ഉറങ്ങുന്നതിന് മുൻപ് ഫോണ്‍ ചാര്‍ജു ചെയ്യാൻ ഇടാറുണ്ടോ; എങ്കില്‍ ശ്രദ്ധിക്കണേ...
നമ്മളില്‍ ഭൂരിഭാഗം പേരും ഉറങ്ങുന്നതിന് തൊട്ട് മുൻപ് വരെ ഫോണ്‍ നോക്കി കിടക്കുന്നതിന് മുൻപ് ഫോണ്‍ ചാര്‍ജു ചെയ്യാൻ കണക്ടു ചെയ്തു ഇട്ടിട്ട് കിടന്നുറങ്ങുന്നവരാണ്.
രാത്രി മുഴുവൻ ഫോണ്‍ ചാര്‍ജിനിരിക്കുന്നതുകൊണ്ടുതന്നെ പിറ്റേന്ന് എഴുന്നേല്‍ക്കുമ്ബോള്‍ ഫോണ്‍ ഫുള്‍ ചാര്‍ജ്ജായി കിട്ടും. ഇത് പിന്നീട് ഒരു ശീലമാകും. നിങ്ങള്‍ ഇത്തരമൊരു ആളാണോ? എന്നാല്‍ രാത്രി മുഴുവന്‍ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജു ചെയ്യുന്നത് അത്ര നല്ല ശീലമല്ല. ഇങ്ങനെ പറയാനുള്ള കാരണങ്ങള്‍ പലതാണ്.
ചാർജ് ചെയ്യുന്ന രീതി ശരിയല്ലാതെ വന്നാൽ എത്ര വിലമതിക്കുന്ന ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി കുറയും; ഫോൺ ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം
നമുക്കെല്ലാവർക്കും ഇന്ന് സ്മാർട്ട് ഫോണുണ്ട്. വിവിധ കമ്പനികളുടെ വ്യത്യസ്ത ഫീച്ചറുകളുള്ള ഫോണുകൾ.. പതിവായി ഉപയോഗിക്കേണ്ടുന്ന ഈ ഫോണുകളിൽ എപ്പോഴും ചാർജ് നിലനിർത്താൻ നാം ശ്രമിക്കാറുണ്ട്. എന്നാൽ പലരും ഫോൺ ചാർജ് ചെയ്യുന്നത് ശരിയായ രീതിയിലാണോ? എങ്ങനെയാണ് ഒരു ഫോൺ ചാർജ് ചെയ്യേണ്ടതെന്നും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നോക്കാം..
ചാർജ് ചെയ്യുന്ന രീതി ശരിയല്ലാതെ വരുമ്പോഴാണ് ഓരോ ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി കുറയുന്നത്. അതുകൊണ്ടാണ് ഫോൺ വാങ്ങുന്ന ഘട്ടത്തിൽ ഒരുപാട് സമയം ബാറ്ററി നിലനിൽക്കുന്നത്. പിന്നീട് നാം ചാർജ് ചെയ്യുന്നത് രീതി തെറ്റാകുന്നതിനാൽ ഫോണിന്റെ കപ്പാസിറ്റി കുറഞ്ഞുവരുന്നു.
ലിഥിയം അയേണ്‍ ബാറ്ററികളാണ് നമ്മുടെ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്നത്. രാത്രിമുഴുവന്‍ ചാര്‍ജു ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ചാര്‍ജിങ് പാറ്റേണ്‍ തകിടം മറിയാനും ഫോണ്‍ ചൂടാവുന്നത് വര്‍ധിക്കാനും കാരണമാവും. ഇതെല്ലാം ബാറ്ററിയുടെ ദീര്‍ഘായുസിനെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്.
രാത്രി മുഴുവന്‍ ചാര്‍ജു ചെയ്യുകയെന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ആവാന്‍ വേണ്ടതിന്റെ നാലിരട്ടി വൈദ്യുതിഫോണിലേക്കെത്തുന്നുവെന്നാണ് അര്‍ഥം. കാരണം രാത്രി ചാര്‍ജു ചെയ്യാന്‍ വെക്കുമ്ബോള്‍ കുറഞ്ഞത് ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ സമയം ഫോണ്‍ ചാര്‍ജില്‍ ഇരിക്കാറുണ്ട്. അരമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ആധുനിക സ്മാര്‍ട്ട്‌ഫോണുകളില്‍ ആവശ്യത്തിന് ചാര്‍ജ് ആവാന്‍ വേണ്ടി വരുന്ന സമയം.പല സ്മാര്‍ട്ട്‌ഫോണുകളില്‍ മുഴുവന്‍ ചാര്‍ജ് ആയാല്‍ തനിയെ ചാര്‍ജിങ് നിലക്കുന്ന സാങ്കേതികവിദ്യയുണ്ട്. ഇതു പോരേ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററിയെ രക്ഷിക്കാനെന്നു കരുതുന്നവരും കുറവല്ല. എന്നാല്‍ അവിടെയും പ്രശ്‌നങ്ങളുണ്ട്. ഫോണ്‍ നിങ്ങള്‍ ഉപയോഗിക്കാത്തപ്പോഴും പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളുണ്ട്.
