അലർജി മൂലം ഉള്ള ചെവി ചൊറിച്ചിൽ
ചില അലർജികൾ മൂലം പലപ്പോഴും ചെവി ചൊറിച്ചിൽ ഉണ്ടാക്കുന്നു.ഇത് പലപ്പോഴും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ,
ഇന്ന് നമ്മൾ ഇവിടെ പറയുന്നത് വീട്ടിൽ നിന്നുകൊണ്ടുതന്നെ ചെവി ചൊറിച്ചിൽ പരിഹരിക്കാൻ കഴിയുന്ന മാർഗ്ഗങ്ങളെ പറ്റിയാണ്.
അസഹ്യമായ ചെവി ചൊറിച്ചിൽ ഉള്ളവരുണ്ട്. ചെവി ചൊറിയുമ്പോൾ കൈയിൽ കിട്ടുന്ന വസ്തു അത് ബഡ്സ് ആകട്ടെ, സേഫ്റ്റി പിന്നോ ഹെയർ പിന്നോ പേനയോ ആകട്ടെ ചെവിയിലിട്ട് തിരിക്കലും ചെവിതോണ്ടി എടുത്ത് ചൊറിയലുമെല്ലാം എല്ലാവരും പരീക്ഷിച്ച് മടുത്തിരിക്കും. ഇതൊന്നും ചെയ്യാൻ പാടില്ലെന്ന് അറിയുന്നവരും ചെവി ചൊറിയുന്നതിന്റെ അസ്വസ്ഥത കൂടുമ്പോൾ ഇതെല്ലാം പരീക്ഷിക്കുകയും അതിന്റെ സുഖം അനുഭവിക്കുകയും ചെയ്യും.
പലപ്പോഴും ചെവിക്കുള്ളിൽ മുറിവുണ്ടാകുന്നതിനും അണുബാധക്കും ഇത് ഇടവരുത്തും. മുതിർന്നവരെ കണ്ട് കുട്ടികൾ അനുകരിക്കുന്നതും അപകടകരമാണ്. ചെവിക്കുള്ളിൽ ചെറിയ രോമങ്ങളുണ്ട്. ചിലരിലെ രോമങ്ങൾ സെൻസിറ്റിവിറ്റി കൂടിയതായിരിക്കും. അവ ചെറിയ പൊടി പടലങ്ങൾ പറ്റുമ്പോഴേക്കും അസ്വസ്ഥമാകും. ഇതാണ് ഇടക്കിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നതിന്റെ പ്രധാനകാരണം. വരണ്ട ത്വക്ക് ഉള്ളവർക്കും ചെവി ചൊറിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
ചെവി ചൊറിച്ചിൽ അവസാനിപ്പിക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്
കറ്റാർവാഴക്കുള്ളിലെ ജെൽ എടുക്കുക. തല ചെരിച്ചു പിടിച്ച് മൂന്ന് നാലു തുള്ളി ഇറ്റിക്കുക. അൽപ്പ സമയം അത് ചെവിക്കുള്ളിൽ തങ്ങാൻ അനുവദിക്കുക. ആന്തരിക കർണത്തിലെത്തുന്ന കറ്റാർ വാഴ ജെൽ അവിടത്തെ പിഎച്ച് ലെവൽ സാധാരണ നിലയിലാക്കാൻ സഹായിക്കും. കൂടാതെ ചെവിയിലെ വരണ്ട ത്വക്കിനെ എണ്ണമയമുള്ളതാക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും മാറ്റുകയും ചെയ്യും.
കുളിക്കുന്നതിന് ഒന്ന് രണ്ടു മണിക്കൂർ മുമ്പ് സ്വല്പം വെളിച്ചെണ്ണ എടുത്ത് അതിൽ പത്തു തുള്ളി നല്ല വേപ്പെണ്ണ ചേർത്ത് ഉച്ചിയിലും തലയിലും തേച്ചുപിടിപ്പിക്കുക. ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് പോയി കുളിക്കുക തലയിൽ സോപ്പോ ഷാംപൂവോ തേക്കരുത്. വെള്ളം ഉപയോഗിച്ച് മാത്രം കഴുകി കളയുക മാസത്തിൽ ഒരുതവണ ചെയ്താൽ മതിയാകും സൈനസൈറ്റിസ് തുമ്മൽ തുടങ്ങിയ എല്ലാം മാറിക്കിട്ടും.
രാവിലെ പുളിപ്പിച്ച ആഹാരങ്ങൾ ഒഴിവാക്കുക, ദോശ ഇഡ്ഡലി തുടങ്ങിയവ, ഉച്ചക്കു ശേഷം അരിയാഹാരവും പഴങ്ങളും കഴിക്കണ്ട, ചൂട് വെള്ളം കുടിക്കാൻ ഉപയോഗിക്കുക. കുളി കഴിഞ്ഞാൽ ഉടനെ രാ സ്നാദി ചൂർണം നിറു കം തലയിൽ ഇടുകാ . അതിനു ശേഷം രണ്ടു വെറ്റില തേൻ ചേർത്തു ചവച്ചിറക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.






