രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് വെള്ളമാണോ ആദ്യം കഴിക്കേണ്ടത് ?
രാവിലെ തന്നെ വെള്ളം കുടിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെള്ളം കുടിക്കേണ്ടത് എങ്ങിനെ എന്നും, അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നും നോക്കാം.
രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ ആഗ്രഹിക്കുന്നവരാണ് മിക്കവരും. കഴിയുന്നതും കിടപ്പുമുറിയിലേക്ക് തന്നെ ചായയോ കാപ്പിയോ എല്ലാം കിട്ടിയാല്‍ അത്രയും സന്തോഷം എന്നതാണ് അധികപേരുടെയും രീതി. ഇങ്ങനെയൊരു ശീലം കാലങ്ങളായി പിന്തുടര്‍ന്നുകഴിഞ്ഞാലോ ഇതില്‍ നിന്ന് എളുപ്പത്തില്‍ മാറുകയും സാധ്യമല്ല
എന്നാല്‍ രാവിലെ ഉറക്കമെഴുന്നേറ്റയുടൻ ഇങ്ങനെ ചായയോ കാപ്പിയോ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധരെല്ലാം തന്നെ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ആയുര്‍വേദ വിധിപ്രകാരം ഇത് ശരീരത്തിന് ദോഷമാണ്.
നമ്മളുടെ ശരീരത്തില്‍ വെള്ളം കൃത്യമായ അളവില്‍ ഉണ്ടായില്ലെങ്കില്‍ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. നമ്മളുടെ ശരീരത്തില്‍ നിന്നും അണുക്കള്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുന്നു. അതുപോലെ തന്നെ ചര്‍മ്മം വരണ്ട് പോകാതെ സംരക്ഷിക്കുന്നതിനും മുടി കൊഴിച്ചില്‍ തടാനും നമ്മളുടെ അവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും വെള്ളം അനിവാര്യം തന്നെ.
ഉറക്കമുണര്‍ന്നാല്‍ വെറുംവയറ്റിൽ വെള്ളമാണ് ആദ്യം കഴിക്കേണ്ടതെന്നാണ് ഇവരെല്ലാം നിര്‍ദേശിക്കുന്നത്. പലപ്പോഴും ഇങ്ങനെയൊരു ഉപദേശം നിങ്ങളും കേട്ടിരിക്കാം. എന്താണീ ഉപദേശത്തിന് പിന്നിലെ കാര്യം?
എന്തുകൊണ്ടാണ് രാവിലെ ഉറക്കമെഴുന്നേറ്റയുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറയുന്നത്?
ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഈ ശീലത്തിലൂടെ നമുക്ക് നേടിയെടുക്കാൻ സാധിക്കും. നമ്മുടെ ദഹനപ്രശ്നങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താനും മലബന്ധം പോലുള്ള പ്രയാസങ്ങളില്‍ ആശ്വാസമാകാനും, ശരീരത്തില്‍ നിന്ന് നമുക്കാവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതിനും, മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യവും ഭംഗിയും വര്‍ധിപ്പിക്കുന്നതിനുമെല്ലാം ഈ ശീലം സഹയാകമാണ്
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ വെള്ളം കുടിക്കുന്നത് നല്ലതാണ്. ചിലര്‍ ചെറു ചൂടുവെള്ളം കുടിക്കും. ചിലര്‍ സാധാ വെള്ളം കുടിക്കും. ഏതായാലും നല്ലതാണ്. എങ്കിലും ശുദ്ധമായ പച്ചവെള്ളം തന്നെ കുടിക്കുന്നതാണ് കൂടുതൽ നല്ലത്. അതുപോലെ രാവിലെ വെള്ളം കുടിക്കുമ്പോള്‍ സാവധാനത്തില്‍ ഇരുന്ന് കുറച്ച് കുറച്ച് വീതം ഇറക്കണം. ഇത്തരത്തില്‍ ചെയ്യുന്നത് വയറ്റില്‍ നിന്നും ഗ്യാസ് നീക്കം ചെയ്യാനും അതുപോലെ തന്നെ ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ പുറംതള്ളാനും ഇത് സഹായിക്കുന്നുണ്ട്.
വൃക്കസംബന്ധമായ രോഗങ്ങള്‍, ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനസംബന്ധമായ രോഗങ്ങള്‍, വിവിധ അണുബാധകള്‍ എന്നിവയെല്ലാം ചെറുക്കുന്നതിന് ഏറെ പ്രയോജനപ്രദം.
ചിലര്‍ രാവിലെ ടോയ്ലറ്റില് പോകാന്‍ ചായ, കാപ്പി എന്നിവ കുടിക്കുന്നത് കാണാം.എന്നാല്‍, ചായക്കും കാപ്പിക്കും പകരം വെള്ളം കുടിച്ച് ശീലിക്കുന്നതാണ് നല്ലത്. ഇത് മലബന്ധം ഇല്ലാതാക്കാനും അതുവഴി പൈല്‍സ് പോലെയുള്ള രോഗസാധ്യതകള്‍ കുറയക്കാനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ, നല്ല ദഹനം നടക്കാനും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്.
മുമ്പ് പറഞ്ഞത് പോലെ ദഹനപ്രശ്നങ്ങളെ ലഘൂകരിക്കും എന്നതാണ് ഏറ്റവും മികച്ചയൊരു കാര്യം. നെഞ്ചെരിച്ചില്‍, ഗ്യാസ്, വേദന, മലബന്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായും പരിഹരിക്കപ്പെടുക. അതേസമയം ചായയും കാപ്പിയും (പാല് ചേര്‍ത്തത്) രാവിലെ പതിവാക്കുന്നത് പലരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്. അപ്പോള്‍ ഇനി മുതലെങ്കിലും രാവിലെ ഉറക്കമെഴുന്നേല്‍ക്കുന്നയുടൻ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങിനോക്കൂ.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.