ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ




ലളിത ജീവിതമെന്ന ആശയം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രസക്തമാണ്. അത് ഒരാളുടെ തൊഴില്‍ പരമായ ജീവിതം, സമൂഹ ജീവിതം, കുടുംബ ജീവിതം തുടങ്ങിയവയിലൊക്കെ ബാധകമാകുന്നതു പോലെ ഒരാളുടെ വ്യക്തിജീവിതത്തിലും ബാധകമാകുന്നു. അത് ഏറ്റവും നല്ല ജീവനകലയാണ്.നമുക്കെല്ലാവര്‍ക്കും ജീവിതം കൈകാര്യം ചെയ്യേണ്ടതുണ്ട്. ജീവന കലയുടെ കൈകാര്യകര്‍തൃത്വത്തിന്റെ അടിസ്ഥാനമതാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരാള്‍ക്ക് പറയാന്‍ കഴിയും. ഈ തത്വം സ്വീകരിക്കാതെ ഒരാള്‍ക്ക് തന്റെ ജീവിതം വിജയകമായി കൈകാര്യം ചെയ്യാന്‍ കഴിയില്ല.


ലളിത ജീവിതം, ഉയര്‍ന്ന ചിന്ത എന്നത് വളരെ പ്രസക്തമായ ഒരു സൂത്രവാക്യമാണ്. പക്ഷെ, അക്ഷരാര്‍ഥത്തില്‍ ഇതിനെ അനുധാവനം ചെയ്യുന്നവര്‍ വളരെ അപൂര്‍വമാണ്. ഇത് ലളിതമായി തോന്നാമെങ്കിലും എന്തുകൊണ്ടാണ് ആളുകള്‍ ഈ ജീവിതരീതി പിന്തുടരുന്നതില്‍ പരാജയപ്പെടുന്നത്?
കാരണം, ലളിതമെന്നു തോന്നിയേക്കാവുന്ന ഈ പ്രമാണ സൂത്രം വലിയ ത്യാഗം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് അധികമാളുകളും ഈ ത്യാഗം ചെയ്യാന്‍ തയ്യാറാകുന്നില്ല. അത് ഏറ്റവും ഉന്നതമായതാണെങ്കിലും വാസ്തവത്തില്‍, ഇത് മാത്രമാണ് വിജയത്തിന്റെ രഹസ്യം.

 
എന്താണ് ലളിത ജീവിതം?
ആവശ്യങ്ങളിലധിഷ്ഠിതമായ ജീവിതമാണത്. നമുക്ക് എല്ലാവര്‍ക്കും ആവശ്യങ്ങളുണ്ട്. ഈ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് നാം ജീവിക്കുന്നത്. നമ്മുടെ ആവശ്യങ്ങള്‍ പരിമിതമാണ്. ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചാലും സംതൃപ്തമായ ഒരു മനസ്സിന്റെ അഭാവം ഒരാളെ അത്യാഗ്രഹത്തിലേക്ക് നയിക്കുന്നു. ആവശ്യം പോലെയല്ല, അത്യാഗ്രഹത്തിന് പരിധികളില്ല. പരിധി ഇല്ലാത്ത ആഗ്രഹങ്ങളുടെ പിറകേ, ഒരാള്‍ ഓടുകയാണെങ്കില്‍ അയാള്‍ ഒരിക്കലും സംതൃപ്തനാകുകയില്ല. ലളിതമായ ജീവിതം കൊണ്ടര്‍ഥമാക്കുന്നത് പരിമിതമായ ആവശ്യങ്ങള്‍ കൊണ്ട് ജീവിക്കുക എന്നാണ്. അല്ലാതെ, പരിധിയില്ലാത്ത ആഗ്രഹങ്ങള്‍ കൊണ്ട് ജീവിക്കുക എന്നല്ല. ലളിത ജീവിതം എല്ലാ വഴികേടില്‍ നിന്നും ഒരു സുരക്ഷയാണ്. സമയം, ഊര്‍ജം, സമ്പത്ത്, മറ്റു വിഭവങ്ങള്‍ തുടങ്ങിയവ മിച്ചം വെക്കാന്‍ ഇത് ഒരാളെ പ്രാപ്തനാക്കുന്നു. ഇവ ഒരാളുടെ ജീവിത പുരോഗതിക്ക് ഏറ്റവും അനുകൂലമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത അവസ്ഥ നാശത്തിലേക്കാണ് നയിക്കുക.


