വെളിച്ചമുള്ളിടത്ത് നിൽക്കാൻ എല്ലാവർക്കും കഴിയും. എന്നാൽ താൻ നിൽക്കുന്നിടത്ത് വെളിച്ചം സൃഷ്ടിക്കാൻ ഉള്ളിൽ ജ്വാലയുള്ളവനു മാത്രമേ സാധിക്കുകയുള്ളൂ..
പറയാതെ തന്നെ ഒരാളെ മനസ്സിലാക്കാൻ കഴിയണം . സങ്കടമാണോ സന്തോഷമാണോ തിരക്കാണോ ... ക്ഷീണമാണോ അങ്ങനെ എല്ലാം പറയാതെ മുഖത്തുനോക്കി അല്ലെങ്കിൽ സംസാരത്തിൽ നിന്നും മനസ്സിലാക്കണം .
ജീവിതത്തിൽ നമ്മൾ സ്വീകരിക്കുന്ന ശരിയായ സമീപനമാകും പിന്നീട്
വിജയത്തിലേക്ക് തുറക്കുന്ന പാതകളാകുക.
വിശ്വാസത്തിലൂടെയുള്ള അടുപ്പവും
ബഹുമാനത്തിൻ്റെ അകലവുമായിരിക്കും
ജീവിതത്തിൽ നല്ല ബന്ധങ്ങളെ നിലനിർത്തുന്നത്.
ആരേയും പരിഹസിക്കുകയൊ കുറ്റപ്പെടുത്തി സംസാരിക്കുകയൊ ചെയ്യരുത്.
ന്യൂനതകളില്ലാത്ത ആരും തന്നെയില്ല.
നമ്മുടെ സ്നേഹവിശ്വാസങ്ങൾ ഒരിക്കലും അത് അർഹിക്കാത്തവർക്ക് കൊടുത്തു പോകരുത്.
അങ്ങിനെ ചെയ്താൽ നിങ്ങൾ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് അതാണെന്ന് കാലം തെളിയിക്കും.
ആരിൽ നിന്നും വേണമെങ്കിലും നമുക്ക് ഉപദേശങ്ങൾ സ്വീകരിക്കാം.
പക്ഷെ എല്ലാറ്റിലും അവസാന തീരുമാനം നമ്മുടേതായിരിക്കണം.
ആർക്കു നേരെയും മുൻവിധികളോടെയുള്ള സമീപനം നന്നല്ല. പലപ്പോഴും യാഥാർത്ഥ്യത്തെ മറയ്ക്കുന്നതാവും അവ.
ഒരാളുടെ ദൗർബല്യങ്ങളും കുറവുകളും അയാളോടുള്ള നമ്മുടെ സമീപനത്തിൽ സ്വാധീനം ചെലുത്തരുത്.
മറ്റുള്ളവരുടെ സ്വഭാവ സർട്ടിഫിക്കറ്റിന് വേണ്ടി മാത്രമുള്ളതാവരുത് നമ്മുടെ ജീവിതം .കാരണം നമ്മുടെ ആയിരം ശരികൾക്കിടയിൽഒരു തെറ്റിനായി കാത്തിരിക്കുന്നവരായിരിക്കും പലപ്പോഴും നമുക്ക് ചുറ്റും ഉള്ളവർ .
✍️: അശോകൻ.സി.ജി.