തൈര് കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ
ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്റെ ഗുണങ്ങൾ അനവധിയാണ്.ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം.
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് തൈര് എന്ന് വേണമെങ്കിൽ പറയാം അല്ലെ? ഇത് നൂറുകണക്കിനു വർഷങ്ങളായി നമ്മുടെ ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത വിഭാവമായി തന്നെ തുടരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മിൽ പലർക്കും ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് തൈര്.
ആരോഗ്യത്തിനും അനാരോഗ്യത്തിനും കാരണമാകുന്നത് ഭക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങൾ ആരോഗ്യകരമാണെങ്കിലും കഴിക്കുന്ന രീതി ഇതിനെ അനാരോഗ്യകരമാക്കിയേക്കാം. നാം ചിലപ്പോൾ അധികം പ്രാധാന്യം നൽകാത്ത ചില ഭക്ഷണങ്ങളാകും വലിയ ആരോഗ്യ ഗുണങ്ങൾ നൽകുന്നത്. ഇത്തരത്തിൽ ഒന്നാണ് തൈര്.
വേനല്‍ക്കാലത്ത് ദിവസവും തൈര് കഴിക്കുന്നതിന് പകരം മോരാക്കി കഴിക്കാവുന്നതാണ്. മോരില്‍ ഉപ്പ്, കുരുമുളക്, ജീരകം എന്നിവ ചേര്‍ത്തും കുടിക്കാവുന്നതാണ്. തൈരില്‍ വെള്ളം കലര്‍ത്തുമ്പോള്‍ അത് തൈരിന്റെ ചൂടുള്ള സ്വഭാവത്തെ സന്തുലിതമാക്കുന്നു. അതിനാല്‍ തൈരില്‍ വെള്ളം ചേര്‍ത്ത് മോരാക്കി കുടിക്കുന്നതാണ് അഭികാമ്യം.
അതുപോലെ ഒരിക്കലും തൈര് ചൂടാക്കിയ ശേഷം കഴിക്കരുത്. ഇങ്ങനെ ചെയ്താല്‍ തൈരിലെ എല്ലാ പോഷകങ്ങളും നശിക്കും. കൂടാതെ നിങ്ങള്‍ അമിതവണ്ണമുളളവരാണെങ്കില്‍ തൈര് കഴിക്കുന്നത് ഒഴിവാക്കാവുന്നതാണ്. ആയുര്‍വേദ പ്രകാരം തൈര് പഴങ്ങളില്‍ ചേര്‍ത്തും കഴിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.
തൈരിൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും. തൈര് നമുക്ക് നൽകുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
തൈര് കഴിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുക.
എല്ലുകളുടെ ആരോഗ്യം ഒരു പാത്രം തൈരില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തിനല്‍കുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാനാവും.
ദഹനത്തിന് സഹായിക്കുന്നു. പാല് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നു.
ഇതില്‍ ഗുണകരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ചര്‍മ്മത്തിന് നല്ലതാണ് ചര്‍മ്മം വൃത്തിയുള്ളതും നനുത്തതുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.
ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും. അത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഒരല്‍പം തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്‌ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു യോനിയില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ദിവസവും ഉച്ച ഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപ്പം തൈര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ശരീരത്തിനും മനസിനും കൂടുതൽ ഉന്മേഷവും ഉണർവും നൽകുന്നു. ഒരു പാത്രംതൈരിൽ നിന്നും നിങ്ങൾക്ക് ധാരാളം കാത്സ്യവും വിറ്റാമിൻ ഡിയും ലഭിക്കുന്നു.
പാൽ മാത്രമല്ല അതിന്റെ ഉപോൽപന്നങ്ങളും ആരോഗ്യത്തിന് ഗുണകരമാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.
അതിൽ പ്രധാനിയാണ് തൈര്.
പാൽ കുടിക്കുന്നത് കൊണ്ട് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരക്കാർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് തൈര്. കാരണം തൈര് പാലിനേക്കാൾ വേഗം ദഹിക്കും.തൈരിന്റെ ഗുണഗണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.