നിങ്ങളുടെ കുട്ടിയുടെ കൈയ്യക്ഷരം മോശമാണോ?.
എഴുതിയതിനു മേലേ തിരുത്തലുകൾ വരുത്തുന്നുവോ?
നിങ്ങളുടെ കുട്ടിയുടെ കൈയ്യക്ഷരം മോശമാണെന്നതു കൂടാതെ എഴുതിയതിനു മേലേ തിരുത്തലുകൾ വരുത്തുന്നുണ്ടെങ്കിലും വലിയ അക്ഷരവും ചെറിയ അക്ഷരവും മാറി പോകുന്നുവെങ്കിലും" ഡിസ്ഗ്രാഫിയ " എന്നപഠന വൈകല്യമുണ്ടോയെന്നു സംശയിക്കണം.
എഴുതുവാനാവശ്യമായ മോട്ടോർ കഴിവുകളെ ബാധിക്കുന്ന സങ്കി ർണ്ണമായ നാഡിവ്യവസ്ഥയുടെ പ്രശ്നമാണിത്. ഇതു് 'പഠന വൈകല്യ ശ്രേണിയിൽ വായനയിൽ പ്രശ്നമുണ്ടാക്കുന്ന ഡിസ് ലക്സിയ, കണക്കുകൾ ചെയ്യുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഡിസ് കാൽകൂലിയ എന്ന അവസ്ഥകൾക്ക് പുറമേയുളള ഒന്നാണിത്.
ഈ വൈകല്യത്തോടൊപ്പം .ഡിസ്പ്രാക്സിയ .എന്ന വൈകല്യം കൂടി ചേർന്നു വരാം.
എഴുതുന്നതും വരക്കുന്നതും ഒഴിവാക്കുന്നു, പെൻസിൽ ശരിയായി പിടിക്കുന്നില്ല, എഴുതുമ്പോൾ വേദനയെടുക്കുന്നു എന്നു പറയുന്നു. കയ്യക്ഷരം വളരെ മോശമാകുന്നു. കാക്ക ചിക്കിയ പോലെയിരിക്കും. അക്കങ്ങളും അക്ഷരങ്ങളും ചിലപ്പോൾ മറിഞ്ഞോ തലതിരിഞ്ഞോ ആയി പോകും.
എഴുതിയതിന്റെ മേലെ തിരുത്തൽ വരുത്തുന്നു.
വലിയ അക്ഷരവും ചെറിയ അക്ഷരവും മാറി പോകുന്നു. കൂടാതെ "സ" എഴുതുമ്പോൾ "ഡ"
ആയിപ്പോകും. ഇംഗ്‌ഷിൽ "b " യെഴുതുമ്പോൾ "d" ആയി പോകാം.
എഴുതി തുടങ്ങുമ്പോൾ വായിക്കാൻ കഴിയുന്ന രീതിയിലെങ്കിലും പോകെ പോകെ വായിക്കാൻ പറ്റാത്ത രീതിയിലാകും. ഒരേ രീതിയിൽ എഴുതുവാൻ ബുദ്ധിമുട്ടായി പോകാം. പലതവണ പറഞ്ഞിട്ടും വാക്കുകൾ ശരിയായി എഴുതുവാൻ കഴിയില്ല. സ്പെല്ലിഗ് തെറ്റി പോകുന്നു.
വാക്കുകൾ തമ്മിലുള്ള അകലം ശരിയാകില്ല. അക്ഷരങ്ങൾ ചിലത് കാണില്ല. വാക്കുകൾ പൂർത്തിയായെന്നു വരില്ല.
ഈ കുട്ടികൾക്ക് നോട്ടുകൾ എഴുതിയെടുക്കുവാനും അസൈൻമെന്റൾ എഴുതി പൂർത്തികരിക്കാനും, പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിയാതെ പോകുകയാണ്.
ഇതുവരെ പറഞ്ഞ ലക്ഷണങ്ങൾ പരിധി കവിഞ്ഞുണ്ടെങ്കിൽ അഞ്ചാക്ലാസ്സ് കഴിയും മുന്നേ ഇവ തിരിച്ചറിഞ്ഞ് ഇടപെടൽ നടത്തണം. എങ്കിൽ ഇവ ഫല പ്രദമായി പരിഹരിച്ചെടുക്കുവാൻ കഴിയും.
KHAN KARICODE
CON PSYCHOLOGIST