സവാള പച്ചക്ക് കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ
കറിക്ക് സവാള അരിയുന്നത് തന്നെ പലർക്കും ഇഷ്ടമില്ലാത്ത കാര്യമാണ്. കണ്ണിൽ നിന്ന് അമിതമായി വെള്ളം വരുന്നതാണ് ഇതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. കറികളിൽ സവാള ചേർക്കുമ്പോൾ നല്ല രുചി കിട്ടുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ സവാള പച്ചയ്ക്ക് കഴിക്കാൻ പലർക്കും ഇഷ്ടമല്ല. പക്ഷെ സവാള പച്ചയ്ക്ക് കഴിച്ചാൽ പല ഗുണങ്ങളും ലഭിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതിൽ മുതൽ ദഹനം മെച്ചപ്പെടുത്താൻ വരെ ഇത് നല്ലതാണ്. സവാളയിലെ ആന്റി ഓക്സിഡന്റ്സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. സവാളയിലെ തന്മാത്രകൾ പാൻക്രിയാസ്, കരൾ, ചെറുകുടൽ, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. ആന്റി ഓക്‌സിൻ്റുകളാൽ സമ്പന്നമായതിനാൽ സവാള ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും വളരെയധികം സഹായിക്കും.
സവാളയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്. സൾഫർ വളരെ കൂടുതലായതിനാൽ സവാള ആന്റി-കാർസിനോജെനിക് ഗുണങ്ങളാൽ സമ്പന്നമാണ്. സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കുടൽ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും.
എന്നാല്‍ അമിതമായി പച്ച ഉള്ളി കഴിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.പച്ച ഉള്ളിയില്‍ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് വായ് നാറ്റത്തിന് കാരണമാകുന്നു. കൂടാതെ കണ്ണുകളെ അസ്വസ്ഥമാക്കുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.