെ കൂടുതൽ പ്രതിരോധിക്കാനും സഹായിക്കും.
യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.തുളസി രക്തം ശുദ്ധീകരിക്കും.
കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി വെള്ളം സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു. തുളസി വെള്ളം കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ സഹായിക്കുകയും ചെയ്യും
തുളസിയുടെ കാർമിനേറ്റീവ് ഗുണങ്ങൾ ദഹനത്തെ സഹായിക്കുകയും ഗ്യാസും വീക്കവും കുറയ്ക്കുകയും ചെയ്യും. തുളസി വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശമിപ്പിക്കാനും മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം മോണയുടെ ആരോഗ്യത്തിന് സഹായിക്കുകയും വായ് നാറ്റം കുറയ്ക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.