വാട്സാപ്പ് ആപ്പില്‍ പുതിയ അടിപൊളി അപ്ഡേഷൻ വന്നു: ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ട് അക്കൗണ്ട് ഉപയോഗിക്കാം
ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി
ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഒരു വാട്സാപ്പ് ആപ്പിൽ ഇനി വ്യത്യസ്ത അക്കൗണ്ടുകൾ ഒരേസമയം ലോഗിൻ ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാം. ടെലഗ്രാം ആപ്പിൽ ഇതിനകം ലഭ്യമായ ഫീച്ചർ ആണിത്.
നിലവിൽ രണ്ട് സിം കാർഡുകളുണ്ടെങ്കിൽ വാട്സാപ്പിന്റെ ക്ലോൺ ആപ്പ് എടുത്താണ് പലരും ലോഗിൻ ചെയ്യാറ്. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് ഒരേ ആപ്പിൽ തന്നെ വ്യത്യസ്ത അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനാവും.
ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയും
രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ഉണ്ടാവുക. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്‌ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങും.
ഒരേ ആപ്പിൽ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനാകും. ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം ലഭ്യമായ ഫീച്ചര്‍ ആണിത്.
എങ്ങനെയാണ് ഇത് ഉപയോഗിക്കാൻ കഴിയുക
ഇതിന് ആദ്യം ഡ്യുവൽ സിം സൗകര്യമുള്ള ഫോണിൽ രണ്ട് സിംകാർഡ് കണക്ഷനുകൾ വേണം.
വാട്സാപ്പ് സെറ്റിങ്സ് തുറക്കുക.
നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക. 'ആഡ് അക്കൗണ്ട്' തിരഞ്ഞെടുക്കുക.
രണ്ടാമത്തെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ പ്രോസസ് പൂർത്തീകരിക്കുക.
പുതിയ അക്കൗണ്ട് ചേർക്കപ്പെടും
പേരിന് നേരെയുള്ള Arrow ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അക്കൗണ്ടുകൾ മാറ്റി ഉപയോഗിക്കാം.
രണ്ട് അക്കൗണ്ടുകൾക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷൻ സെറ്റിങ്സും ആയിരിക്കും.
വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിൾ വേർഷനിവും ഈ അപ്ഡേറ്റുകൾ എത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ ഇപ്പോൾ ഈ ഫീച്ചർ ലഭിക്കുന്നില്ലെങ്കിൽ താമസിയാതെ എത്തും.