ഫോണ്‍ പൂര്‍ണമായും ചാര്‍ജായി കഴിഞ്ഞാല്‍ ചാര്‍ജിങ് ഓഫാവുമെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം വഴി ചാര്‍ജ് കുറയും. അങ്ങനെ ചാര്‍ജ് 99 ശതമാനത്തിലേക്കെത്തിയാല്‍ പല സ്മാര്‍ട്ട്‌ഫോണുകളും വീണ്ടും ചാര്‍ജു ചെയ്തു തുടങ്ങും. ഇത് രാത്രിയില്‍ പലകുറി ആവര്‍ത്തിക്കുന്നതോടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
ട്രിക്കിള്‍ ചാര്‍ജ് എന്നാണ് തുടര്‍ച്ചയായി ചാര്‍ജു ചെയ്യുമ്ബോള്‍ ചാര്‍ജ് കുറഞ്ഞ ശേഷം വീണ്ടും ചാര്‍ജിങ് തുടങ്ങുന്നതിനെ വിളിക്കുന്നത്. ആപ്പിളിന്റെ ഐഫോണുകളില്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമുണ്ട്. വീണ്ടും ചാര്‍ജിങ് തുടങ്ങണമെങ്കില്‍ ആപ്പിള്‍ ഫോണുകളില്‍ ചാര്‍ജ് 80 ശതമാനത്തിലേക്കെത്തണം. അങ്ങനെ തുടര്‍ച്ചയായി ചാര്‍ജാവുന്നത് ഇല്ലാതാക്കുന്നു. സാംസങിന്റെ ഗാലക്‌സി ഫോണുകളിള്‍ ഇത് 85 ശതമാനമാണ്.പൂര്‍ണമായും ഫോണിലെ ചാര്‍ജു തീരുന്നതു വരെ കാത്തു നില്‍ക്കുന്നതും ബാറ്ററിക്ക് ഗുണമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജു ചെയ്തു തുടങ്ങുമ്ബോള്‍ ഫോണ്‍ ബാറ്ററി വേഗത്തില്‍ ചൂടാവുമെന്നതാണ് വെല്ലുവിളി. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫോണിലെ ചാര്‍ജ് 20% മുതല്‍ 80% വരെയാക്കി നിര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. അത് പ്രായോഗികമല്ലെന്നു തോന്നുന്നവര്‍ക്ക് ഫോണിലെ ബാറ്ററിയുടെ സെറ്റിങ്‌സില്‍ മാറ്റങ്ങള്‍ വരുത്താനാവും.
ഐഫോണില്‍ സെറ്റിങ്‌സ്>ബാറ്ററി>ബാറ്ററി ഹെല്‍ത്ത് ആന്റ് ചാര്‍ജിങ്>ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാര്‍ജിങ് എന്നാക്കിയാല്‍ മതി. ആന്‍ഡ്രോയിഡില്‍ പല ഫോണിലും വ്യത്യസ്തമാണെങ്കിലും പൊതുവില്‍ ബാറ്ററി>ബാറ്ററിയൂസേജ് എടുത്ത ശേഷം മാനേജ് ബാറ്ററി യൂസേജില്‍
പൂര്‍ണമായും ഫോണിലെ ചാര്‍ജു തീരുന്നതു വരെ കാത്തു നില്‍ക്കുന്നതും ബാറ്ററിക്ക് ഗുണമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജു ചെയ്തു തുടങ്ങുമ്ബോള്‍ ഫോണ്‍ ബാറ്ററി വേഗത്തില്‍ ചൂടാവുമെന്നതാണ് വെല്ലുവിളി. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഫോണിലെ ചാര്‍ജ് 20% മുതല്‍ 80% വരെയാക്കി നിര്‍ത്തുന്നതാണ് ഏറ്റവും അനുയോജ്യം. അത് പ്രായോഗികമല്ലെന്നു തോന്നുന്നവര്‍ക്ക് ഫോണിലെ ബാറ്ററിയുടെ സെറ്റിങ്‌സില്‍ മാറ്റങ്ങള്‍ വരുത്താനാവും.
ഐഫോണില്‍ സെറ്റിങ്‌സ്>ബാറ്ററി>ബാറ്ററി ഹെല്‍ത്ത് ആന്റ് ചാര്‍ജിങ്>ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാര്‍ജിങ് എന്നാക്കിയാല്‍ മതി. ആന്‍ഡ്രോയിഡില്‍ പല ഫോണിലും വ്യത്യസ്തമാണെങ്കിലും പൊതുവില്‍ ബാറ്ററി>ബാറ്ററിയൂസേജ് എടുത്ത ശേഷം മാനേജ് ബാറ്ററി യൂസേജില്‍
ഒപ്റ്റിമൈസ്ഡ് ടു ഓട്ടോമാറ്റിക്കലി ആക്കിയാല്‍ ബാറ്ററിയുടെ ആയുസ് കൂടും.
ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫോൺ ചാർജ്ജ് ചെയ്യുന്നതിനിടയ്‌ക്ക് ഫോൺ ഉപയോഗിക്കരുത്. ഫോണിന്റെ ഒറിജിനൽ ചാർജർ തന്നെ എപ്പോഴും ഉപയോഗിക്കുക.ഫോൺ ചാർജ് ചെയ്യുന്നതിന് വേണ്ടി ബാറ്ററി പൂർണമായും അവസാനിക്കാൻ കാത്തുനിൽക്കരുത്.പരമാവധി 20 ശതമാനമാകുമ്പോഴേക്കും നിർബന്ധമായും ഫോൺ ചാർജ് ചെയ്തിരിക്കണം.
കഴിവതും 90 ശതമാനം വരെ മാത്രം ഫോൺ ചാർജ്ജ് ചെയ്യുക. ദിവസവും ഫോൺ ബാറ്ററി 100 ശതമാനം ചാർജ്ജ് ചെയ്യുന്ന രീതി ഒഴിവാക്കുക.
ഫുൾ ചാർജ്ജായാൽ ഓട്ടോമാറ്റിക് ആയി ചാർജിംഗ് നിൽക്കുന്നതാണ്. എന്നാൽ ഫോണിൽ എപ്പോഴും 100 ശതമാനം ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതല്ലാത്തതിനാൽ ഒഴിവാക്കാവുന്നതാണ്.പവർ ബാങ്ക് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പവർ ബാങ്ക് ഉപയോഗിക്കുക.
സ്ഥിരമായി പവർ ബാങ്ക് ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയെ ബാധിക്കും.ഫോൺ ചൂടാകുന്ന സന്ദർഭങ്ങൾ ഒഴിവാക്കുക. അമിത ഗ്രാഫിക്‌സ് ഉൾപ്പെടുത്തിയിട്ടുള്ള ഗെയിം കളിക്കുക, സൂര്യപ്രകാശം തട്ടുക, വെയിലേറ്റ് ചൂടായ സ്ഥലത്ത് ഫോൺ വെക്കുക എന്നിവയെല്ലാം ഫോൺ ചൂടാകുന്നതിന് കാരണമാകും.
ഇതുമൂലം ബാറ്ററി കപ്പാസിറ്റി കുറഞ്ഞേക്കും.ആവശ്യമില്ലാത്ത സമയത്തും ഫോണിന്റെ ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഓഫാക്കിയിടുക. ഫോൺ ഡാർക്ക് മോഡിൽ ഇട്ട് ഉപയോഗിക്കുന്നതും ബാറ്ററി സേവ് ചെയ്യാൻ സഹായിക്കും. ബ്ലൂടൂത്ത്, ഹോട്ട്‌സ്‌പോട്ട്, ലൊക്കേഷൻ, മൊബൈൽ ഡാറ്റ എന്നിവ ആവശ്യമില്ലെങ്കിൽ ഓഫാക്കിയിടുക.
സെറ്റിംഗ്‌സിൽ ബാറ്ററി യൂസേജ് എന്ന സെക്ഷൻ നോക്കി നമ്മുടെ ഫോൺ ഏറ്റവുമധികം ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കണ്ടെത്താം. ഇതിൽ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യുകയോ ഓഫാക്കുകയോ ചെയ്യാം.
ആവശ്യമെങ്കിൽ മാത്രം ഫോണിന്റെ ബ്രൈങ്നെസ് കൂട്ടുക, അല്ലാത്തപക്ഷം എപ്പോഴും കുറച്ചിടുന്നത് ബാറ്ററി സേവ് ചെയ്യാൻ സഹായിക്കും.ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധി വരെ ഫോൺ ബാറ്ററിയെ സംരക്ഷിക്കാനാകും. കൂടാതെ കൂടുതൽ കാലം ബാറ്ററി ലൈഫ് കൊണ്ടുപോകാനും സാധിക്കും.
സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയുടെ ആയുസു കുറക്കുന്ന മറ്റൊന്നാണ് ചാര്‍ജിങ് പോര്‍ട്ടിലെ മാലിന്യങ്ങള്‍. ഇതുവഴി ചാര്‍ജ് ചെയ്യുമ്ബോള്‍ അസാധാരണമാം വിധം ഫോണും ബാറ്ററിയും ചൂടാവാറുണ്ട്. ടൂത്ത് പിക്കും തുണിയും ഉപയോഗിച്ച് സൂക്ഷിച്ച് ചാര്‍ജിങ് പോര്‍ട്ടിലെ മാലിന്യങ്ങള്‍ നീക്കാന്‍ ശ്രമിക്കണം. നേരിയ തോതില്‍ തുണിയില്‍ നനവുള്ളതും നല്ലതാണ്. മികച്ച ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ സമാധാനം കൂടിയാണ്. അതുകൊണ്ട് സ്മാര്‍ട്ട്‌ഫോണിനൊപ്പം ബാറ്ററിക്കും വേണ്ട പരിഗണന നല്‍കാന്‍ മറക്കല്ലേ.