ഒരാവശ്യത്തേക്കാള്‍ കവിഞ്ഞ എന്തും താല്ക്കാലികമായ ഒരു സന്തോഷം അല്ലെങ്കില്‍ സുഖം നല്കുന്നു. എന്നാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍, അത് ശരിയായ പാതയില്‍ നിന്നും ഒരാളെ തെറ്റിക്കുന്നു. ലക്ഷ്യത്തില്‍ നിന്നും അയാളെ വഴിതെറ്റിക്കുന്നു. അതുകൊണ്ട് ആവശ്യങ്ങള്‍ മാത്രം പൂര്‍ത്തീകരിക്കുക എന്നത് പ്രധാനമാണ്. ആവശ്യമില്ലാത്തതെല്ലാം അത്യാഗ്രഹമാണ്.അത്യാഗ്രഹത്തെ സംതൃപ്തിപ്പെടുത്തുന്നതിലൂടെ അതിന് നൽകാന്‍ കഴിയുന്ന കാര്യം താൽക്കാലിക സന്തോഷം മാത്രമാണ്.
 

ലളിത ജീവിതം എന്നത് കേവലം ധാര്‍മികമോ, ധര്‍മശാസ്ത്രപരമോ ആയ ഒരു ഫോര്‍മുലയല്ല. മറിച്ച്, വിജയകരമായ ജീവിതത്തിനുള്ള ഒരു മുഖ്യ തത്വമാണ് അത്. എല്ലാ വഴികേടില്‍ നിന്നുമുള്ള സംരക്ഷണ ഉപകരണമാണ്.


എന്താണ് ഉയര്‍ന്ന ചിന്ത?

പെട്ടെന്നുണ്ടാകുന്ന ആകര്‍ഷണീയത, ചുറ്റുപാടുകള്‍, ആഗ്രഹങ്ങള്‍ തുടങ്ങിയവക്ക് അപ്പുറത്തേക്ക് ചിന്തിക്കുക എന്നതാണത്. അത് ഒരാളെ വിവേകശാലിയാക്കുന്നു. നിസ്സാരതകളുടെ വനത്തില്‍ വഴിതെറ്റിപ്പോകുന്നതില്‍ നിന്നും ഒരാളെ അത് സംരക്ഷിക്കും. ജീവിതത്തിലെയും മരണത്തിലെയും ഗൗരവതരമായ പ്രശ്‌നങ്ങളെപ്പറ്റി അവര്‍ ചിന്തിക്കുന്നില്ല. ഉയര്‍ന്ന ചിന്തയില്ലാത്തവരുടെ അവസ്ഥയാണിത്. എന്തുകൊണ്ടാണിതു സംഭവിക്കുന്നത്?
കാരണം അങ്ങനെയുള്ള ആളുകള്‍ തങ്ങളുടെ മനസ്സുകളെ വികാസപ്പെടുത്തുന്ന കാര്യത്തില്‍ പരാജയപ്പെടുന്നു.വികസിതമായ മനസ്സുള്ള ഒരാള്‍ നിസ്സാരതകളുടെ ചളിക്കുണ്ടില്‍ ആണ്ടുപോകുന്നതില്‍ നിന്ന് സുരക്ഷിതനായിരിക്കും. നിസ്സാരമായ കാര്യങ്ങളിലും ആഗ്രഹങ്ങളിലും വ്യാപൃതമായി സമയം കളയുന്ന ഒരാള്‍ക്ക് ഒരിക്കലും മാനസിക വികാസം ഉണ്ടായിരിക്കുന്നതല്ല. മനസ്സിന് വളരെ വലിയ കഴിവുണ്ട്. പക്ഷെ ഇവയെല്ലാം സംഭവനീയമായ കാര്യങ്ങളുടെ രൂപത്തിലാണ് നിലകൊള്ളുന്നത്. നമ്മുടെ സംഭവനീയതയെ നാം തുറക്കേണ്ടതുണ്ട്. അങ്ങനെ ഈ സംഭവനീയതയെ വാസ്തവികതയിലേക്ക് മാറ്റണം. മനസ്സിന്റെ മുഴുവനായ വികാസത്തില്‍ കേന്ദ്രീകരിക്കുക എന്നത് കഠിനമായ ഒരു പ്രവൃത്തിയാണ്.


