പ്രതിസന്ധികളെ തരണം ചെയ്തു ജീവിതം സന്തോഷകരമാക്കാo?.
പ്രതിസന്ധികൾ ജീവിതത്തിൻറെ തന്നെ ഭാഗമാണ്. നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. ചിലർ ധൈര്യത്തോടെ പ്രതികരിക്കുന്നു. പരാജയ ഭീതി അവരെ പിന്തിരിപ്പിക്കുന്നില്ല. വാശിയോടെ മുന്നേറും. മറ്റു ചിലർ ഭയത്തോടെ എന്തിനേയും സമീപിക്കുന്നു. മുന്നോട്ടു പോകുന്നത് പോലും ആപത്താണ് ഒഴിഞ്ഞുമാറുക കരണീയമെന്ന വർ ചിന്തിക്കുന്നു.
മൂന്നാമതൊരു കൂട്ടർ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഒട്ടക പക്ഷിയെ പോലെ മണലിൽ തലപൂഴ്ത്തി ഒന്നും കണ്ടില്ല എന്ന രീതിയിൽ പ്രവർത്തിക്കുകയാണ്.
മനസ്സിന് അപാരമായ കഴിവുകളാണുള്ളത്. ആ ശക്തിയുടെ ഒരു ചെറിയ ഭാഗം മാത്രമേ സാധാരണയായി നാം ഉപയോഗിക്കാറുള്ളൂ. ആവശ്യം വരുമ്പോൾ നമുക്ക് നിലവിലുള്ളതിൽ കൂടുതൽ ഉപയോഗപ്പെടുത്തുവാൻ കഴിയും.
അങ്ങനെ ചെയ്യുമ്പോൾ മുൻപ് സാധ്യമല്ല എന്ന് വിചാരിച്ച പലതും സാധ്യമാണെന്ന് മനസ്സിലാകും. ഈ കഴിവുകൾ ഉപയോഗിക്കണമെങ്കിൽ ആത്മവിശ്വാസം കൂടിയേതീരൂ. എല്ലാമുണ്ടെങ്കിലും അതേക്കുറിച്ച് ധാരണയില്ലാത്തതാണ് പലരുടെയും കുഴപ്പം. ചെറിയ ചെറിയ വിജയങ്ങൾ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അത് പിന്നീടുള്ള പ്രവർത്തനങ്ങളിലും പ്രതിഫലിക്കും.
മറഞ്ഞുകിടക്കുന്ന ശക്തി അവസരങ്ങളെ നേരിടുമ്പോൾ പ്രവർത്തനക്ഷമമാകും. പിൽക്കാല പ്രവർത്തനങ്ങളിൽ അതു പ്രതിഫലിക്കുകയും ചെയ്യും.
ഇനി എപ്പോഴെങ്കിലും മടി തോന്നുന്നുവെങ്കിൽ
നിങ്ങൾക്കുണ്ടായ കൊച്ചു കൊച്ചു വിജയങ്ങൾ .. ഓർത്ത് ധൈര്യം സംഭരിക്കുക. അപ്പോൾ ആത്മവിശ്വാസം താനേ വന്നുചേരും.
KHAN KARICODE
CON : PSYCHOLOGIST