നിങ്ങൾ സ്ഥിരമായി അച്ചാർ ഉപയോഗിക്കാറുണ്ടോ. ? എങ്കിൽ ശ്രദ്ധിക്കുക
നമ്മൾ മലയാളികൾക്ക് അച്ചാർ ഇല്ലാതെ ചോറ് കഴിക്കാൻ പറ്റില്ല എന്നാണ് പൊതുവേ പറയുന്നത്.നമ്മളില്‍ ചിലര്‍ക്ക് ചോറിനൊപ്പം എത്ര കറികളുണ്ടെങ്കിലും കുറച്ച് അച്ചാറുകൂടി ഇല്ലെങ്കില്‍ ഒരു സംതൃപ്തി കിട്ടില്ല. ഒരുസ്പൂണ്‍ അച്ചറ് കൂടിയുണ്ടെങ്കില്‍ മാത്രമേ ചോറുകഴിക്കുമ്പോള്‍ ഒരു തൃപ്തി കിട്ടാറുള്ളൂ. എന്നാല്‍ അങ്ങനെ ദിവസവും കെമിക്കലുകൾ ചേർത്ത് ഉണ്ടാക്കുന്ന അച്ചാര്‍ കഴിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും അത്ര നല്ലതല്ല.
അച്ചാര്‍ കൂടുതല്‍ സമയം കേടാകാതെ സൂക്ഷിക്കുന്നതിനായി ഉപ്പ് ധാരാളം ചേര്‍ക്കുന്നു. ഇപ്പോൾ ലഭ്യമാകുന്ന ചില പൊടി ഉപ്പിൽ മായങ്ങൾ ചേർക്കുന്നതായി കാണുന്നുണ്ട്. കൂടാതെ ഉപ്പില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. കൂടുതല്‍ ഉപ്പ് കഴിക്കുന്നത് മൂലം ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുതലാകുന്നു. സോഡിയം അമിതാകുന്നത് വഴി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ഇങ്ങനെ ഉണ്ടാകുന്ന അധിക സോഡിയം നിങ്ങളുടെ വൃക്കകളെയും കരളിനെയും തകരാറിലാക്കും. സോഡിയം അമിതമായി കഴിക്കുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് മറ്റ് അവയവങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നു. ഈ സാഹചര്യത്തില്‍, കരളും വൃക്കയും തകരാറിലാകും.
ഉയര്‍ന്ന അളവില്‍ സോഡിയം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സോഡിയത്തിന്റെ സാന്നിധ്യം ബിപി രോഗികള്‍ കഴിച്ചാലും, പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ കഴിച്ചാലും അവരുടെ ബിപി ഉയരുന്നതിന് കാരണമാകും.
അച്ചാറുകളിലും മറ്റും മസാലയുടെ അളവ് കൂടുതലായിരിക്കും. ഇത് അള്‍സറിലേക്ക് നയിക്കുന്നു. ഇതുകൂടാതെ, ഉപ്പ് ശരീരത്തില്‍ അധിക അളവില്‍ ആകുന്നത് വീക്കം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.
നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന അച്ചാറുകൾ തിരഞ്ഞെടുത്തു ഉപയോഗിക്കുക. അതുപോലെ അച്ചാറുകൾ ഉണ്ടാക്കുമ്പോൾ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ ചേർത്തിട്ടില്ല എന്ന് ഉറപ്പുവരുത്തുക. അച്ചാർ ഉണ്ടാക്കുമ്പോൾ വളരെ കുറച്ച് മസാലകൾ മാത്രം ഉപയോഗിക്കുക. അതുപോലെ ഉപ്പും മുളകും എല്ലാം ആവശ്യത്തിനു മാത്രമായി വളരെ കുറച്ചു മാത്രം ചേർക്കുക.
നിങ്ങള്‍ക്ക് അച്ചാറുകള്‍ വളരെ ഇഷ്ടമാണെങ്കില്‍,
പ്രകൃതിദത്തമായ അച്ചാറുകൾ മാത്രം വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുക. എന്നാല്‍ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍, അച്ചാറുകള്‍ പാടെ ഒഴിവാക്കണം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് അച്ചാറിനോടുള്ള ആഗ്രഹം കൂടുതലാണെങ്കിലും പരമാവധി അച്ചാറിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.