ഇപ്പോള്‍ ഉയരുന്ന ചോദ്യം: എങ്ങനെ നമ്മുടെ മനസ്സിന്റെ വികസനം സാധ്യമാകും?
ചിന്തയിലൂടെയും ധ്യാനത്തിലൂടെയും, ഗൗരവതരമായ വിഷയങ്ങളുടെ ബുദ്ധിപരമായ കൈമാറ്റത്തിലൂടെയും പഠനത്തിലൂടെയും മനസ്സിനെ പോഷിപ്പിക്കാന്‍ കഴിയും. മനസ്സിന്റെ ബുദ്ധിപരമായ വികാസത്തിനുള്ള ആയുധങ്ങളാണിവ. ഈ ലോകത്ത് നമുക്ക് ലഭിക്കുന്ന വളരെ കുറഞ്ഞ കാലയലളവില്‍, ബുദ്ധിപരമായ പുരോഗതിയിലല്ലാതെ മറ്റു കാര്യങ്ങളില്‍ നാം നമ്മുടെ സമയം വൃഥാ പാഴാക്കരുത്. ഇതാണ് ഉയര്‍ന്ന ചിന്തയെപ്പറ്റിയുള്ള ആശയം.
 

പ്രകൃതിയിലുള്ളതെല്ലാം ലളിതമാണ്. സങ്കീര്‍ണതകളില്‍ നിന്നും മുക്തമാണവ. അതുകൊണ്ട് ലളിത ജീവിതം എന്നു പറഞ്ഞാല്‍ സങ്കീര്‍ണ മുക്ത, പ്രകൃതി ജീവനമെന്നാണര്‍ഥം.പ്രകൃതി ലാളിത്യത്തെ ഇഷ്ടപ്പെടുന്നു. ഓരോ വ്യക്തിയും പ്രകൃതിയെ പിന്‍പറ്റണം. ലളിത ജീവിതവും പ്രകൃതിയെ അനുധാവനം ചെയ്യലും ഒരേ സംഗതി തന്നെയാണ്. ലളിത ജീവിതം എല്ലാവിധ വിജയങ്ങളിലേക്കുമുള്ള വാതായനങ്ങള്‍ തുറക്കുന്നു. നല്ല ആരോഗ്യം, യഥാര്‍ഥ ആഹ്ലാദം, എല്ലാ തരത്തിലുമുള്ള നന്മകള്‍ തുടങ്ങിയവയില്‍ ലാളിത്യം ഒളിഞ്ഞുകിടക്കുന്നു. സുഖത്തിലും ആഢംബരത്തിലുമല്ല സന്തോഷം കുടികൊള്ളുന്നത്. മറിച്ച് ലാളിത്യത്തിലാണ്. ലളിത ജീവിതം സ്വീകരിച്ച എല്ലാവരും സന്തോഷത്തിലാണ് ജീവിക്കുന്നത്.ആയാസ രഹിതമായ കലയുമായി ബന്ധപ്പെട്ടതാണ് ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും. അത് പിന്‍തുടരാത്തതിന്റെ ഫലമാണ് എല്ലാ ക്ലേശവും മാനസിക സമ്മര്‍ദവും. ക്ലേശം ഇല്ലാതാക്കാനുള്ള ഏറ്റവും ലളിതമായ പരിഹാരമാണ് ലളിത ജീവിതം. അത് എല്ലാ നിഷേധാത്മക ചിന്തകളും ഉല്‍ക്കണ്ഠകളും കുറക്കുന്നു. കാരണം ലളിത ജീവിതമുള്ളിടത്ത് വെറുപ്പോ, പകയോ, ദേഷ്യമോ, കാമമോ, മാനസിക സമ്മര്‍ദമോ ഉണ്ടാകുകയില്ല. ഒരാളുടെ ജീവിതത്തില്‍ ലാളിത്യം സ്വീകരിച്ചവര്‍ സമാധാന പൂര്‍ണമായ, മനശ്ശാന്തിയുള്ള ഒരു ജീവിതമായിരിക്കും നയിക്കുക. മാനസിക സമ്മര്‍ദമില്ലാത്ത ഒരു ജീവിതം കൊണ്ട് അനുഗൃഹീതനായിരിക്കും അയാള്‍.ഇവ ഒരു തരത്തിലും ഒരതിശയോക്തിയല്ല. അതിന്റെ ഗുണങ്ങള്‍ ബോധ്യപ്പെടാന്‍ അത് അനുഭവിച്ചു തന്നെ അറിയണം. അതിനെപ്പറ്റി ഒരു സംശയവുമില്ല. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഒരാളെ നല്ല വിലമതിപ്പുള്ള ക്രിയാത്മക സമൂഹത്തിലെ അംഗമാക്കുന്നു. മനുഷ്യരാശിയുടെ നന്മക്കു വേണ്ടി സംഭാവന നൽകാന്‍ അത് ഒരാളെ പ്രാപ്തനാക്കുന്നു.


