അമ്മായിഅമ്മ മരുമകൾ ബന്ധങ്ങൾ പ്രശ്നങ്ങളിലേക്ക് നിങ്ങാതിരിക്കാൻ?.
അച്ഛന്റെയും അമ്മയുടേയും സ്നേഹ ലാളനകളിൽ കഴിഞ്ഞു വന്ന പെൺകുട്ടി വിവാഹത്തോടെ പുതിയ കുടുംബാന്തരീക്ഷത്തിലേക്ക് എത്തിചേരുകയാണ്.
പുതിയ സ്ഥലം, പരിചിതമല്ലാത്ത വീട് വ്യത്യസ്ഥ ഭക്ഷണ രീതികൾ ,താല്പര്യങ്ങൾ ഇങ്ങനെ.ഒട്ടനവധി ആശങ്കകളുമായിരിക്കും പെൺകുട്ടി മരുമകളായി ആ വീട്ടിലേക്കു കടന്നുവരുന്നത്. ഭർത്താവെങ്ങനെ, ബന്ധുക്കളെങ്ങനെ, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ, എന്നതിനേ കുറിച്ചൊരു ഊഹവും കാണില്ലല്ലോ?.
തനിക്കു മകനിലുണ്ടായ സ്ഥാനവും അധികാരവും തട്ടിയെടുക്കാനെത്തിയ ആളെന്നു കാണാതെ തന്റെ കുടുംബലെത്തിയ പെൺകുട്ടിയുടെ മാനസികനില ഉൾകൊണ്ടു വേണ്ട പരിഗണന നൽകണം. അവളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം.
പുതിയതായി വന്നു ചേർന്ന മകന്റെ ജീവിത പങ്കാളിയിൽ കുറവുകൾ കാണാതെ സത്യസന്ധമായും സൗമ്യമായും വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയാൽ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല. .
താൻ ചെന്നുചേർന്ന കുടുംബത്തിൽ തനിക്കു വേണ്ട പരിഗണന ലഭിക്കുന്നില്ലായെന്ന തോന്നലാണ് പെൺകുട്ടികളെ മാറി ചിന്തിപ്പിക്കുവാൽ പ്രേരിപ്പിക്കുന്നത്. അവരിൽ നീരസമുണ്ടാക്കുന്നത്..
കുടുംബത്തിലെ ഒരംഗമാണെന്ന പരിഗണന ലഭിക്കുമ്പോൾ ബന്ധങ്ങൾ ഉഷ്മളമാകും. അങ്ങനെ ഒരു മനോഭാവമുണ്ടാകുമ്പോൾ ആ കുടുംബത്തിൽ വേർതിരിവുകൾ ഉണ്ടാകില്ല. നിങ്ങൾ ഏവർക്കും ആ വീട്ടിൽ സന്തോഷത്തോടെ തന്നെ കഴിയാം.
KHAN KARICODE
CON : PSYCHOLOGIST