ഇംഗ്ലീഷിൽ കോൺ എന്നും അറിയപ്പെടുന്ന ചോളം ഒരു പച്ചക്കറിയായി കണക്കാക്കപ്പെടുന്നു. ഇത് ഭക്ഷണത്തിൽ ചേർക്കുന്നത് ഭക്ഷണത്തെ രുചികരമാക്കും. പുല്ല് കുടുംബത്തിന്റെ കീഴിൽ വരുന്ന ഒരു ചെടിയുടെ വിത്താണ് ചോളം. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണിത്. ഇത് ആരോഗ്യപരമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.
പതിനായിരം വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലും മധ്യ അമേരിക്കയിലും ആണ് ചോളം ആദ്യമായി കൃഷി ചെയ്തത്. മഞ്ഞ നിറത്തിന് പുറമെ ചുവപ്പ്, ഓറഞ്ച്, പർപ്പിൾ, നീല, വെള്ള, കറുപ്പ് നിറങ്ങളിലും ഉള്ള ചോളം കൃഷി ചെയ്യപ്പെടുന്നുണ്ട്. പോപ്പ്കോൺ അല്ലെങ്കിൽ സ്വീറ്റ് കോൺ ഒരു ജനപ്രിയ ഭക്ഷണ തരമാണ്. ഇത് ലോകമെമ്പാടുമുള്ള ആളുകൾ ഇഷ്ടപ്പെടുന്നു. റിഫൈൻഡ് കോൺ ഉൽപ്പന്നങ്ങളും ചോളം ചേർത്ത സംസ്കരിച്ച ഭക്ഷണവും കൂടാതെ ടോർട്ടിലസ്, ടോർട്ടില്ല ചിപ്സുകൾ, പോളന്റ, കോൺമീൽ, കോൺഫ്ലവർ, കോൺ സിറപ്പ്, ചോള എണ്ണ എന്നിങ്ങനെ ചോളം ചേർത്ത മറ്റ് ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.
ചോളം കഴിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ കുടലിന്റെ ആരോഗ്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈബർ ഇതിൽ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി ഇതിൽ ധാരാളമുണ്ട്. അത് കൊണ്ട് തന്നെ മുടിയുടെയും അസ്ഥികളുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ ഊർജ്ജനില നിലനിർത്താനും ഇത് സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

ചോളത്തിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ചുവന്ന രക്താണുക്കളെ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ചോളത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടനായ ചോളം കോശങ്ങൾ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു.

ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.