ലളിത ജീവിതമെന്ന ആശയം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രസക്തമാണ്. അത് ഒരാളുടെ തൊഴില്‍ പരമായ ജീവിതം, സമൂഹ ജീവിതം, കുടുംബ ജീവിതം തുടങ്ങിയവയിലൊക്കെ ബാധകമാകുന്നതു പോലെ ഒരാളുടെ വ്യക്തിജീവിതത്തിലും ബാധകമാകുന്നു. അത് ഏറ്റവും നല്ല ജീവനകലയാണ്.നമുക്കെല്ലാവര്‍ക്കും ജീവിതം കൈകാര്യം ചെയ്യേണ്ടതുണ്ട്. ജീവന കലയുടെ കൈകാര്യകര്‍തൃത്വത്തിന്റെ അടിസ്ഥാനമതാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരാള്‍ക്ക് പറയാന്‍ കഴിയും. ഈ തത്വം സ്വീകരിക്കാതെ ഒരാള്‍ക്ക് തന്റെ ജീവിതം വിജയകമായി കൈകാര്യം ചെയ്യാന്‍ കഴിയില്ല. യഥാര്‍ഥ ആത്മീയത എന്താണെന്ന് ഒരാള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇവിടെ ധാരാളം കപട ആത്മീയതകള്‍ ഉണ്ട്. അവയെ ഒഴിവാക്കാന്‍ അയാള്‍ ശ്രദ്ധിക്കണം. ശാസ്ത്രീയമായ ആത്മീയതയാണ് അയാള്‍ വിശ്വസിക്കേണ്ടത്. അത് ബുദ്ധിപരമായ വികാസത്തില്‍ അധിഷ്ഠിതമാണ്. അയാളുടെ സ്വന്തമായ കഴിവ് പ്രകടമാകുന്ന ഒരവസ്ഥയാണിത്. ഇതിന് ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ആവശ്യമായിട്ടുണ്ട്. അത് മാഞ്ഞുകിടക്കുന്ന ആത്മീയതയെ പുറത്തു കൊണ്ടുവരാന്‍ പ്രാപ്തമാക്കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...