ദാമ്പത്യത്തിലെ പുതുമ നഷ്ടപ്പെടാതിരിക്കാൻ എന്താണ് വേണ്ടിയിരിക്കുന്നത് ?
ദാമ്പത്യ ജീവിതം ആരംഭിച്ചു വർഷങ്ങൾ കഴിയുന്നതോടെ ചിലർക്കെങ്കിലും മടുപ്പ് അനുഭവപ്പെട്ടു തുടങ്ങും..ഒരേ കാര്യങ്ങൾ ദിവസേന ഒരേ പോലെ ചെയ്യുന്ന താ ണ് പലർക്കും ബോറായി തോന്നാനിടയാകുന്നത്.
പങ്കാളിയുടെ ഇഷ്ടങ്ങൾ സംരക്ഷിക്കാനായി ഒരു വേള തങ്ങളുടെ താത്പര്യങ്ങൾ ബലി കഴിക്കേണ്ടി വന്നേക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദാമ്പത്യത്തിലെ പുതുമ നഷ്ടപ്പെടാതിരിക്കും.
ഭാര്യയും ഭർത്താവും ഒരുമിച്ച് തന്നെ എല്ലാ കാര്യങ്ങളും ചെയ്യാമെങ്കിലും പങ്കാളിക്ക് കൂടുതൽ താത്പര്യമുളള കാര്യം ചെയ്യാൻ അനുവദിക്കണം.\ഉദാഹരണമായി പാചകം ചെയ്യാൻ താത്പര്യമുള്ള പുരുഷന്മാരുണ്ട്. അങ്ങനെ എങ്കിൽ അതിന് അനുവദിക്കണം.ഭാര്യക്ക് കുട്ടികളെ പഠിപ്പിക്കാനും മറ്റു വീടു കാര്യങ്ങളുമാണ് ഇഷ്ടമെങ്കിൽ അതും ആകാമല്ലോ?
പങ്കാളി ചെയ്താൽ ശരിയാകില്ലാ എന്ന് കരുതി ഇടക്കു കയറി ഇടപ്പെട്ടു പ്രശ്നം ഉണ്ടാക്കുകയുമരുത്.
പങ്കാളിക്ക് സമൂഹത്തിൽ പ്രാമുഖ്യം ലഭിക്കുക നല്ല കാര്യമല്ലേ ! പങ്കാളിക്ക് താത്പര്യവുമുള്ള മേഖലയിലെ .കഴിവ് . തെളിയിക്കാൻ ആ കാര്യത്തിൽ ഇഷ്ടമല്ലെങ്കിൽ കൂടി പ്രചോദനംനൽകി കൊണ്ടിരിക്കണം..
പങ്കാളിക്ക് കായികം,കല സാഹിത്യം സംഗിതം , എന്നിവയിൽ ഏതെങ്കിലും മേഖലയിൽ കഴിവുകൾ ഉണ്ടെങ്കിൽ അത് ഇഷ്ടപ്പെടുകയും പ്രോത്സാഹനം നൽകുകയും വേണം.. പങ്കാളിയിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനും ആത്മവിശ്വാസം വർദ്ധിക്കാനും അത് .ഇട നൽകും.
പങ്കാളിയുമായി കൂടുതൽ സമയം ഒരുമിച്ച് ചിലവഴിക്കുമ്പോൾ പലപ്പോഴും തമ്മിലുള്ള സ്നേഹബന്ധത്തിന് കോട്ടം തട്ടാം.വില കൽപ്പിക്കാത്ത അവസ്ഥയും വന്നു ചേരാം .ഇടക്കൊക്കെ ഇരുവരും കുറച്ചു ദിവസങ്ങൾ മാറി നിൽക്കുന്നതും നല്ലതാണ്.
കുട്ടികൾ ഉണ്ടായ ശേഷം തിരക്കുകൾ മൂലം പുറത്തു പൊകാനോ ഒരുമിച്ച് സമയം ചിലവിടാനോ ഉള്ള അവസരങ്ങൾ കുറയാം. വല്ലപ്പോഴുമെങ്കിലും പങ്കാളിയുമായി .പുറത്തുപോകണം . കുട്ടികളോ മറ്റ് സുഹൃത്തുക്കളോ ഇല്ലാതെ കുറച്ച് സമയം ഇരുവരും മാത്രമാകണം. ഈ സമയം മനസ്സ് തുറന്നു സംസാരിക്കണം. പരസ്പരം കുറ്റപ്പെടുത്തലും പരിഹാസവും ഒഴിവാക്കണം
പണ്ടു പറഞ്ഞ മോശം വാക്കുകളും അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും ഈ സമയം ചർച്ചയ്ക്ക് എടുക്കരുത് .റൊമാൻറിക്കായി ഇരിക്കാൻ ശ്രമിക്കുക .പഴയകാല പ്രണയ കാര്യങ്ങളൊ പങ്കാളി ഇഷ്ടപ്പെടുന്ന കാര്യങ്ങളോ പറയാനും ചെയ്യാനും ശ്രമിക്കുക.
പങ്കാളിയെ അത്ഭുതപ്പെടുത്തി ക്കൊണ്ട് ജന്മദിനം വിവാഹവാർഷികം പോലുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനങ്ങൾ നൽകാം
പങ്കാളി തനിക്കുവേണ്ടി ചെയ്തുവരുന്ന നല്ല കാര്യങ്ങൾക്ക് നന്ദി പ്രകാശിച്ചു കൊണ്ടു കത്തുകളോ മെസേജുകളോ അയക്കാം.
ജീവിതത്തിലെ തിരക്കിനിടയിൽ വഴിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു പോയ പഠനം പുനരാരംഭിക്കാം . വേണമെങ്കിൽ ഇരുവരും ചേർന്നു പുതിയൊരു ഭാഷ തന്നെ പഠിക്കാം. സംഗിതമോ മറ്റു കലകളോ അഭ്യസിക്കാം. ഇങ്ങനെയൊക്കെ തീരുമാനങ്ങൾ എടുക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യമ്പോൾ ജീവിതം വിരസമാകില്ല. അടുപ്പം വർദ്ധിക്കുക തന്നെ ചെയ്യും
KHAN KARICODE
CON:PSYCHOLOGIST